Airtel Xstream AirFiber

ബ്രോഡ്ബാന്റ് ഇല്ലാതെയും അതിവേഗ ഇന്റർനെറ്റ്, Airtel Xstream AirFiber നെ കുറിച്ച് അറിയാം 2023

വയേഡ് ബ്രോഡ്ബാന്റ് കണക്ഷൻ ഇപ്പോഴും ലഭ്യമല്ലാത്ത പലയിടങ്ങളുമുണ്ട്. ഇത്തരം ഇടങ്ങളിൽ അതിവേഗ ഇന്റർനെറ്റിനായി ആശ്രയിക്കാവുന്നവയാണ് എയർഫൈബറുകൾ. അടുത്തിടെയാണ് എയർടെൽ എക്‌സ്ട്രീം എയർഫൈബർ (Airtel Xstream AirFiber) സേവനം കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഏതാണ്ട് ഒരു വർഷം മുമ്പ് ജിയോ എയർഫൈബർ പ്രഖ്യാപിച്ച റിലയൻസ് ജിയോ സേവനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എയർടെൽ അതിവേഗ ഇന്റർനെറ്റ് നൽകുന്ന എയർഫൈബർ സേവനം ആരംഭിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം.

Airtel Xstream AirFiber | എയർടെൽ എക്സ്ട്രീം എയർ ഫൈബർ

എയർടെല്ലിന്റെ എക്‌സ്ട്രീം എയർഫൈബർ സേവനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ലഭ്യമല്ല. കൂടുതൽ ഭാഗങ്ങളിലേക്ക് ഈ സേവനം ലഭ്യമാക്കുന്നതിന് മുമ്പ് ആവശ്യക്കാരുണ്ടോ എന്നറിയാനുള്ള പരിശോധനയാണ് എയർടെൽ നടത്തുന്നത്. എയർടെല്ലിന്റെ 5ജി കവറേജ് എല്ലാ നഗരങ്ങളിലും എല്ലാ കോണുകളിലും എത്തിയിട്ടില്ല എന്നതും എയർഫൈബർ സേവനം എല്ലായിടത്തും എത്തുന്നതിനുള്ള തടസമാണ്. 5ജിയിലേക്ക് കൂടുതൽ പണം നിക്ഷിപിക്കുന്ന സമയത്ത് എയർഫൈബറിന്റെ വിപുലീകരണം മന്ദഗതിയിൽ തുടരാനാണ് എയർടെല്ലിന്റെ പദ്ധതി.

സേവനം ലഭ്യമായ നഗരങ്ങൾ

എയർടെൽ എക്‌സ്ട്രീം എയർഫൈബർ നിലവിൽ ഇന്ത്യയിലെ രണ്ട് നഗരങ്ങളിൽ മാത്രമേ ലഭ്യമാകൂ. മുംബൈയിലും ഡൽഹിയിലുമാണ് ഈ സേവനം ലഭിക്കുന്നത്. ഈ രണ്ടും മെട്രോപൊളിറ്റൻ നഗരങ്ങളാണ്. എയർടെല്ലിന് ധാരാളം വരുമാനം നൽകുന്ന നഗരങ്ങൾ കൂടിയാണ് മുംബൈയും ഡൽഹിയും. ഈ നഗരങ്ങളിലെ എയർടെല്ലിനുള്ള 5ജി കവറേജ് തന്നെയാണ് എയർഫൈബർ ഉത്പന്നം ഇവിടങ്ങളിൽ വിൽക്കാൻ തീരുമാനിക്കാനുള്ള പ്രധാന കാരണം. ഉപഭോക്താക്കൾക്കിടയിൽ 5ജി നെറ്റ്‌വർക്കുകളുടെ ആവശ്യം വർധിക്കുന്നിതിന് അനുസരിച്ച് സേവനം വ്യാപിപ്പിക്കും.

ചിലവ്

എയർടെൽ എക്സ്ട്രീം എയർ ഫൈബർ ഒരു പ്ലഗ്-ആൻഡ്-പ്ലേ ഡിവൈസാണ്. ഇത് വൺടൈം റീഫണ്ടബിളായ 2500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകി നിങ്ങൾക്ക് ലഭ്യമാകും. ഒരു പ്ലാനുമായിട്ടാണ് എയർടെല്ലിന്റെ ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിന് 4,425 രൂപയാണ് വില. ആറ് മാസത്തേക്കുള്ള പ്ലാനാണ് ഇത്. ഈ തുകയിൽ ജിഎസ്ടി ഉൾപ്പെടുകയില്ല എന്ന കാര്യം ഓർമ്മിക്കുക. ഉപയോക്താക്കൾക്ക് 6 മാസത്തേക്ക് 100 എംബിപിഎസ് ഇന്റർനെറ്റ് വേഗത നൽകാൻ എയർടെൽ എക്സ്ട്രീം എയർ ഫൈബറിന്റെ ഈ പ്ലാനിന് സാധിക്കും.

5ജി വയർലെസ് ആക്സസ്

100 എംബിപിഎസ് എന്ന വേഗത അപ്‌ലോഡ് ചെയ്യുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും സമാനമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇന്ത്യയിലെ ആദ്യത്തെ 5ജി FWA (ഫിക്സഡ് വയർലെസ് ആക്സസ്) സേവനമാണ് എയർടെൽ എക്സ്ട്രീം എയർഫൈബർ. ഫിക്‌സഡ് ലൈൻ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാൻ വഴിയില്ലാത്ത ഉപഭോക്താക്കൾക്കായാണ് ഈ സേവനം ആരംഭിച്ചത് എങ്കിലും ആദ്യം പ്രധാന നഗരങ്ങളിൽ മാത്രമേ ലഭ്യമാകൂ. പിന്നീട് ഗ്രാമങ്ങളിൽ പോലും ഈ സേവനത്തിലൂടെ അതിവേഗ ഇന്റർനെറ്റ് എത്തിക്കുകയാണ് എയർടെല്ലിന്റെ ലക്ഷ്യം.

വൈകാതെ കൂടുതൽ ഇടങ്ങളിലെത്തും

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഫൈബർ ഇടുന്നത് ബുദ്ധിമുട്ടാണ് എന്നത് കണക്കിലെടുത്താണ് ഫൈബർ കവറേജ് ഇല്ലാത്ത ഇടങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്കായി എയർടെൽ എക്സ്ട്രീം എയർ ഫൈബർ അവതരിപ്പിച്ചത്. കേരളത്തിൽ അടക്കം ഈ സേവനം ലഭ്യമായാൽ അത് ആളുകൾക്ക് ഗുണം ചെയ്യും. മൊബൈലിൽ ഇന്റർനെറ്റ് ലഭിക്കുന്നത് പോലെ കൂടുതൽ വേഗതയിൽ വയർലെസ് ആയി സിഗ്നൽ പിടിച്ചെടുത്ത് വൈഫൈ വഴി ഇന്റർനെറ്റ് നൽകുന്ന ഉത്പന്നാണ് എയർടെൽ എക്സ്ട്രീം എയർ ഫൈബർ.

Similar Posts