Noise Luna Ring

സ്മാർട്ട് മോതിരവുമായി നോയിസും; Noise Luna Ring സ്മാർട്ട് റിങ് ഇന്ത്യയിൽ അവതരിപ്പിച്ചു

നോയിസ് ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് മോതിരം അവതരിപ്പിച്ചു. നോയിസ് ലൂണ റിങ് (Noise Luna Ring) എന്ന സ്മാർട്ട് റിങ്ങാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇത് ബ്രാന്റിന്റെ ആദ്യത്തെ സ്മാർട്ട് റിങ്ങാണ്. ഈ പുതിയ സ്മാർട്ട് വെയറബിൾ ഹാർട്ട്ബീറ്റ് മോണിറ്റർ, ടെമ്പറേച്ചർ സെൻസർ, എസ്പിഒ2 സെൻസർ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ സെൻസറുകളാണ് ഈ വെയറബിളിൽ ഉള്ളത്. സൺലിറ്റ് ഗോൾഡ്, റോസ് ഗോൾഡ്, സ്റ്റാർഡസ്റ്റ് സിൽവർ, ലൂണാർ ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട് മോതിരം ലഭ്യമാകും.

Noise Luna Ring | പ്രീ ബുക്കിങ് ആരംഭിച്ചു

ടൈറ്റാനിയം ബോഡിയുള്ള നോയിസ് ലൂണ റിങ്ങിൽ ഹൈപ്പോഅലോർജെനിക് സ്മൂത്ത് ഇന്നർ ഷെല്ലാണുള്ളത്. ഇത് എല്ലാതരം ചർമ്മങ്ങൾക്കും യോജിക്കുന്നതാണ്. വയർലെസ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് നോയിസ് ലൂണ റിങ് വരുന്നത്. ലൂണ റിങ്ങിന്റെ ഇന്ത്യയിലെ വിലയും വിൽപ്പന തിയ്യതിയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഈ നോയിസ് ലൂണ റിങ് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് 2000 രൂപ വിലയുള്ള പ്രയോറിറ്റി ആക്‌സസ് പാസും ലഭിക്കും. ഗോനോയിസ്.കോം എന്ന വെബ്സൈറ്റിലൂടെയാണ് നോയിസ് ലൂണ റിങ് പ്രീബുക്ക് ചെയ്യേണ്ടത്.

ഏഴ് വലിപ്പങ്ങളിൽ ലഭിക്കും

നോയിസ് ലൂണ റിങ് ഏഴ് റിങ് സൈസുകളിലും അഞ്ച് കളർ ഓപ്ഷനുകളിലും ലഭ്യമാകും. ഇൻഫ്രാറെഡ് ഫോട്ടോപ്ലെത്തിസ്‌മോഗ്രാഫി (പിപിജി) സെൻസറുകൾ, സ്‌കിൻ ടെമ്പറേച്ചർ സെൻസറുകൾ, 3 ആക്‌സിസ് ആക്‌സിലറോമീറ്റർ തുടങ്ങിയ നൂതന സെൻസറുകളോടെയാണ് നോയിസിന്റെ പുതിയ സ്മാർട്ട് റിങ് വരുന്നത്. ഉപയോക്താക്കളുടെ വിരലി നിന്നും സെൻസറുകൾ വഴി ആരോഗ്യപരവും ഫിറ്റ്നസ് സംബന്ധിച്ചതുമായ ഡാറ്റ കണ്ടെത്തുന്ന സംവിധാനമാണ് ഈ റിങ്ങിലുള്ളത്.

ഡിസൈൻ

മൂന്ന് ബമ്പുകളുള്ള ഡിസൈനാണ് നോയിസ് ലൂണ റിങ്ങിൽ ഉള്ളത്. ഇവ സെൻസറുകളാണ്. മൂന്ന് എൽഇഡികളും രണ്ട് പിഡികളും സംയോജിപ്പിക്കുന്ന ഒരു ഒപ്‌റ്റോമെക്കാനിക്കൽ ഡിസൈനാണ് നോയിസ് ലൂണ റിങ്ങിൽ ഉള്ളത്. 70ൽ അധികം മെട്രിക്കുകൾ ട്രാക്ക് ചെയ്യാൻ ഈ സ്മാർട്ട് മോതിരത്തിന് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഉറക്കം, റെഡിനസ്, ആക്ടിവിറ്റി എന്നിവയ്ക്കായി ഉപയോക്താക്കൾക്ക് സ്കോറുകൾ നൽകാനുള്ള സംവിധാനവും ഈ സ്മാർട്ട് റിങ്ങിൽ ഉണ്ട്. നോയിസ് ലൂണ റിങ് സ്മാർട്ട് മോതിരം ഒറ്റ ചാർജിൽ ഏഴ് ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്നു. വാച്ച് പൂർണമായും ചാർജ് ചെയ്യാൻ 60 മിനിറ്റ് സമയമെടുക്കും.

ഹെൽത്ത്, ഫിറ്റ്നസ് ഫീച്ചറുകൾ

ഓരോ ഉപയോക്താവിന്റെയും പാറ്റേണുകൾ വിശകലനം ചെയ്യുകയും അനുയോജ്യമായ ഹെൽത്ത്, ഫിറ്റനസ് ടിപ്സ് നൽകുകയും ചെയ്യാനും നോയിസ് ലൂണ റിങ്ങിന് സാധിക്കുന്നു. ഇതിനായി ആക്‌റ്റിവിറ്റി ട്രാക്കറുകളാണ് മോതിരം ഉപയോഗിക്കുന്നത്. ലൂണ റിങ്ങിൽ ഉപയോക്താവിന്റെ ആരോഗ്യം നിരീക്ഷിക്കാനുള്ള ബോഡി ടെമ്പറേച്ചർ സെൻസറും ഹാർട്ട്ബീറ്റ് മോണിറ്ററും എസ്പിഒ2 സെൻസറും കമ്പനി നൽകിയിട്ടുണ്ട്. ഈ സെൻസറുകൾ ശേഖരിക്കുന്ന വിവരങ്ങൾ നോയിസ് ഫിറ്റ് ആപ്പിലൂടെയാണ് ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാൻ സാധിക്കുന്നത്.

വാട്ടർ റെസിസ്റ്റൻസ്

നോയിസ് ലൂണ റിങ് എന്ന സ്മാർട്ട് മോതിരം ബ്ലൂടൂത്ത് ലോ-എനർജി (BLE 5) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 50 മീറ്റർ അല്ലെങ്കിൽ 164 അടി വരെ വാട്ടർ റെസിസ്റ്റൻസും ഈ ഡിവൈസിലുണ്ട്. അതുകൊണ്ട് തന്നെ ഈ റിങ് കുളിക്കുമ്പോഴും പൂളിൽ ഇറങ്ങുമ്പോഴുമൊന്നും അഴിച്ച് വയ്ക്കേണ്ടതില്ല. ലൂണ റിങ് ഓട്ടോമാറ്റിക് ഫേംവെയർ അപ്ഡേറ്റുകൾ സപ്പോർട്ട് ചെയ്യുന്നു. ഐഒഎസ് 14, ആൻഡ്രോയിഡ് 6 എന്നിവയോ അതിന് മുകളിലുള്ളതോ ആയ ഒഎസിൽ പ്രവർത്തിക്കുന്നു. 3 എംഎം കനമുള്ള വാച്ചാണ് ഇത്.

Similar Posts