റെഡ്മി

റെക്കോർഡിട്ട് റെഡ്മി; ഇന്ത്യയിൽ മാത്രം വിൽപ്പന നടത്തിയത് 30 ലക്ഷം റെഡ്മി 12 സീരീസ് ഫോണുകൾ

Redmi 12 Series | റെഡ്മി 12 4ജി, റെഡ്മി 12 5ജി എന്നീ സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്ന സീരീസിലെ 30 ലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിൽപ്പന നടത്തിയത്. ലോഞ്ച് ചെയ്ത് 100 ദിവസത്തിനകമാണ് ഇത്രയും വിൽപ്പന നേടാനായത്.

ഷവോമിയുടെ ഉടമസ്ഥതയിലുള്ള റെഡ്മിയുടെ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ ജനപ്രിതി ഏറെയാണ്. ഷവോമിയെ സ്മാർട്ട്ഫോൺ വിപണിയിൽ മുൻനിരയിൽ നിലനിർത്തുന്നതിൽ റെഡ്മി ഫോണുകൾ പ്രധാന പങ്ക് വഹിക്കുന്നു. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്നു എന്നതാണ് ഈ ഫോണുകളുടെ പ്രത്യേകത. ഈ നിരയിലെ പുതിയ ഡിവൈസുകൾ അടങ്ങുന്ന റെഡ്മി 12 സീരീസ് ഫോണുകൾ ഇപ്പോൾ പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 30 ലക്ഷം വിൽപ്പന എന്ന നേട്ടമാണ് ഈ ഡിവൈസ് സ്വന്തമാക്കിയത്.

റെഡ്മി ഫോണുകൾ

റെഡ്മി 12 5ജി, റെഡ്മി 12 4ജി എന്നീ മോഡലുകൾ അടങ്ങുന്ന ഷവോമി റെഡ്മി 12 സീരീസാണ് ലോഞ്ച് ചെയ്ത് 100 ദിവസത്തിനുള്ളിൽ 3 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് റെക്കോർഡ് ഇട്ടത്. ഷവോമി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. കമ്പനി ഉപഭോക്താക്കളോട് നന്ദിയും അറിയിച്ചു, ഈ നേട്ടത്തിലൂടെ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ഷവോമിക്ക് വർധിച്ച് വരുന്ന സ്വാധീനം വ്യക്തമാകുന്നു. ആകർഷകമായ സവിശേഷതകളുമായിട്ടാണ് റെഡ്മി 12 സീരീസിലെ രണ്ട് ഫോണുകളും വരുന്നത്.

റെഡ്മി 12 5ജി

റെഡ്മി 12 5ജി സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ 5ജി കണക്റ്റിവിറ്റി അടക്കുള്ള സവിശേഷതകളുമായി വരുന്നു. ഈ ഡിവൈസിൽ 6.79-ഇഞ്ച് FHD+ എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. 90Hz റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെ മികച്ച യൂസർ എക്സ്പീരിയൻസ് നൽകുന്നു. ആൻഡ്രോയിഡ് 13 ബേസ്ഡ് എംഐയുഐ 14ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. 2 എംപി ഡെപ്ത് സെൻസറും 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും 50 എംപി പ്രൈമറി ക്യാമറയുമുള്ള റിയർ ക്യാമറ സെറ്റപ്പും ഈ ഡിവൈസിലുണ്ട്.

സവിശേഷതകൾ

റെഡ്മി 12 5ജി സ്മാർട്ട്ഫോണിൽ 8 ജിബി വരെ LPDDR4X റാമും 256 ജിബി UFS 2.2 സ്റ്റോറേജുമാണുള്ളത്. ഇത് ഡിവൈസിന് കാര്യക്ഷമമായ മൾട്ടിടാസ്കിംഗും വിപുലമായ സ്റ്റോറേജ് കപ്പാസിറ്റിയും ഉറപ്പാക്കുന്നു. 18W വയേഡ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. മൊത്തം സവിശേഷതകൾ പരിഗണിക്കുമ്പോൾ റെഡ്മി 12 5ജി സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ ലഭിക്കുന്ന മികച്ചൊരു 5ജി ഡിവൈസ് തന്നെയാണ്.

റെഡ്മി 12 4ജി

മീഡിയടെക് ഹെലിയോ ജി88 പ്രോസസറിന്റെ കരുത്തിലാണ് റെഡ്മി 12 4ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 50 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 6 ജിബി + 128 ജിബി ഇന്റേണൽ സ്‌റ്റോറേജിമായി വരുന്ന ഫോണിൽ 5ജി വേരിയന്റിലുള്ള പല സവിശേഷതകളും റെഡ്മി നൽകിയിട്ടുണ്ട്. 5ജി ഫോൺ വേണമെന്നില്ലെങ്കിൽ ഇന്ത്യൻ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന മികച്ച ഡിവൈസാണ് ഇത്.

വില

റെഡ്മി 12 4ജി സ്മാർട്ട്ഫോണിന്റെ 4 ജിബി റാമുള്ള വേരിയന്റിന് 9,299 രൂപയാണ് ഇന്ത്യയിൽ വില. റെഡ്മി 12 5ജി സ്മാർട്ട്ഫോണിന്റെ 4 ജിബി റാമുള്ള വേരിയന്റിന് 11,999 രൂപ വിലയുണ്ട്. ഇത് തന്നെയാണ് ഫോണുകളുടെ ഏറ്റവും വില കുറഞ്ഞ വേരിയന്റുകൾ. ഇത്രയും കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്ന മറ്റ് ഫോണുകൾ വിപണിയിലില്ല എന്നതാണ് 100 ദിവസത്തിനുള്ളിൽ 3 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിക്കാൻ കമ്പനിയെ സഹായിച്ചത്.

Similar Posts