Honor Pad X8

ഇന്ത്യൻ വിപണി അത്ര വേഗം ഉപേക്ഷിക്കില്ല, Honor Pad X8 ടാബ്ലറ്റുമായി കമ്പനി വീണ്ടും രാജ്യത്തെത്തി

ചൈനീസ് കമ്പനിയായ ഹോണർ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറിയെങ്കിലും ടാബ്ലറ്റുകൾ പുറത്തിറക്കുന്നത് തുടരുകയാണ്. ഹോണർ പാഡ് എക്സ്8 (Honor Pad X8) എന്ന ടാബ്ലറ്റാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച സവിശേഷതകളുമായി വരുന്ന ഈ ഡിവൈസ് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തത്. ഇന്ത്യയിൽ ഉത്പാദനം ഇല്ലാത്തതിനാൽ തന്നെ ഹോണർ പാഡ് എക്സ്8 ഇറക്കുമതി ചെയ്താണ് വിൽപ്പന നടത്തുന്നത്. അതുകൊണ്ട് തന്നെ ഈ ഡിവൈസിന് താരതമ്യേന വില കൂടുതലാണ്.

ഹോണർ പാഡ് എക്സ്8

10.1 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയും മീഡിയടെക് ഹെലിയോ ജി80 ചിപ്പ്സെറ്റും അടക്കമുള്ള സവിശേഷതകളോടെയാണ് ഹോണർ പാഡ് എക്സ്8 വരുന്നത്. ആകർഷകമായ വിലയിലും 3 ജിബി, 4 ജിബി റാം വേരിയന്റുകളിലും ഹോണർ പാഡ് എക്സ്8 ലഭ്യമാകുമെന്നാണ് സൂചനകൾ. റിയൽമി, റെഡ്മി തുടങ്ങിയ ബ്രാന്റുകളുടെ ടാബ്ലറ്റുകളോടായിരിക്കും ഹോണർ പാഡ് എക്സ്8 മത്സരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഹോണർ സ്മാർട്ട്ഫോണുകളൊന്നും എത്തിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Honor Pad X8 | വിലയും ലഭ്യതയും

ഹോണർ പാഡ് എക്സ്8 ടാബ്ലറ്റ് ഇതിനകം ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഡിവൈസിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുള്ള വേരിയന്റിന് 10,999 രൂപയാണ് വില. ഹോണർ പാഡ് എക്സ്8ന്റെ 64 ജിബി സ്റ്റോറേജും 4 ജിബി റാമുള്ള വേരിയന്റിന് 11,999 രൂപ വിലയുണ്ട്. ഈ ഡിവൈസ് ഒരു കളർ വേരിയന്റിൽ മാത്രാണ് ലഭ്യമാകുന്നത്, നീല നിറമാണ് ടാബ്ലറ്റിനുള്ളത്. ജൂൺ 22 മുതൽ ഹോണർ പാഡ് എക്സ്8 ടാബ്ലറ്റിന്റെ വിൽപ്പന ആരംഭിക്കും.

ഡിസ്പ്ലെയും പ്രോസസറും

ഹോണർ പാഡ് എക്സ്8 ടാബ്ലറ്റിൽ 1920×1080 പിക്‌സൽ റെസല്യൂഷനുള്ള 10.1 ഇഞ്ച് ഫുൾ എച്ച്‌ഡി ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. 224 പിപിഐ പിക്‌സൽ ഡെൻസിറ്റിയുള്ള ഡിസ്പ്ലെയാണ് ഇത്. മീഡിയടെക് ഹീലിയോ ജി80 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഹോണർ പാഡ് എക്സ്8 പ്രവർത്തിക്കുന്നത്. ഇതൊരു 4ജി ചിപ്‌സെറ്റാണ്. ഇന്ത്യയിൽ 4 ജിബി വരെ റാമുമായിട്ടാണ് ഈ ഡിവൈസ് എത്തിയിരിക്കുന്നത്. അലുമിനിയം ഫ്രെയിമാണ് ഹോണർ പാഡ് എക്സ്8 ടാബ്ലറ്റ് നിർമ്മിച്ചിരിക്കുന്നത്.

ബാറ്ററിയും സ്റ്റോറേജും

ഹോണർ പാഡ് എക്സ്8 ടാബ്ലറ്റിൽ 5100mAh ബാറ്ററിയാണുള്ളത്. ഈ ഡിവൈസ് ചൈനയിൽ ലോഞ്ച് ചെയ്തത് 4 ജിബി റാം 128 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ്. എന്നാൽ ഇത് ഇന്ത്യയിലെത്തിയിരിക്കുന്നത് 32 ജിബി സ്റ്റോറേജും 3 ജിബി റാമുള്ള ബേസ് വേരിയന്റിലും 64 ജിബി സ്റ്റോറേജും 4 ജിബി റാമുമുള്ള ഹൈഎൻഡ് ഓപ്ഷനിലുമാണ്. 460 ഗ്രാം ഭാരമാണ് ഹോണർ പാഡ് എക്സ്8 ടാബ്ലറ്റിനുള്ളത്. 7.55 എംഎം കനവും ഈ ഡിവൈസിനുണ്ട്.

ക്യാമറയും കണക്റ്റിവിറ്റിയും

ഹോണർ പാഡ് എക്സ്8 ടാബ്ലറ്റിന്റെ പിൻവശത്ത് 5 എംപി ക്യാമറയാണുള്ളത്. മുൻവശത്ത് വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 2 എംപി ക്യാമറയുമുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് മാജിക് ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. യുഎസ്ബി സി ചാർജിങ്, വൈഫൈ കണക്റ്റിവിറ്റി, ബ്ലൂടൂത്ത് 5.1 എന്നിവ സപ്പോർട്ട് ചെയ്യുന്ന ഡിവൈസിൽ 3.5എംഎം ഹെഡ്‌ഫോൺ ജാക്കും കമ്പനി നൽകിയിട്ടുണ്ട്. ഹോണർ ലിസൺ സൗണ്ട് ഇഫക്‌റ്റുകൾ ഉള്ള സ്റ്റീരിയോ സ്പീക്കറുകളും ഹോണർ പാഡ് എക്സ്8ൽ ഉണ്ട്.

Similar Posts