Lenovo Tab M9 | 12,999 രൂപ വിലയുമായി ലെനോവോയുടെ പുതിയ ടാബ്ലറ്റ് ഇന്ത്യൻ വിപണിയിലെത്തി
ലെനോവോ ഇന്ത്യൻ വിപണിയിൽ പുതിയ ബജറ്റ് ടാബ്ലറ്റ് പുറത്തിറക്കിയ ലെനോവോ ടാബ് എം9 (Lenovo Tab M9) എന്ന ഡിവൈസാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പ്രൊഡക്റ്റിവിറ്റി വർധിപ്പിക്കാനും ഉപയോക്താക്കൾക്ക് സിനിമാറ്റിക്ക് എക്സ്പീരിയൻസ് നൽകുന്നതിനുമാണ് ഈ ടാബ്ലറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. മികച്ച ബാറ്ററി ലൈഫ്, ഫേസ് ഡിറ്റക്ഷൻ ലോഗിൻഷ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിങ്ങനയുള്ള മികച്ച സവിശേഷതകളുമായിട്ടാണ് ടാബ്ലറ്റ് വരുന്നത്.
Lenovo Tab M9 | വിലയും ലഭ്യതയും
ലെനോവോ ടാബ് എം9ന് ഇന്ത്യയിൽ 12,999 രൂപയാണ് വില. ഫ്രോസ്റ്റ് ബ്ലൂ, സ്റ്റോം ഗ്രേ എന്നീ നിറങ്ങളിൽ ഈ ടാബ്ലറ്റ് ലഭ്യമാകും. ജൂൺ 1 മുതലാണ് ലെനോവോ ടാബ് എം9ന്റെ വിൽപ്പന നടക്കുന്നത്. ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ ചാനലുകളിലൂടെ ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. റിലയൻസ് ഡിജിറ്റൽ, ക്രോമ തുടങ്ങിയ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ലെനോവോ ടാബ് എം9 ടാബ്ലറ്റ് വാങ്ങാൻ സാധിക്കും. ടാബ്ലറ്റിന് ഓഫറുകൾ ലഭിക്കുമോ എന്നകാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഡിസ്പ്ലെ
ലെനോവോ ടാബ് എം9 ടാബ്ലറ്റിൽ 9 ഇഞ്ച് എച്ച്ഡി (1340×800 പിക്സൽ) ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്. 400 നിറ്റ്സ് ബ്രൈറ്റ്നസുള്ള ഡിസ്പ്ലെയാണിത്. നെറ്റ്ഫ്ലിക്സ് എച്ച്ഡി സപ്പോർട്ടും ഡിസ്പ്ലെയ്ക്കുണ്ട്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുള്ള ഡോൾബി അറ്റ്മോസ് സ്പേഷ്യൽ ഓഡിയോയും ലെനോവോ ടാബ് എം9ൽ ഉണ്ട്. യഥാർത്ഥ പുസ്തക പേജുകളുടെ നിറം അതുപോലെ കാണിക്കുന്ന വിധത്തിലുള്ള ഇമ്മേഴ്‌സീവ് റീഡിങ് മോഡുമായിട്ടാണ് ഈ ടാബ്‌ലെറ്റ് വരുന്നത്.
പ്രോസസർ
വിവിധ ആംബിയന്റ് ബാഗ്രൌണ്ട് ഓഡിയോകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഫീച്ചറുകളുമായിട്ടാണ് ലെനോവോ ടാബ് എം9 വരുന്നത്. ടാബ്ലറ്റിന്റെ ഡിസ്‌പ്ലേയ്ക്ക് ടിയുവി റെയിൻലാൻഡ് ഐ കെയർ സർട്ടിഫിക്കേഷനുമുണ്ട്. മീഡിയടെക് ഹെലിയോ ജി80 എസ്ഒസിയുടെ കരുത്തിലാണ് ലെനോവോ ടാബ് എം9 പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഈ ടാബ്ലറ്റിലുള്ളത്. 4 ജിബി വരെ റാമും 64 ജിബി സ്റ്റോറേജുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.
ക്യാമറകൾ
ലെനോവോ ടാബ് എം9ന്റെ പിന്നിൽ 8 എംപി ക്യാമറയാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിന്റെ മുൻവശത്ത് 2 എംപി ക്യാമറയും നൽകിയിട്ടുണ്ട്. കണക്ടിവിറ്റി ഓപ്ഷനുകളായി ടാബ്‌ലെറ്റിൽ ബ്ലൂടൂത്ത് 5.1, 4ജി എൽടിഇ എന്നിവയുണ്ട്. 5ജി സപ്പോർട്ട് ചെയ്യാത്ത ഡിവൈസാണ് ഇത്. 5,100mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. ഇത് 13 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ടൈം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബോക്‌സിനുള്ളിൽ ട്രാൻസ്പരന്റ് കവറും ലഭിക്കും.
ഭാരം കുറഞ്ഞ ടാബ്ലറ്റ്
ലെനോവോ ടാബ് എം9 ടാബ്ലറ്റിൽ ഡ്യുവൽ-ടോൺ മെറ്റൽ ഷാസിയാണുള്ളത്. 344 ഗ്രാം ഭാരമുള്ള വിപണിയിലെ ഏറ്റവും ഭാരം കുറഞ്ഞ ടാബ്‌ലെറ്റുകളിൽ ഒന്നാണിത്. സുരക്ഷയുടെ കാര്യത്തിൽ ഈ ടാബ്‌ലെറ്റിൽ ഫെയ്‌സ് അൺലോക്ക് ഫീച്ചറും കമ്പനി നൽകിയിട്ടുണ്ട്. വിലയും സവിശേഷതകളും കണക്കിലെടുക്കുമ്പോൾ ബജറ്റ് വിഭാഗത്തിൽ ഏറ്റഴും മികച്ച സവിശേഷതകളുമായി വരുന്ന ടാബ്ലറ്റാണ് ഇത്.
മികച്ച എൻട്രിലെവൽ ഡിവൈസ്
ലെനോവോ ടാബ് എം9 മികച്ച എൻട്രി ലെവൽ ആൻഡ്രോയിഡ് ഡിവൈസുകളിൽ ഒന്നാണെന്നും ജോലി, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കും വിനോദങ്ങൾക്കും ലെനോവോ ടാബ് എം9 മികച്ച ചോയിസാണ് എന്നും കമ്പനി വ്യക്തമാക്കി. തൃപ്തികരമായ മൾട്ടിമീഡിയ അനുഭവവും നൽകുന്നതിനായിട്ടാണ് ടാബ്ലറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് ലെനോവോ ഇന്ത്യയുടെ ടാബ്‌ലെറ്റ് ആൻഡ് സ്‌മാർട്ട് ഡിവൈസുകളുടെ മേധാവി സുമതി സഹ്ഗൽ പറഞ്ഞു.