Samsung Galaxy M

Samsung Galaxy M14 | സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം

ഇന്ത്യയിലെത്തിയ ഈ 5ജി(Samsung Galaxy M14) ഫോണിന് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ആകർഷകമായ ഡിസ്കൌണ്ട് ലഭിക്കുന്നത്. ഈ ബജറ്റ് 5ജി ഫോൺ മികച്ച പെർഫോമൻസ് നൽകുന്നു. ഫ്ലിപ്പ്കാർട്ട്, ആമസോൺ അടക്കമുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും ഈ ഡിവൈസ് ലഭ്യമാണ് എങ്കിലും ഓഫറുകൾ സാംസങ് വെബ്സൈറ്റിൽ മാത്രമാണ് ലഭിക്കുന്നത്.

വില

ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ലോഞ്ച് ചെയ്യുമ്പോൾ ഉണ്ടായിരുന്ന വിലയ്ക്ക് തന്നെയാണ് സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഈ ഡിവൈസ് ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാം. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിന് സാംസങ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വില 13,990 രൂപയാണ്. മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഈ ഡിവൈസ് കൂടിയ വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഉയർന്ന വിലയ്ക്ക് ഫോൺ വിൽക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്.

Samsung Galaxy M14 | ഓഫറുകൾ

സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ആകർഷകമായ ബാങ്ക് ഓഫറുകളും കമ്പനി നൽകുന്നുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1,500 രൂപയുടെ ഡിസ്കൌണ്ട് ഓഫറാണ് നൽകുന്നത്. ഇതിലൂടെ സ്മാർട്ട്ഫോണിന്റെ വില 12,490 രൂപയായി കുറയുന്നു. ഇത്രയും കുറഞ്ഞ വിലയ്ക്ക് സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ മികച്ച ഡീൽ തന്നെയാണ്.

സവിശേഷതകൾ

ഫുൾ എച്ച്‌ഡി+ റെസല്യൂഷനുള്ള 6.6 ഇഞ്ച് LCD ഡിസ്‌പ്ലേയുമായിട്ടാണ് സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റുണ്ട്. ഡിവൈസിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഡിവൈസിലെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സൌകര്യം ലഭിക്കുന്നു. ആൻഡ്രോയിഡ് 13 ഔട്ട് ഓഫ് ദി ബോക്‌സിലാണ് സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്സി എം14 5ജി വരുന്നത്. എഫ്/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം ഈ ഡിവൈസിൽ 2 എംപി മാക്രോ, 2 എംപി ഡെപ്ത് സെൻസർ എന്നിവയും സാംസങ് നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിൽ 6,000mAh ബാറ്ററിയാണുള്ളത്. 25W ഫാസ്റ്റ് ചാർജിങ് ടെക്നോളജിയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.

സാംസങ് ഗാലക്സി എം14 വാങ്ങണോ

നിലവിൽ സാംസങ് വെബ്സൈറ്റിൽ നൽകുന്ന ഓഫറുകൾ പരിഗണിച്ചാൽ സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ മികച്ചൊരു ഡീൽ തന്നെയാണ് ഈ ഡിവൈസ് ആകർഷകമായ സവിശേഷതകൾ നൽകുന്നു എന്നതിൽ സംശയമൊന്നും ഇല്ല. അധികം പണം മുടക്കാതെ 5ജി സപ്പോർട്ട്, മികച്ച ഡിസ്പ്ലെ, ക്യാമറ, ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററി എന്നിവ ആവശ്യമുള്ള ആളുകൾക്ക് സാംസങ് ഗാലക്സി എം14 5ജി മികച്ച ചോയിസാണ്.

Similar Posts