BSNL

BSNL | വാലിഡിറ്റി തേടുന്നവർക്കുള്ള പ്ലാൻ; ബിഎസ്എൻഎൽ വെറും 797 രൂപയ്ക്ക് 300 ദിവസം വാലിഡിറ്റി നൽകുന്നു

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) സെക്കന്ററി സിം കാർഡ് ആയി ഉപയോഗിക്കുന്ന ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. വേഗതയുള്ള ഇന്റർനെറ്റിനായി ജിയോ, എയർടെൽ തുടങ്ങിയ സിം കാർഡുകൾ ഉപയോഗിക്കുമ്പോൾ തന്നെ വർഷങ്ങളായി ബിഎസ്എൻഎൽ കണക്ഷൻ നിലനിർത്തുന്നവരായിരിക്കും ഇതിൽ മിക്കവാറും ആളുകളും. ഇത്തരം ആളുകൾക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ സർവ്വീസ് വാലിഡിറ്റിയുള്ള പ്ലാനുകളാണ് ആവശ്യമായി വരുന്നത്.

797 രൂപ പ്ലാൻ

ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിൽ മികച്ച വാലിഡിറ്റി നൽകുന്ന ധാരാളം പ്ലാനുകൾ ലഭ്യമാക്കുന്നുണ്ട്. ഇത്തരമൊരു പ്ലാനാണ് 797 രൂപയുടേത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് 300 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. പ്ലാൻ ആകർഷകമായ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ദീർഘ കാലം സെക്കന്ററി സിം കാർഡ് ആക്ടീവ് ആയി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ മികച്ച ചോയിസാണ്. ആദ്യത്തെ രണ്ട് മാസം വരെ ഡാറ്റ, കോളിങ് ആനുകൂല്യങ്ങളും ഈ പ്രീപെയ്ഡ് പ്ലാൻ നൽകുന്നു. 797 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

BSNL | വാലിഡിറ്റി

ബിഎസ്എൻഎൽ നൽകുന്ന 797 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് 300 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. പ്ലാനിന് 300 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് എങ്കിലും ആനുകൂല്യങ്ങളെല്ലാം ഈ വാലിഡിറ്റി കാലയളവിൽ ഉടനീളം ലഭിക്കുകയില്ല. ആദ്യത്തെ 60 ദിവസത്തേക്ക് മാത്രമാണ് ഈ പ്ലാനിലൂടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ആദ്യ 60 ദിവസം കഴിഞ്ഞാൽ പിന്നീടുള്ള 240 ദിവസവും സർവ്വീസ് വാലിഡിറ്റി ലഭിക്കും.

ആനുകൂല്യങ്ങൾ

797 രൂപ വിലയുള്ള പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഏറ്റവും ശ്രദ്ധേയം ഡാറ്റ തന്നെയാണ്. ദിവസവും 2 ജിബി ഡാറ്റ വീതമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇത്തരത്തിൽ ആദ്യത്തെ 60 ദിവസത്തേക്ക് മൊത്തം 120 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നു. ദിവസവുമുള്ള 2 ജിബി ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ വരിക്കാർക്ക് നൽകുന്നുണ്ട്. ഈ എസ്എംഎസ് ആനുകൂല്യവും 60 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു.

ഈ പ്ലാൻ തിരഞ്ഞെടുക്കണോ?

797 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ എല്ലാ വരിക്കാർക്കും വേണ്ടിയുള്ളതല്ല. കൂടുതൽ വാലിഡിറ്റി ആവശ്യമുള്ള ആളുകൾക്ക് മാത്രം തിരഞ്ഞെടുക്കാവുന്ന ഒന്നാണ് ഇത്. വാലിഡിറ്റി കാലയളവിൽ ഉടനീളം ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ആവശ്യമുള്ളവർക്ക് ഇതൊരു മികച്ച ചോയിസ് ആയിരിക്കില്ല. പ്രൈമറി കണക്ഷനായി ബിഎസ്എൻഎൽ ഉപയോഗിക്കുന്ന ആളുകൾക്കും ഇതൊരു മികച്ച തിരഞ്ഞെടുപ്പായിരിക്കണം എന്നില്ല. അത്തരം ആളുകൾക്കായി 666 രൂപ, 699 രൂപ നിരക്കുകളിൽ ബിഎസ്എൻഎൽ പ്ലാനുകൾ ലഭ്യമാക്കുന്നു.

666 രൂപ പ്ലാൻ

666 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് 105 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ദിവസവും 2 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നു. ദിവസവുമുള്ള 2 ജിബി ഡാറ്റ അവസാനിച്ചാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും.

699 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 699 രൂപ വിലയുള്ള പ്ലാനിന് 130 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ഈ പ്ലാൻ കോളിങ് ആനുകൂല്യം കൂടുതൽ ആവശ്യമുള്ളതും കുറച്ച് മാത്രം ഡാറ്റ ഉപയോഗിക്കുന്നതുമായ ആളുകൾക്കുള്ള മികച്ച ചോയിസാണ്. ഈ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 0.5 ജിബി ഡാറ്റ മാത്രമേ ലഭിക്കുകയുള്ളു. ഈ ഡാറ്റ അവസാനിച്ചാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭ്യമാകും.

Similar Posts