50 എംപി ക്യാമറയുമായി Oppo A38 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി
ഓപ്പോ എ സീരീസിൽ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓപ്പോ എ38 (Oppo A38) എന്ന ഡിവൈസാണ് കമ്പനി ലോഞ്ച് ചെയ്തത്. 15000 രൂപയിൽ താഴെ വിലയിൽ ആകർഷകമായ സവിശേഷതകളുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. കരുത്തുള്ള ,ചിപ്പ്സെറ്റ്, ഫാസ്റ്റ് ചാർജിങ്, രണ്ട് പിൻക്യാമറകൾ തുടങ്ങിയ സവിശേഷതകൾ ഓപ്പോ എ38 സ്മാർട്ട്ഫോണിലുണ്ട്. രണ്ട് കളർ വേരിയന്റുകളിലും ഒരു സ്റ്റോറേജ് വേരിയന്റിലുമാണ് ഓപ്പോ എ38 സ്മാർട്ട്ഫോൺ ലഭ്യമാവുക.
Oppo A38 | ഓപ്പോ എ38
ഓപ്പോ എ38 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഹീലിയോ ചിപ്‌സെറ്റാണ്. 33W വയർഡ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി, 50 എംപി ക്യാമറയുള്ള ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പ് എന്നിവയുമായിട്ടാണ് ഫോൺ വരുന്നത്. ഫ്രണ്ട് ക്യാമറ ഡിസ്പ്ലേയുടെ മുകൾഭാഗത്ത് മധ്യത്തിലായി വാട്ടർഡ്രോപ്പ് നോച്ചിലാണ് നൽകിയിട്ടുള്ളത്. ഇതിനകം തന്നെ ഫോണിന്റെ പ്രീ-ഓർഡറുകൾ ആരംഭിച്ചിട്ടുണ്ട്. ഈ ഡിവൈസിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.
വിലയും ലഭ്യതയും
ഓപ്പോ എ38 സ്മാർട്ട്ഫോൺ ഗ്ലോയിംഗ് ബ്ലാക്ക്, ഗ്ലോവിംഗ് ഗോൾഡ് എന്നീ കളർ ഓപ്‌ഷനുകളിലാണ് ലഭ്യമാകുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ ഈ ഡിവൈസ് ഒരു റാം, സ്റ്റോറേജ് വേരിയന്റിൽ മാത്രമേ അവതരിപ്പിച്ചിട്ടുള്ളു. ഓപ്പോ എ38യുടെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,999 രൂപയാണ് വില. ഔദ്യോഗിക ഓപ്പോ വെബ്‌സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ഹാൻഡ്സെറ്റിന്റെ പ്രീ ഓർഡറുകൾ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 13 മുതലാണ് ഓപ്പോ എ38 സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തുന്നത്.
സവിശേഷതകൾ
ഓപ്പോ എ38 സ്മാർട്ട്ഫോണിൽ 6.56-ഇഞ്ച് എച്ച്ഡി+ (1612×720 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റും 720 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉണ്ട്. ഡ്യുവൽ നാനോ സിം സപ്പോർട്ടുള്ള ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 13 ബേസ്ഡ് കളർ ഒഎസ് 13.1ലാണ് പ്രവർത്തിക്കുന്നത്. 4 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 85 എസ്ഒസിയാണ്.
ക്യാമറകൾ
രണ്ട് പിൻക്യാമറകളുമായിട്ടാണ് ഓപ്പോ എ38 സ്മാർട്ട്ഫോണിലുള്ളത്. ഈ ഡ്യുവൽ പിൻ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്‌സൽ എഐ സപ്പോർട്ടുള്ള പ്രൈമറി ക്യാമറയാണുള്ളത്. ഇതിനൊപ്പം 2 മെഗാപിക്‌സൽ സെക്കൻഡറി സെൻസറും കമ്പനി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ സെൻസറും ഓപ്പോ എ38 സ്മാർട്ട്ഫോൺ വരുന്നത്. സെഗ്മെന്റിലെ മികച്ച ക്യാമറ സെറ്റപ്പ് തന്നെയാണ് ഓപ്പോ എ38 ഫോണിലുള്ളത്.
ബാറ്ററി
5,000mAh ബാറ്ററിയാണ് ഓട്ടോ എ38 സ്മാർട്ട്ഫോണിലുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 33W വയർഡ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി, ഹാൻഡ്‌സെറ്റിന്റെ വലത് വശത്ത് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഇത് കൂടാതെ ഫേസ് ഡിറ്റക്ഷൻ സപ്പോർട്ടും ഫോണിലുണ്ട്. വൈഫൈ 5, ബ്ലൂടൂത്ത് 5.3, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഈ ഡിവൈസിലുണ്ട്. 190 ഗ്രാം ഭാരവും ഈ ഓപ്പോ ഫോണിനുണ്ട്.