Nokia C32

Nokia C32 | 8,999 രൂപയ്ക്ക് മികച്ച സവിശേഷതകളോടെ നോക്കിയ സി32 ഇന്ത്യൻ വിപണിയിലെത്തി

നോക്കിയ സി32 (Nokia C32) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നോക്കിയ സി22 സ്മാർട്ട്ഫോണിനൊപ്പം യൂറോപ്യൻ വിപണിയിലെത്തിയ സി32 സ്മാർട്ട്ഫോൺ ആകർഷകമായ സവിശേഷതകളോടെ വരുന്നു. നോക്കിയ സി22 സ്മാർട്ട്ഫോൺ കഴിഞ്ഞ മാസം തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഒരു വർഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയോടെയാണ് നോക്കിയ സി32 സ്മാർട്ട്ഫോൺ വരുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാകും. മൂന്ന് കളർ ഓപ്ഷനുകളിലും സ്മാർട്ട്ഫോൺ ലഭ്യമാകും.

Nokia C32 | നോക്കിയ സി32

ഒക്ടാ കോർ ചിപ്‌സെറ്റിന്റെ കരുത്തുമായി വരുന്ന നോക്കിയ സി32 സ്മാർട്ട്ഫോൺ മൂന്ന് ദിവസം വരെ ബാറ്ററി ലൈഫ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുമായിട്ടാണ് നോക്കിയ സ്മാർട്ട്ഫോൺ വരുന്നത്. 50 എംപി പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 13 ഒഎസിലാണ് നോക്കിയ സി32 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ ഡിവൈസിന്റെ വിലയും സവിശേഷതകളും നോക്കാം.

വിലയും ലഭ്യതയും

നോക്കിയ സി32 സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,999 രൂപയാണ് വില. ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിന് 9,499 രൂപയുമാണ് വില. നോക്കിയ ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴി ഈ ഡിവൈസ് ലഭ്യമാകും. ഫോണിന്റെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. പ്രതിമാസം 1,584 രൂപ വരുന്ന 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഫോൺ വാങ്ങുന്നവർക്ക് ലഭിക്കും. ബീച്ച് പിങ്ക്, ചാർക്കോൾ, മിന്റ് എന്നീ മൂന്ന് കളർ വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്.

ഡിസ്പ്ലെ

നോക്കിയ സി32 സ്മാർട്ട്ഫോണിൽ 2.5ഡി കർവ്ഡ് 6.55 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 1600 x 700 പിക്‌സൽ റെസലൂഷനും 20:9 ആസ്പാക്റ്റ് റേഷിയോവുമുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഡിവൈസ് ആൻഡ്രോയിഡ് 13 ഔട്ട്-ഓഫ്-ദി ബോക്‌സിലാണ് പ്രവർത്തിക്കുന്നത്. 4 ജിബി റാമുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് 1.6 ജിഗാഹെർട്‌സ് വരെ സ്പീഡുള്ള ഒക്ടാ കോർ ചിപ്‌സെറ്റാണ്. വെർച്വൽ റാം സപ്പോർട്ടുള്ള ഫോണിൽ 7 ജിബി വരെ സ്റ്റോറേജുമുണ്ട്. 128 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജുമായി വരുന്ന ഫോൺ രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ നൽകുന്നു.

ക്യാമറകൾ

രണ്ട് പിൻക്യാമറകളുമായി വരുന്ന നോക്കിയ സി32 സ്മാർട്ട്ഫോൺ എൽഇഡി ഫ്ലാഷ് യൂണിറ്റുമായി വരുന്നു. പിൻ പാനലിന്റെ മുകളിൽ ഇടത് മൂലയിൽ ദീർഘചതുരാകൃതിയിലുള്ള മൊഡ്യൂളിലാണ് ക്യാമറ യൂണിറ്റുള്ളത്. 50 മെഗാപിക്സൽ എഐ സപ്പോർട്ടുള്ള പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണ് നോക്കിയ ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.

ബാറ്ററിയും കണക്റ്റിവിറ്റിയും

10W വയേഡ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി യൂണിറ്റാണ് നോക്കിയ സി32 സ്മാർട്ട്ഫോണിലുള്ളത്. ഈ ബാറ്ററി 3 ദിവസം വരെ ബാറ്ററി ലൈഫ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുള്ള ഫോണിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, ജിപിഎസ്, യുഎസ്ബി 2.0, ബ്ലൂടൂത്ത് വി5.2 എന്നീ കണക്റ്റിവിറ്റി ഫീച്ചറുകളാണുള്ളത്.

Similar Posts