Amazon Echo Pop

Amazon Echo Pop | ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കർ ഇന്ത്യൻ വിപണിയിലെത്തി 2023

ആമസോൺ എക്കോ പോപ്പ് (Amazon Echo Pop) സ്മാർട്ട് സ്പീക്കർ ഇന്ത്യൻ വിപണിയിലെത്തി. ആമസോണിന്റെ എക്കോ സ്മാർട്ട് സ്പീക്കർ ലൈനപ്പിലെ ഏറ്റവും പുതിയ ഡിവൈസിൽ കമ്പനിയുടെ അലക്സ സപ്പോർട്ടുണ്ട്. ഇതിലൂടെ മ്യൂസിക് പ്ലേബാക്ക്, സ്മാർട്ട് ഹോം ഡിവൈസുകൾ, റിമൈൻഡറുകൾ സെറ്റ് ചെയ്യാനുള്ള സൌകര്യം, സ്‌പോർട്‌സ് മത്സരങ്ങളുടെ ട്രാക്കിങ് എന്നിവയെല്ലാം ലഭിക്കും. ആമസോണിന്റെ AZ2 ന്യൂറൽ എഡ്ജ് പ്രോസസറാണ് സ്പീക്കറിന് കരുത്ത് നൽകുന്നത്.

Amazon Echo Pop | ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കർ

ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കറിലുള്ള AZ2 ന്യൂറൽ എഡ്ജ് പ്രോസസർ വോയിസ് കമാൻഡുകൾക്ക് വേഗത്തിലുള്ള റസ്പോൺസ് നൽകുമെന്ന് ആമസോൺ അവകാശപ്പെടുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സെറ്റ് ചെയ്തിട്ടുണ്ട്. ഇത് സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ് പോലുള്ള മറ്റൊരു ഡിവൈസിൽ നിന്ന് മ്യൂസിക്ക് സ്ട്രീം ചെയ്യാനുള്ള സൌകര്യവും ആമസോൺ നൽകുന്നുണ്ട്. നാല് കളർ വേരിയന്റുകളിലാണ് ഈ സ്മാർട്ട് സ്പീക്കർ വരുന്നത്.

വിലയും ലഭ്യതയും

ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കറിന്റെ ഇന്ത്യയിലെ വില 4,999 രൂപയാണ്. ബ്ലാക്ക്, ഗ്രീൻ, പർപ്പിൾ, വൈറ്റ് എന്നീ നിറങ്ങളിലാണ് സ്മാർട്ട് സ്പീക്കർ ലഭ്യമാകുന്നത്. ഉപഭോക്താക്കൾക്ക് ആമസോൺ വഴിയും ക്രോമ, റിലയൻസ് ഡിജിറ്റൽ, പൂർവിക തുടങ്ങിയ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കർ വാങ്ങാം. ഈ സ്പീക്കറുകളുടെ വിൽപ്പന ആമസോൺ ഡിവൈസ് കിയോസ്‌കുകളിലും വിൽക്കുമെന്ന് കമ്പനി അറിയിച്ചു.

ഡിസൈനും സ്പീക്കറും

ആമസോണിന്റെ ഇക്കോ ഡോട്ട് സ്പീക്കറുകൾ ഗോളാകൃതിയിലാണെങ്കിൽ ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കർ സെമി-സ്ഫെറിക്കൽ ഡിസൈനിലാണ് വരുന്നത്. 1.95 ഇഞ്ച് ഫ്രണ്ട്-ഫയറിങ് ഡയറക്ടണൽ സ്പീക്കറാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. സ്പീക്കർ ആക്ടീവ് ആയിരിക്കുമ്പോഴും ഉപയോഗത്തിലായിരിക്കുമ്പോഴും അതിന്റെ സ്റ്റാറ്റസ് സൂചിപ്പിക്കാൻ സാധിക്കുന്ന ഒരു എൽഇഡി ലൈറ്റും സ്മാർട്ട് സ്പീക്കറിൽ നൽകിയിട്ടുണ്ട്.

പ്രോസസർ

ആമസോൺ പ്രൈം മ്യൂസിക്ക്, ഹംഗാമ, സ്പോട്ടിഫൈ, ജിയോസാവൻ, ആപ്പിൾ മ്യൂസിക്ക് തുടങ്ങിയ സേവനങ്ങളിൽ നിന്നുള്ള സ്ട്രീമിങ് മ്യൂസിക്കുകളെയും ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കർ സപ്പോർട്ട് ചെയ്യുന്നു. ഈ സ്മാർട്ട് സ്പീക്കർ ആമസോണിന്റെ AZ2 ന്യൂറൽ എഡ്ജ് പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്നു. എക്കോ ഡോട്ട് (5th ജെൻ), എക്കോ ഡോട്ട് (4th ജെൻ) സ്പീക്കറുകൾക്ക് കരുത്ത് നൽകുന്ന പ്രൊപ്രൈറ്ററി AZ1 ചിപ്പിന്റെ പിൻഗാമിയാണ് ആമസോൺ എക്കോ പോപ്പിലുള്ളത്.

അലക്സ സപ്പോർട്ട്

വോളിയം കൺട്രോൾ ബട്ടണുകളും ഇൻബിൽറ്റ് മൈക്രോഫോണുമായിട്ടാണ് ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കർ വരുന്നത്. അലക്‌സ ഓൾവേയ്സ് ഓൺ ലിസണിങ് ഓഫ് ചെയ്യാനുള്ള ബട്ടണും ഈ സ്മാർട്ട് സ്പീക്കറിലുണ്ട്. ആമസോൺ എക്കോ പോപ്പിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈയും ബ്ലൂടൂത്തും ഉൾപ്പെടുന്നു.

കണക്റ്റിവിറ്റി

റിമോട്ട് ഡിവൈസുകളിൽ നിന്നുള്ള സ്ട്രീമിങ് ഓഡിയോയെയും സ്പീക്കർ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ ഡിവൈസ് ബ്ലൂടൂത്ത് ലോ എനർജി മെഷ്, മാറ്റർ പ്രോട്ടോക്കോളുകളുമായി സപ്പോർട്ട് ചെയ്യുന്നു. വിപ്രോ, സിസ്‌ക, ഷവോമി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സപ്പോർട്ട് ചെയ്യുന്ന സ്‌മാർട്ട് ഹോം ഡിവൈസുകളിൽ വോയിസ് കൺട്രോളുകലും സപ്പോർട്ട് ചെയ്യുന്നു. 196 ഗ്രാം ഭാരമാണ് ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കറിലുള്ളത്.

Similar Posts