Nothing Phone (2) കുറഞ്ഞ വിലയിൽ സ്വന്തമാക്കാം, ആദ്യ വിൽപ്പന ജൂലൈ 21ന്
നത്തിങ് ഫോൺ (2) (Nothing Phone (2)) കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ജൂലൈ 21ന് നടക്കും. 44,999 രൂപ മുതലാണ് നത്തിങ് ഫോൺ (2) സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് എങ്കിലും ആദ്യ വിൽപ്പനയിൽ ഈ ഫോൺ നിങ്ങൾക്ക് കുറഞ്ഞ വിലയിൽ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന ആദ്യ വിൽപ്പനയിൽ ഈ ഫോൺ എങ്ങനെ കുറഞ്ഞ വിലയിൽ വാങ്ങാമെന്ന് നോക്കാം.
Nothing Phone (2) | ലോഞ്ച് ഓഫറുകൾ
44,999 രൂപ മുതലാണ് നത്തിങ് ഫോൺ (2) സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെ ഫോണിന്റെ വിൽപ്പന ആരംഭിക്കുമ്പോൾ ലഭിക്കുന്ന ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ നിങ്ങൾക്ക് കുറഞ്ഞ വിലയിൽ തന്നെ നത്തിങ് ഫോൺ (2) വാങ്ങാം. ഫ്ലിപ്പ്കാർട്ടിൽ നത്തിങ് ഫോൺ (2) വാങ്ങാൻ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 41,999 രൂപയ്ക്ക് ഫോൺ ലഭിക്കും. ഉപയോക്താക്കൾക്ക് 3,000 രൂപ കിഴിവാണ് ബാങ്ക് ഓഫറായി ലഭിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിനാണ് ഈ വില.
മറ്റ് വേരിയന്റുകൾ
നത്തിങ് ഫോൺ (2) സ്മാർട്ട്ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 49,999 രൂപയാണ് യഥാർത്ഥ വില. മുകളിൽ സൂചിപ്പിച്ച ബാങ്ക് ഓഫർ ഉപയോഗിച്ച് ഫോൺ വാങ്ങുന്ന ആളുകൾക്ക് ഈ വേരിയന്റ് 46,999 രൂപയ്ക്ക് സ്വന്തമാക്കാം. നത്തിങ് ഫോൺ (2)ന്റെ ഹൈ എൻഡ് മോഡലിനും ഫ്ലിപ്പ്കാർട്ടിൽ ഓഫറുകൾ ലഭിക്കും. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമായി വരുന്ന ഹൈ എൻഡ് മോഡലിന് 54,999 രൂപയാണ് വില. ബാങ്ക് ഓഫറിലൂടെ ഈ വേരിയന്റ് നിങ്ങൾക്ക് 51,999 രൂപയ്ക്ക് സ്വന്തമക്കാം.
സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസർ
6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,412 പിക്സൽ) LTPO OLED ഡിസ്പ്ലേയുമായിട്ടാണ് നത്തിങ് ഫോൺ (2) വരുന്നത്. 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. HDR10+ സർട്ടിഫിക്കേഷനും ഡിസ്പ്ലെയിലുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് നത്തിങ് ഫോൺ (2) പ്രവർത്തിക്കുന്നത്. അഡ്രീനോ 730 ജിപിയുവും 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും പ്രോസസറിനൊപ്പം നൽകിയിരിക്കുന്നു.
50 എംപി ക്യാമറകൾ
രണ്ട് 50 എംപി ക്യാമറകളുമായിട്ടാണ് നത്തിങ് ഫോൺ (2) വരുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയ്ക്കൊപ്പം എഫ്/1.88 അപ്പേർച്ചർ ലെൻസും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുണ്ട്. ഈ പ്രൈമറി ക്യാമറയിൽ 1/1.56-ഇഞ്ച് സോണി IMX890 സെൻസറാണുള്ളത്. രണ്ടാമത്തെ ക്യാമറയിൽ ഇമേജ് സ്റ്റെബിലൈസേഷനും 114-ഡിഗ്രി വ്യൂ ഫീൽഡും എഫ്/2.2 അപ്പർച്ചറുമുള്ള അൾട്രാവൈഡ് ലെൻസാണുള്ളത്. 1/2.76-ഇഞ്ച് 50 മെഗാപിക്സൽ സാംസങ് ജെഎൻ1 സെൻസറാണ് ഇതിലുള്ളത്. 32 എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്.
മറ്റ് സവിശേഷതകൾ
ആൻഡ്രോയിഡ് 13 ബേസ്ഡ് നത്തിങ് ഒഎസ് 2.0ൽ പ്രവർത്തിക്കുന്ന നത്തിങ് ഫോൺ (2)ൽ 4,700mAh ബാറ്ററിയാണുള്ളത്. 45W PPS വയേഡ് ചാർജിങ് സപ്പോർട്ട്, 15W Qi വയർലെസ് ചാർജിങ്, 5W റിവേഴ്സ് വയർലെസ് ചാർജിങ് എന്നിവയും ഫോണിലുണ്ട്. നത്തിങ്ങിന്റെ ഗ്ലിഫ് ഇന്റർഫേസാണ് ഫോണിന്റെ സവിശേഷത. പിൻ പാനലിൽ എൽഇഡി സ്ട്രിപ്പുകളും പേഴ്സണലൈസ് ചെയ്യാവുന്ന 33 സോണുകളും ഇതിൽ ഉൾപ്പെടുന്നു. വൈഫൈ 6, 5ജി, 4ജി എൽടിഇ, ബ്ലൂടൂത്ത് 5.3, എൻഎഫ്സി, ജിപിഎസ്/എ-ജിപിഎസ്, നാവിക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ കണക്റ്റിവിറ്റഇ ഓപ്ഷനുകളും നത്തിങ് ഫോൺ (2)ൽ ഉണ്ട്.