Infinix ZeroBook 13 | ഇൻഫിനിക്സ് സീറോബുക്ക് 13 ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യയിലെ ലാപ്ടോപ്പ് വിപണിയിലേക്ക് കരുത്തൻ ലാപ്ടോപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഇൻഫിനിക്സ്. ഇൻഫിനിക്സ് സീറോബുക്ക് 13 (Infinix ZeroBook 13) എന്ന ലാപ്ടോപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 13th ജനറേഷൻ ഇന്റൽ കോർ i9 സിപിയുവുമാി വരുന്ന ഈ ലാപ്ടോപ്പിൽ 1 ടിബി എസ്എസ്ഡിയാണുള്ളത്. 32 ജിബി റാമും ഈ ഫോണിലുണ്ട്. ഈ ലാപ്ടോപ്പ് വ്യത്യസ്ത കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഈ ലാപ്ടോപ്പുകൾ നിലവിൽ നിങ്ങൾക്ക് കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.
Infinix ZeroBook 13 | ഇൻഫിനിക്സ് സീറോബുക്ക് 13
ഇൻഫിനിക്സ് സീറോബുക്ക് 13 ലാപ്ടോപ്പിന്റെ ബേസ് മോഡലിൽ 13th ജനറേഷൻ ഇന്റൽ കോർ i5 സിപിയുവാണുള്ളത്. കോർ i7 പ്രോസസറുകളുള്ളതും വ്യത്യസ്ത മെമ്മറി കോൺഫിഗറേഷനുകളിൽ ലഭിക്കുന്നതുമായ രണ്ട് മോഡലുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ആപ്പിൾ മാക്ബുക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനുമായിട്ടാണ് ഇൻഫിനിക്സ് സീറോബുക്ക് 13 ലാപ്ടോപ്പുകൾ വരുന്നത്. ഇന്റൽ 96EU ഐറിസ് എക്സ്ഇ ഇന്റഗ്രേറ്റഡ് ജിപിയുവാണ് ഈ ലാപ്ടോപ്പിന്റെ ഗ്രാഫിക്‌സ് വശങ്ങൾ കൈകാര്യം ചെയ്യുന്നത്.
വിലയും കോൺഫിഗറേഷനുകളും
ഇൻഫിനിക്സ് സീറോബുക്ക് 13 സീരീസ് നാല് കോൺഫിഗറേഷനുകളിലാണ് ലഭ്യമാകുന്നത്. 13th ജനറേഷൻ ഇന്റൽ കോർ i5, 16 ജിബി റാം, 512 ജിബി സ്റ്റോറേജ് എന്നിവയുള്ള ബേസ് വേരിയന്റിന് ഇപ്പോൾ 51,990 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിന്റെ യഥാർത്ഥ വില 79,990 രൂപയാണ്. ഇന്റൽ കോർ i7 മോഡൽ രണ്ട് കോൺഫിഗറേഷനുകളിലാണ് ലഭ്യമാകുന്നത്. 16 ജിബി റാം, 512 ജിബി സ്റ്റോറേജ് മോഡലിന് എംആർപി 99,990 രൂപയാണെങ്കിലും 65,990 രൂപയ്ക്ക് ലഭിക്കും. ലാപ്ടോപ്പിന്റെ 32 ജിബി റാമും 1 ടിബി എസ്എസ്ഡിയുമുള്ള മോഡലിന് എംആർപി 1,19,990 രൂപയാണെങ്കിലും 69,990 രൂപയ്ക്ക് ലഭിക്കും.
ഹൈ എൻഡ് മോഡൽ
ഇൻഫിനിക്സ് സീറോബുക്ക് 13 ലാപ്ടോപ്പിന്റെ ഏറ്റവും വില കൂടിയ മോഡലിൽ കോർ i9, 32 ജിബി റാം, 1 ടിബി എസ്എസ്ഡി എന്നീ കോൺഫിഗറേഷനുകളാണുള്ളത്. ഈ മോഡൽ ഇപ്പോൾ 81,990 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഇതിന്റെ യഥാർത്ഥ വില 1,49,900 രൂപയാണ്. ഇൻഫിനിക്സ് സീറോബുക്ക് 13 സീരീസ് ലാപ്ടോപ്പുകൾ സിൽവർ, ബ്ലാക്ക് നിറങ്ങളിലാണ് ലഭ്യമാകുന്നത്. ആകർഷകമായ സവിശേഷതകളും ഈ ലാപ്ടോപ്പിൽ ഇൻഫിനിക്സ് നൽകിയിട്ടുണ്ട്.
