തിരിച്ചുവരവ് ഗംഭീരമാക്കി ഹോണർ; 27,999 രൂപയ്ക്ക് 200 എംപി ക്യാമറയുള്ള Honor 90 ലോഞ്ച് ചെയ്തു
ഇടവേളയ്ക്ക് ശേഷം ഹോണർ ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി. ഹോണർ 90 (Honor 90) എന്ന ഡിവൈസാണ് കമ്പനി പുറത്തിറക്കിയത്. റിയൽമിയുടെ മേധാവിയായിരുന്ന മാധവ് ഷേത്തിന്റെ നേതൃത്വത്തിലുള്ള എച്ച്ടെക് ആണ് ഹോണർ 90 ലോഞ്ച് ചെയ്തത്. ഇന്ത്യയിൽ ഹോണർ സ്മാർട്ട്ഫോണുകൾ വിൽക്കാൻ എച്ച്ടെക് പിഎസ്എവി ഗ്ലോബലുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. മറ്റ് വിപണികളിൽ ഏറെ ജനപ്രിതി നേടിയ ഡിവൈസാണ് ഹോണർ 90.
Honor | ഹോണർ 90
ഹോണർ 90 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെ, സ്നാപ്ഡ്രാഗൺ 7 ജെൻ 1 ആക്സിലറേറ്റഡ് എഡിഷൻ ചിപ്സെറ്റ്, 200 എംപി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 67W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ. മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ രാജ്യത്ത് ലഭ്യമാകും.
വിലയും വേരിയന്റുകളും
ഹോണർ 90 സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റിൽ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമാണുള്ളത്. ഈ ഡിവൈസിന്റെ യഥാർത്ഥ വില 37,999 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫറായി ഈ ബേസ് വേരിയന്റ് 27,999 രൂപയ്ക്ക് സ്വന്തമാക്കാം. 10,000 രൂപ കിഴിവാണ് ഡിവൈസിന് ലഭിക്കുന്നത്. ഫോണിന്റെ രണ്ടാമത്തെ വേരിയന്റിൽ 12 ജിബി റാമും 512 ജിബി സ്റ്റോറേജുമാണുള്ളത്. ഈ വേരിയന്റിന്റെ യഥാർത്ഥ വില 39,999 രൂപയാണ്. ഈ വേരിയന്റ് നിങ്ങൾക്ക് 29,999 രൂപയ്ക്ക് ലഭിക്കും.
വിൽപ്പന
ഹോണർ 90 സ്മാർട്ട്ഫോണിന്റെ രണ്ട് വേരിയന്റുകൾക്കും ലഭിക്കുന്ന ലോഞ്ച് ഓഫറിന്റെ ഭാഗമായിട്ടുള്ള 10,000 രൂപ കിഴിവ് എത്ര കാലം ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ ഡിവൈസിന്റെ വിൽപ്പന സെപ്റ്റംബർ 18 മുതലാണ് നടക്കുന്നത്. ആമസോണിലൂടെ ഈ ഡിവൈസ് സ്വന്തമാക്കാം. മിഡ്നൈറ്റ് ബ്ലാക്ക്, എമറാൾഡ് ഗ്രീൻ, ഡയമണ്ട് സിൽവർ എന്നീ കളർ ഓപ്ഷനുകളിലാണ് ഹോണർ 90 സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്.
മൂന്ന് പിൻക്യാമറകളുമായിട്ടാണ് ഹോണർ 90 സ്മാർട്ട്ഫോൺ വരുന്നത്. ഈ ക്യാമറ സെറ്റപ്പിൽ 200 എംപി പ്രൈമറി ക്യാമറയുണ്ട്. ഇത് തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. മികച്ച പ്രൈമറി ക്യാമറയ്ക്കൊപ്പം 12 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 എംപി ഡെപ്ത് സെൻസറുമാണ് ഹോണർ നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഹോണർ 90 സ്മാർട്ട്ഫോണിൽ 50 എംപി ക്യാമറയും നൽകിയിട്ടുണ്ട്.ഹോണർ 90 സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റും 1,600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.7-ഇഞ്ച് ഫുൾ എച്ച്ഡി+ കർവ്ഡ് ഒലെഡ് ഡിസ്പ്ലെയാണുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 ആക്സിലറേറ്റഡ് എഡിഷൻ ചിപ്സെറ്റിന്റെ കരുത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. അഡ്രിനോ 644 ജിപിയുവും ഈ ഡിവൈസിൽ ഹോണർ നൽകിയിട്ടുണ്ട്. 12 ജിബി വരെ റാമും 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമാണ് ഹോണറിന്റെ ഈ പുതിയ ഫോണിലുള്ളത്.
ക്യാമറകൾ
മൂന്ന് പിൻക്യാമറകളുമായിട്ടാണ് ഹോണർ 90 സ്മാർട്ട്ഫോൺ വരുന്നത്. ഈ ക്യാമറ സെറ്റപ്പിൽ 200 എംപി പ്രൈമറി ക്യാമറയുണ്ട്. ഇത് തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. മികച്ച പ്രൈമറി ക്യാമറയ്ക്കൊപ്പം 12 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 എംപി ഡെപ്ത് സെൻസറുമാണ് ഹോണർ നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഹോണർ 90 സ്മാർട്ട്ഫോണിൽ 50 എംപി ക്യാമറയും നൽകിയിട്ടുണ്ട്.
ബാറ്ററിയും ഒഎസും
ആൻഡ്രോയിഡ് 13 ബേസ്ഡ് മാജിക്ഒഎസ് 7.1ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ ഡിവൈസിന് രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി നൽകും. 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 67W ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായി വരുന്ന ഫോണിൽ 5ജി എസ്എ/എൻഎസ്എ സപ്പോർട്ടുണ്ട്.