Boult Striker Plus

Boult Striker Plus | വെറും 1,299 രൂപയ്ക്ക് ബ്ലൂട്ടൂത്ത് കോളിങ് അടക്കമുള്ള സ്മാർട്ട് വാച്ചുമായി ബോൾട്ട്

ബജറ്റ് വെയറബിൾ ഗാഡ്ജെറ്റുകളിലൂടെ ജനപ്രിതി നേടിയ ബ്രാന്റായ ബോൾട്ട് ഇന്ത്യൻ വിപണിയിൽ പുതിയൊരു സ്മാർട്ട് വാച്ച് അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്ന ബോൾട്ട് സ്ട്രൈക്കർ പ്ലസ് (Boult Striker Plus) എന്ന വാച്ചാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 1.39 ഇഞ്ച് വൃത്താകൃതിയിലുള്ള ഡിസ്പ്ലേയുമായി വരുന്ന വാച്ചിൽ എച്ച്ഡി റെസലൂഷനുമുണ്ട്. ബ്ലൂടൂത്ത് കോളിങ്, ഹാർട്ട് റേറ്റ് സെൻസർ, എസ്പിഒ2 സെൻസർ, സ്ലീപ്പ് മോണിറ്റർ എന്നിങ്ങനെയുള്ള സ്മാർട്ട് ഹെൽത്ത് ഫീച്ചറുകളും വാച്ചിലുണ്ട്.

Boult Striker Plus | ബോൾട്ട് സ്ട്രൈക്കർ പ്ലസ്

ബോൾട്ട് സ്ട്രൈക്കർ പ്ലസിൽ ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റിയും കോളിങ്ങിനായി പ്രത്യേക മൈക്രോഫോണും സ്പീക്കറും നൽകിയിട്ടുണ്ട്. ഈ ഡിവൈസിന് സിങ്ക്-അലോയ് ഫ്രെയിമാണുള്ളത്. ഇത് വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനുള്ള IP67 റേറ്റിങ്ങും നേടിയിട്ടുണ്ട്. ആകർഷകമായ ഡിസൈനാണ് ബോൾട്ട് സ്ട്രൈക്കർ പ്ലസ് സ്മാർട്ട് വാച്ചിലുള്ളത്. ഈ ഡിവൈസിൽ നിരവധി ഫിറ്റ്നസ് ഫീച്ചറുകളും കമ്പനി നൽകിയിട്ടുണ്ട്. ബോൾട്ട് സ്ട്രൈക്കർ പ്ലസ് സ്മാർട്ട് വാച്ചിന്റെ വിലയും സവിശേഷതകളും നോക്കാം.

വില

ബോൾട്ട് സ്ട്രൈക്കർ പ്ലസ് സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ 1,299 രൂപയാണ് വില. ഈ വില വിഭാഗത്തിൽ ലഭിക്കുന്ന ഏറ്റവും മികച്ച സ്മാർട്ട് വാച്ച് തന്നെയാണ് ഇത്. ബോൾട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങൾക്ക് ബോൾട്ട് സ്ട്രൈക്കർ പ്ലസ് വാങ്ങാവുന്നതാണ്. വിൽപ്പന ഇതിനകം ആരംഭിച്ചിട്ടുണ്ട്. ബ്ലാക്ക്, ബ്ലൂ, വൈറ്റ്, എമറാൾഡ് എന്നിങ്ങനെ നാല് നിറങ്ങളിൽ ബോൾട്ട് സ്ട്രൈക്കർ പ്ലസ് സ്മാർട്ട് വാച്ച് ലഭ്യമാകും.

ഡിസ്പ്ലെയും ബ്ലൂട്ടൂത്ത് കോളിങ്ങും

മുകളിൽ സൂചിപ്പിച്ചത് പോലെ ബോൾട്ട് സ്ട്രൈക്കർ പ്ലസ് സ്മാർട്ട് വാച്ചിൽ റൗണ്ട് ഡയലാണുള്ളത്. ഒരു ക്രൗൺ ബട്ടണും ഈ വാച്ചിലുണ്ട് 350 നിറ്റ്‌സ് ബ്രൈറ്റ്നസുള്ള 1.39 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലേയുമായിട്ടാണ് വാച്ച് വരുന്നത്. ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റി സപ്പോർട്ടുള്ള വാച്ച് ഫോണിൽ കണക്റ്റ് ചെയ്ത് കോളുകൾ എടുക്കാനും വിളിക്കാനും സാധിക്കും. ഇതിനായി പ്രത്യേകം മൈക്കും സ്പീക്കറും നൽകിയിട്ടുണ്ട്. ഐഫോണിൽ നിന്നുള്ള സിരി വോയിസ് അസിസ്റ്റന്റ്, ആൻഡ്രോയിഡിലെ ഗൂഗിൾ അസിസ്റ്റന്റ് എന്നിവയും ഈ വാച്ചിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്.

ഹെൽത്ത്, ഫിറ്റ്നസ് ഫീച്ചറുകൾ

ബോൾട്ടിന്റെ പുതിയ ബജറ്റ് സ്മാർട്ട് വാച്ചിൽ ആരോഗ്യ സംബന്ധമായ ഫീച്ചറുകളായി എസ്പിഒ2 സെൻസർ, ഹൃദയമിടിപ്പ് മോണിറ്റർ, ബിപി ട്രാക്കർ, സ്ത്രീകളുടെ ഹെൽത്ത് ട്രാക്കർ, സ്ലീപ്പ് മോണിറ്റർ എന്നിവയെല്ലാം നൽകിയിട്ടുണ്ട്. ഫിറ്റ്നസ് ട്രാക്കിങ് പാക്കേജിന്റെ ഭാഗമായി, ക്രിക്കറ്റ്, ഓട്ടം, സൈക്ലിങ്, ബാസ്കറ്റ്ബോൾ, യോഗ, നീന്തൽ എന്നിവയുൾപ്പെടെ 120ൽ അധികം സ്പോർട്സ് മോഡുകൾക്കുള്ള ട്രാക്കിങ് ഫീച്ചറുകളും ബോൾട്ട് സ്ട്രൈക്കർ പ്ലസ് സ്മാർട്ട് വാച്ചിൽ ഉണ്ട്.

മറ്റ് സവിശേഷതകൾ

ഓൺലൈൻ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന 150ൽ അധികം വാച്ച് ഫേസുകളാണ് ബോൾട്ട് സ്ട്രൈക്കർ പ്ലസിലുള്ളത്. കണക്റ്റ് ചെയ്ത സ്മാർട്ട്‌ഫോണിൽ വരുന്ന മെസേജുകൾ കാണാനും കോളുകൾ എടുക്കാനും മറ്റ് ആപ്പുകളുടെ നോട്ടിഫിക്കേഷനുകൾ കാണാനുമുള്ള സൌകര്യമുണ്ട്. ഇൻബിൽറ്റ് അലാറം ക്ലോക്ക്, ടൈമർ, സ്റ്റോപ്പ് വാച്ച്, വെതർ ഡാറ്റ, സെഡന്ററി റിമൈൻഡറുകൾ എന്നിവയടക്കമുള്ള സവിശേഷതകളും ഈ വാച്ചിലുണ്ട്.

Similar Posts