ഡിസ്പ്ലെയും ഡിസൈനും
ഇൻഫിനിക്സ് സീറോബുക്ക് 13 ലാപ്ടോപ്പ് സീരീസിലെ എല്ലാ മോഡലുകളിലും സമാനമായ ഡിസ്പ്ലെയും സവിശേഷതകളുമാണുള്ളത്. ലാപ്‌ടോപ്പുകൾക്ക് ലൈറ്റ് മെറ്റൽ ഫിനിഷും 16.9 എംഎം കനവുമാണുള്ളത്. 15.6 ഇഞ്ച് ഡിസ്പ്ലേ ഫുൾ-എച്ച്ഡി (1920×1080 പിക്സൽസ്) ഡിസ്പ്ലെയുമായിട്ടാണ് ഇൻഫിനിക്സ് സീറോബുക്ക് 13 വരുന്നത്. 100 ശതമാനം എസ്ആർജിബി കളറുകളും ഇതിലുണ്ട്. മിനുസമുള്ള പോർട്ടബിൾ ഡിസൈൻ ഡിസൈനർമാർക്കും യൂട്യൂബർമാർക്കും ഉപയോഗപ്രദമാകും.
കണക്റ്റിവിറ്റിയും സ്പീക്കറുകളും
ഇൻഫിനിക്സ് സീറോബുക്ക് 13 ലാപ്ടോപ്പുകളിൽ കീബോർഡ് ഡെക്കിൽ തന്നെ സ്പീക്കറുകൾ നൽകിയിട്ടുണ്ട്. പോർട്ട് ഓപ്ഷനുകളായി എസ്ഡി കാർഡ്, 3.5mm ഓഡിയോ ജാക്ക്, രണ്ട് യുഎസ്ബി-എ 3.0, രണ്ട് യുഎസ്ബി ടൈപ്പ് സി പോർട്ടുകൾ എന്നിവ നൽകിയിട്ടുണ്ട്. പുതിയ സീറോബുക്ക് സീരീസ് 70Wh ബാറ്ററിയുമായിട്ടാണ് വരുന്നത്. ടൈപ്പ്-സി പോർട്ട് വഴി 100W ചാർജിങ് സപ്പോർട്ടും ഈ ലാപ്ടോപ്പിലുണ്ട്. ഇൻഫിനിക്സ് പറയുന്നത് അനുസരിച്ച് ഇതിനൊപ്പം ലഭിക്കുന്ന ചാർജറിലൂടെ ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ ബാറ്ററി ഫുൾ ചാർജ്ജ് ചെയ്യാം എന്നാണ്.
മൂന്ന് മോഡുകൾ
ഇൻഫിനിക്സ് സീറോബുക്ക് 13യിൽ ബാറ്ററിയുടെ ഉപയോഗം നിയന്ത്രിക്കാൻ മൂന്ന് വ്യത്യസ്ത മോഡുകളുണ്ട്. ബാറ്ററി ലൈഫ് വർധിപ്പിക്കുന്നതിന് ഇക്കോ മോഡ്, ഓവർ ബൂസ്റ്റിനും ഇക്കോ മോഡിനും ഇടയിലായി ബാലൻസ് മോഡ്, ഉയർന്ന പെർഫോമൻസ് ആവശ്യമായി വരുമ്പോൾ 54W ഔട്ട്‌പുട്ട് പവറിൽ പെർഫോമൻസ് വർധിപ്പിക്കാൻ ഓവർ ബൂസ്റ്റ് മോഡ് എന്നിവയാണ് ഇതിലുള്ള മോഡുകൾ. ലാപ്ടോപ്പിന്റെ ഹിഞ്ചിൽ ചുവന്ന ലൈറ്റ് ഓവർ-ബൂസ്റ്റ് മോഡ് ആക്ടീവ് ആണെന്ന് കാണിച്ച് തരുന്നു.