Acer Nitro 16

കരുത്തരിൽ കരുത്തൻ; Acer Nitro 16 ഗെയിമിങ് ലാപ്ടോപ്പ് ഇന്ത്യയിലെത്തി

ഏസർ ഇന്ത്യൻ വിപണിയിൽ പുതിയ ഗെയിമിങ് ലാപ്ടോപ്പ് പുറത്തിറക്കി. ഏസർ നൈട്രോ 16 (Acer Nitro 16) എന്ന മോഡലാണ് കമ്പനി രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. ജിഫോഴ്സ് ആർടിഎക്സ് 4060, ജിഫോഴ്സ് ആർടിഎക്സ് 4050 എന്നീ രണ്ട് ജിപിയു വേരിയന്റുകളിൽ എഎംഡി റൈസൺ 7 7840 എച്ച്എസ് ഒക്ടാ കോർ പ്രോസസറുമായിട്ടാണ് ഏസർ നൈട്രോ 16 പുറത്തിറങ്ങിയത്. 16 ഇഞ്ച് എൽഇഡി ബാക്ക്ലിറ്റ് ടിഎഫ്ടി കസ്റ്റം എൽസിഡി സ്ക്രീനുമായിട്ടാണ് ഈ ലാപ്ടോപ്പ് വിപണിയിലെത്തിയിരിക്കുന്നത്. ഏസർ നൈട്രോ 16 ഗെയിമിങ് ലാപ്ടോപ്പിന്റെ വിലയും സവിശേഷതകളും നോക്കാം.

Acer Nitro 16 | വിലയും ലഭ്യതയും

എൻവീഡിയ ജീഫോഴ്സ് ആർടിഎക്സ് 4050 6 ജിബി ഗ്രാഫിക്സ് കാർഡിനൊപ്പം എഎംഡി റൈസൺ 7 7840HS പ്രോസസറുമായി വരുന്ന ഏസർ നൈട്രോ 16 ലാപ്ടോപ്പിന് ഇന്ത്യയിൽ 1,14,990 രൂപയാണ് വില. ഈ മോഡലിന്റെ ജിഫോഴ്‌സ് ആർടിഎക്‌സ് 4050 8ജിബി ഗ്രാഫിക്‌സ് വേരിയന്റിന് 1,43,550 രൂപയാണ് വില. ഒബ്സിഡിയൻ ബ്ലാക്ക് കളർ ഓപ്ഷനിലാണ് ലാപ്ടോപ്പ് വിപണിയിലെത്തിയിരിക്കുന്നത്. ഈ ലാപ്‌ടോപ്പ് രാജ്യത്തുടനീളമുള്ള എല്ലാ ഏസർ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലും, ഏസർ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിലൂടെയും ലഭ്യമാകും.

സവിശേഷതകൾ

ഏസർ നൈട്രോ 16 ലാപ്‌ടോപ്പിന് 16-ഇഞ്ച് WUXGA (1920 x 1200 പിക്‌സൽ) എൽഇഡി ബാക്ക്‌ലിറ്റ് ടിഎഫ്ടി ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. 165Hz വരെ റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെയ്ക്ക് 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുണ്ട്. ഓവർ ഡ്രൈവ് വഴി 3 എംഎസ് സ്പീഡുള്ള റസ്പോൺസ് ടൈമും ഈ വാഹനത്തിലുണ്ട്. 32 ജിബി വരെ DDR5 റാമും 512 ജിബി PCIe Gen4 NVMe സ്റ്റോറേജുമാണ് ഏസർ നൈട്രോ 16 ലാപ്ടോപ്പിലുള്ളത്. ഒക്ടാ-കോർ എഎംഡി റൈസൺ 7 7840എച്ച്എസ് പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്.

ഗ്രാഫിക്സ്

ഏസർ നൈട്രോ 16 ലാപ്ടോപ്പിൽ എൻവിഡിയ ജിഫോഴ്‌സ് ആർടിഎക്‌സ് 4050 ഗ്രാഫിക്സാണുള്ളത്. 6 ജിബി ഡെഡിക്കേറ്റഡ് ജിഡിഡിആർ6 വിആർഎം, ജിഫോഴ്‌സ് ആർടിഎക്സ് 4060, 8 ജിബി ഡെഡിക്കേറ്റഡ് ജിഡിഡിആർ6 വിആർഎം എന്നീ രണ്ട് ജിപിയു വേരിയന്റുകളാണുള്ളത്. ഏസർ നൈട്രോ 16 ലാപ്‌ടോപ്പിൽ 64 ബിറ്റ് വിൻഡോസ് 11 പ്രീ ഇൻസ്റ്റാൾഡ് ആണ്. ലാപ്ടോപ്പ് ചൂടാകുന്നത് തടയാനായി കൂളിങ് സിസ്റ്റമായി ഒരു ഡ്യുവൽ-ഫാൻ സിസ്റ്റവും ഏസർ നൈട്രോ 16യിൽ നൽകിയിട്ടുണ്ട്.

സ്പീക്കറുകളും കണക്റ്റിവിറ്റിയും

ഏസർ നൈട്രോ 16 ലാപ്ടോപ്പിൽ സ്റ്റീരിയോ ഔട്ട്‌പുട്ടോടുകൂടിയ ഡ്യുവൽ 2W സ്പീക്കറുകളാണുള്ളത്. മൾട്ടി-ജെസ്‌റ്റർ ടച്ച്‌പാഡ്, നൈട്രോസെൻസ് കീകളോടുകൂടിയ കസ്റ്റമൈസ് ചെയ്യാവുന്ന 4 സോൺ ആർജിബി ബാക്ക്‌ലൈറ്റ് കീബോർഡ് എന്നിവയും ഈ ലാപ്‌ടോപ്പിലുള്ളത്. യുഎസ്ബി 3.2 ജെൻ 2 പോർട്ട്, യുഎസ്ബി 3.2 ജെൻ 2 പോർട്ട്, ഡിസി ഇൻ ഉള്ള യുഎസ്ബി 3.2 ജെൻ 2 ടൈപ്പ് സി പോർട്ട്, യുഎസ്ബി 2.0 പോർട്ട്, യുഎസ്ബി 4 പോർട്ട് എന്നിവയാണ് ഏസർ നൈട്രോ 16 ലാപ്ടോപ്പിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ.

ബാറ്ററിയും ചാർജിങ് സപ്പോർട്ടും

ഏസർ നൈട്രോ 16 ലാപ്ടോപ്പിൽ 10 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്ന 90Wh ബാറ്ററിയാണുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്നത് 330W എസി അഡാപ്റ്ററാണ്. യുഎസ്ബി 3.2 ജെൻ 2 പോർട്ട് വഴിയാണ് ഈ ലാപ്ടോപ്പ് ചാർജ് ചെയ്യേണ്ടത്. വിലയും സവിശേഷതകളും കണക്കിലെടുക്കുമ്പോൾ മികച്ച ലാപ്ടോപ്പ് തന്നെയാണ് ഏസർ നൈട്രോ 16.

Similar Posts