iPhone Battery | ഇനിയുള്ള ഐഫോണുകൾക്ക് കൂടുതൽ ബാറ്ററി ലൈഫ് ലഭിക്കും, കാരണം സാംസങ് 2024
iPhone Battery | വരാനിരിക്കുന്ന ഐഫോണുകൾക്കായി സാംസങ് നിർമ്മിക്കുന്ന ഒഎൽഇഡി ഡിസ്പ്ലെ കൂടുതൽ ബ്രൈറ്റ്നസ് ഉള്ളതും കുറവ് ബാറ്ററി ഉപയോഗിക്കുന്നവയുമായിരിക്കും. ഈ ഡിസ്പ്ലെ വികസിപ്പിച്ച് വരികയാണ്.
ഐഫോണുകൾ (iPhone Battery) ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നം ബാറ്ററി ചാർജുമായി ബന്ധപ്പെട്ടായിരിക്കും. ആൻഡ്രോയിഡ് ഫോണുകളെ അപേക്ഷിച്ച് ഐഫോണുകൾക്ക് ബാറ്ററി ലൈഫ് കുറവാണ്. ഈ പ്രശ്നം വൈകാതെ തന്നെ പരിഹരിക്കപ്പെടും. ഇനി വരാൻ പോകുന്ന ഐഫോണുകൾക്ക് കൂടുതൽ ബാറ്ററി ലൈഫ് ലഭിക്കും. ഇതിന് കാരണം ആപ്പിളിന്റെ സാങ്കേതികവിദ്യയല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. സാംസങ് ആണ് ഐഫോണുകൾക്ക് കൂടുതൽ ബാറ്ററി ലൈഫ് ലഭിക്കാൻ കാരണമാകുന്നത്. എങ്ങനെയെന്ന് നോക്കാം.
സാംസങ് പാനലുകൾ
കൊറിയൻ ടെക് കമ്പനിയായ സാംസങ് ആണ് ആപ്പിളിനായി ഒഎൽഇഡി പാനലുകൾ നിർമ്മിച്ച് നൽകുന്നത്. ഇപ്പോൾ സാംസങ് പുതിയ തരം ഒഎൽഇഡി പാനലുകൾ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. ഇത് ഭാവിയിലെ ഐഫോണുകൾക്ക് മികച്ച ബാറ്ററി ലൈഫ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഎൽഇഡി ഉത്പാദനത്തിൽ സാംസങ് ഒരു പുതിയ മെറ്റീരിയലിൽ ഉപയോഗിക്കാൻ പദ്ധതിയിടുന്നതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവ വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന രീതിയിലുള്ളവയായിരിക്കും.
ഒഎൽഇഡി ഡിസ്പ്ലെ
2026ൽ ആയിരിക്കും സാംസങ് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഒലെഡ് പാനലുകൾ നിർമ്മിക്കുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇത് 2026ൽ ആയിരിക്കും പുറത്തിറക്കുന്നത്. സാംസങ്ങിന്റെ പുതിയ ഒഎൽഇഡി പാനലുമായി വരുന്ന അടുത്ത ആപ്പിൾ ഡിവൈസായി ഐഫോൺ 18 മാറിയേക്കും. യുബിഐ റിസർച്ച് ഡെപ്യൂട്ടി ഡയറക്ടർ ഡേജിയോങ് യൂൻ ആണ് സാംസങ്ങിന്റെ ഗ്രാൻഡ് ഒഎൽഇഡി പ്ലാനുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത് എന്ന് ദി ഇലക് റിപ്പോർട്ട് ചെയ്തു.
ബ്ലൂ ഫോസ്ഫോറസെന്റ്
സാംസങ് അതിന്റെ ഡിസ്പ്ലേ ഡിവിഷനിൽ ഒഎൽഇഡി പാനലുകളിൽ ലൈറ്റ് പ്രൊഡക്ഷൻ സൂപ്പർചാർജ് ചെയ്യുന്നതിനായി ബ്ലൂ ഫോസ്ഫോറസെന്റ് മെറ്റീരിയലുകൾ ഉണ്ടാക്കുന്ന തിരക്കിലാണ്. സിയോളിൽ നടന്ന എച്ച്2 2023 യുബിഐ റിസർച്ച് അനലിസ്റ്റ് സെമിനാറിനിടെയാണ് ഡേജിയോങ് യൂൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പുതിയ നീല ഫോസ്ഫോറസെന്റ് മെറ്റീരിയലുകൾ B1 എന്ന ഘടക ഗണത്തിലുള്ളവയാണ്. സാംസങ് ഡിസ്പ്ലേയുടെ നിലവിലുള്ള ലൈനപ്പ് ചുവപ്പും പച്ചയും ഫോസ്ഫറസ് പദാർത്ഥങ്ങളിലാണുള്ളത്.
കൂടുതൽ ബ്രൈറ്റനസ്
പുറത്ത വന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ നീല ഫോസ്ഫോറസെന്റ് ഉപയോഗിച്ച് ഫ്ലൂറസെന്റ് മെറ്റീരിയലുകൾ മാറ്റുന്നതിലൂടെ ഭാവിയിലെ ഒഎൽഇഡി പാനലുകളിൽ ബ്രൈറ്റ്നസ് വർധിപ്പിക്കുകയും വൈദ്യുതി ഉപയോഗം കുറയ്ക്കുകയും ചെയ്യും. അടിസ്ഥാനപരമായി സാംസങ്ങിന്റെ പുതിയ ഒലെഡ് പാനൽ ടെക്നോളജി ഒരു തെളിച്ചമുള്ള ഡിസ്പ്ലേയും മികച്ച ബാറ്ററി ലൈഫും നൽകുക എന്ന ലക്ഷ്വത്തോടെയാണ് നിർമ്മിക്കുന്നത്.
iPhone Battery | എപ്പോൾ പുറത്തിറങ്ങും
പുതിയ നീല ഫോസ്ഫോറസെന്റ് മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച ഒഎൽഇഡി പാനലുകൾ പുറത്തിറങ്ങാൻ കുറച്ച് സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഈ ബി1 കോമ്പോണന്റ് സെറ്റ് മടക്കാവുന്ന ഡിസ്പ്ലേകൾ നിർമ്മിക്കുന്നതിനായി ഡിസൈൻ ചെയ്തിരിക്കുന്ന ഒഎൽഇഡി മെറ്റീരിയൽ സെറ്റായ എം15നായി ഉപയോഗിച്ചേക്കും. പുറത്ത് വന്ന വിവരങ്ങൾ ശരിയാണ് എങ്കിൽ ഇലക്ട്രോണിക്സ് വിപണിയിൽ തന്നെ അതിശയപ്പിക്കുന്ന മുന്നേറ്റമായിരിക്കും സാംസങ്ങിന്റെ പുതിയ ഒഎൽഇഡി ഡിസ്പ്ലെ.