Infinix Smart 7 HD

Infinix Smart 7 HD | വെറും 5,999 രൂപയ്ക്ക് 5,000mAh ബാറ്ററിയും രണ്ട് പിൻ ക്യാമറകളുമായി ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി ഇന്ത്യയിലെത്തി

ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി (Infinix Smart 7 HD) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്ന എൻട്രി ലെവൽ ഫോണാണ് ഇത്. ഈ സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്. എഐ സപ്പോർട്ടുള്ള രണ്ട് പിൻ ക്യാമറകളും ഫോണിലുണ്ട്. ഈ ഹാൻഡ്‌സെറ്റ് മൂന്ന് കളർ ഓപ്ഷനുകളിലാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കന്നത്. 5,000mAh ബാറ്ററിയും ഈ ഡിവൈസിലുണ്ട്.

Infinix Smart 7 HD വിലയും ലഭ്യതയും

ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി സ്മാർട്ട്ഫോൺ മുകളിൽ സൂചിപ്പിച്ചത് പോലെ 2 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷനിൽ മാത്രമാണ് ലഭ്യമാകുന്നത്. 5,999 രൂപയാണ് ഈ ഡിവൈസിന്റെ വില. ഇങ്ക് ബ്ലാക്ക്, ജേഡ് വൈറ്റ്, സിൽക്ക് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫോണിന്റെ വിൽപ്പന മെയ് 4 ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കും. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. ഈ ഫോൺ വാങ്ങുമ്പോൾ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 211 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനും ഫോൺ വാങ്ങുന്നവർക്ക് ലഭിക്കും.

ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി സ്മാർട്ട്ഫോണിൽ 60Hz റിഫ്രഷ് റേറ്റും 120Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.6 ഇഞ്ച് ഫുൾ-എച്ച്ഡി+ (720 x 1,612 പിക്സലുകൾ) ഐപിഎസ് ഡിസ്പ്ലേയാണുള്ളത്. ഈ സ്‌ക്രീനിന് വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് കട്ട്ഔട്ടുമുണ്ട്. 500 നിറ്റ് വരെ പീക്ക് ബ്രൈറ്റ്നസുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 2 ജിബി റാമുള്ള ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ യുണിസോക്ക് SC9863A1 എസ്ഒസിയാണ്. ഉപയോഗിക്കാത്ത സ്റ്റോറേജിനെ 4 ജിബി വരെ റാമാക്കി മാറ്റാനും ഫോണിൽ സൌകര്യമുണ്ട്.

ക്യാമറകൾ

ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി സ്മാർട്ട്ഫോണിൽ എഐ സപ്പോർട്ടുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. ഇതിൽ 8 മെഗാപിക്സൽ പ്രൈമറി സെൻസറും ഡ്യുവൽ എൽഇഡി ഫ്ലാഷും ഉൾപ്പെടുന്നു. ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. 64 ജിബി സ്റ്റോറേജുള്ള ഈ ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സൌകര്യവും ഉണ്ട്.

കണക്റ്റിവിറ്റി

4ജി എൽടിഇ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത് 4.2, ഒടിജി, വൈഫൈ എന്നിവയാണ് ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡിയിൽ ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയുമുണ്ട്. സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ നൽകിയിട്ടുണ്ട്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ഗോ എഡിഷൻ ബേസ്ഡ് എക്സ്ഒഎസ് 12ൽ പ്രവർത്തിക്കുന്നു.

ബാറ്ററി

ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡിയിൽ 5,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഈ ഫോൺ ഒറ്റ ചാർജിൽ 39 മണിക്കൂർ വരെ കോളിങ് സമയവും 50 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് സമയവും 30 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയവും നൽകുന്നു. അൾട്രാ പവർ സേവിങ് മോഡിലൂടെ ഈ ബാറ്ററി 5 ശതമാനമായി കുറഞ്ഞാൽ പോലും 2 മണിക്കൂർ വരെ കോളിങ് ടൈം നൽകുന്നു. 196 ഗ്രാം ഭാരമാണ് ഫോണിനുള്ളത്.

Similar Posts