iPhone 14 | 45000 രൂപയ്ക്ക് ഐഫോൺ 14 വാങ്ങാം ഓഫർ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും
ആപ്പിൾ ഐഫോൺ 14 (iPhone 14) വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും വീണ്ടും മികച്ച അവസരം ഒരുക്കുകയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വൻവിലക്കിഴിവിൽ വാങ്ങാം. 79,900 രൂപ വിലയുള്ള ഐഫോൺ 14 71,999 രൂപയ്ക്കാണ് ആമസോണിൽ വിൽപ്പന നടത്തുന്നത്. ബാങ്ക് ഓഫറോ എക്സ്ചേഞ്ച് ഓഫറോ ഇല്ലാതെയുള്ള കിഴിവാണ് ഇത്. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുകയോ ആമസോണിൽ പറയുന്ന ബാങ്ക് കാർഡ് ഉപയോഗിക്കുകയോ ചെയ്യുമ്പോൾ ഫോണിന്റെ വില വീണ്ടും കുറയും.
ഫ്ലിപ്പ്കാർട്ടിലെ വിലക്കിഴിവ്
ഐഫോൺ 14 സ്മാർട്ട്ഫോണിന്റെ 128 ജിബി വേരിയന്റിനാണ് 79,999 രൂപ വിലയുള്ളത്. ഐഫോൺ 14 128 ജിബി വേരിയന്റിന് ഇപ്പോൾ നിങ്ങൾക്ക് 71,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം. ഇത് കൂടാതെ ബാങ്ക് ഓഫറുകളും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്ന ആളുകൾക്ക് 4000 രൂപ വരെ കിഴിവ് ലഭിക്കും. ഈ കിഴിവ് ചേരുന്നചോടെ ഐഫോൺ 14യുടെ വില 67,999 രൂപയായി കുറയുന്നു.
എക്സ്ചേഞ്ച്
ഫ്ലിപ്പ്കാർട്ട് നൽകുന്ന എക്സ്ചേഞ്ച് ഓഫറിലൂടെ നിങ്ങൾക്ക് ഐഫോൺ 14യുടെ വില വീണ്ടും കുറയ്ക്കാം. നിങ്ങളുടെ പഴയ ഐഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 22,500 രൂപ വരെ എക്സ്ചേഞ്ച് വാല്യുവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. പഴയ ഐഫോൺ 13 എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 22,500 രൂപ വരെ കിഴിവ് ലഭിക്കും, ഇത് പഴയ ഫോണിന് ലഭിക്കുന്ന പരമാവധി വാല്യുവാണ്. ഈ എക്സ്ചേഞ്ച് വാല്യു തീരുമാനിക്കപ്പെടുന്നത് നിങ്ങളുടെ ഫോണിന്റെ അവസ്ഥ, ബാറ്ററി ഹെൽത്ത്, നിർമ്മിച്ച വർഷം എന്നിവയെ ആശ്രയിച്ചിരിക്കും.
iPhone | ഐഫോൺ 14: ഡിസ്പ്ലെ
ആപ്പിൾ ഐഫോൺ 14യിൽ 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി പാനലാണുള്ളത്. കനം കുറഞ്ഞ ബെസലുകളുമായി വരുന്ന ഈ ഡിവൈസിന്റെ ഡിസൈൻ ആകർഷഖമാണ്. വൈഡ് കളർ ഗാമറ്റുള്ള ഡിസ്പ്ലെയാണ് ഫോണിൽ ആപ്പിൾ നൽകിയിട്ടുള്ളത്. എച്ച്ഡിആർ സപ്പോർട്ടുള്ള ഈ ഡിസ്പ്ലേയ്ക്ക് 1200 നിറ്റ് ബ്രൈറ്റ്നസുമുണ്ട്. ഫേസ് ഐഡി സെൻസറുകളുമായാണ് ഐഫോൺ 14 വരുന്നത്. 60Hz സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഫോണിലുള്ളത്.
പ്രോസസർ
16-കോർ എൻപിയുവും 5-കോർ ഗ്രാഫിക്സ് പ്രോസസറും ഉള്ള എ15 ബയോണിക് ചിപ്പിന്റെ കരുത്തിലാണ് ആപ്പിൾ ഐഫോൺ 14 പ്രവർത്തിക്കുന്നത്. ഈ പ്രോസസറിനൊപ്പം 4 ജിബി വരെ റാമും മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. 128 ജിബി, 256 ജിബി, 512 ജിബി എന്നിവയാണ് ഫോണിന്റെ സ്റ്റോറേജ് ഓപ്ഷനുകൾ. ഐഫോൺ 14യിൽ സ്റ്റേബിളായ ഏറ്റവും പുതിയ ഐഒഎസ് 16 പതിപ്പാണുള്ളത്. വരാനിരിക്കുന്ന അപ്ഡേറ്റുകളെല്ലാം ഈ ഡിവൈസിന് ലഭിക്കും.
ക്യാമറയും മറ്റ് സവിശേഷതകളും
5ജി, വൈഫൈ, ഡ്യുവൽ സിം, ബ്ലൂടൂത്ത്, ജിപിഎസ്, ചാർജ് ചെയ്യുന്നതിനുള്ള ഒരു ലൈറ്റ്നിങ് പോർട്ട് എന്നിവയെല്ലാം ഐഫോൺ 14യിൽ കണക്റ്റിവിറ്റിക്കായി നൽകിയിട്ടുണ്ട്. ഐഫോൺ 14യിൽ ഡ്യുവൽ റിയർ ക്യാമറകളാണുള്ളത്. എഫ് / 1.5 അപ്പേർച്ചറുള്ള പ്രൈമറി 12 എംപി വൈഡ് ആംഗിൾ സെൻസറും, സെക്കൻഡറി 12 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറുമടങ്ങുന്നതാണ് ക്യാമറ സെറ്റപ്പ്. സെൻസർ-ഷിഫ്റ്റ് ഒഐഎസും ഈ ഡിവൈസിന്റെ ക്യാമറ സെറ്റപ്പിലുണ്ട്.