Oppo F23 5G | 64 എംപി ക്യാമറയുമായി ഓപ്പോ എഫ്23 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും
ഓപ്പോ എഫ്23 5ജി (Oppo F23 5G) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. മിഡ്റേഞ്ച് സ്മാർട്ട്ഫോൺ വിഭാഗത്തിലേക്കാണ് ഓപ്പോയുടെ പുതിയ എഫ് സീരീസ് സ്മാർട്ട്ഫോൺ വരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 13 ഒഎസിൽ പ്രവർത്തിക്കുന്ന ഫോണിൽ ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയാണുള്ളത്. 5000 mAh ബാറ്ററിയും ഈ ഡിവൈസിലുണ്ട്.
Oppo F23 5G | ഓപ്പോ എഫ്23 5ജി
ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോൺ രണ്ട് കളർ ഓപ്ഷനുകളിലും ഒരു വേരിയന്റിലും ലഭ്യമാകും. ഈ ഡിവൈസ് വാങ്ങുമ്പോൾ ആകർഷകമായ ഓഫറുകളും ലഭിക്കും. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് ഓപ്പോ എഫ്23 5ജി വരുന്നത്. 8 ജിബി റാമുമായി വരുന്ന ഫോണിൽ 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.
വിലയും ലഭ്യതയും
ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോൺ മുകളിൽ സൂചിപ്പിച്ചത് പോലെ ഒരു വേരിയന്റിൽ മാത്രമാണ് ലഭ്യമാകുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് 24,999 രൂപയാണ് വില. ബോൾഡ് ഗോൾഡ്, കൂൾ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ആമസോൺ, ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി ഓപ്പോ എഫ്23 5ജി പ്രീ ഓർഡർ ചെയ്യാവുന്നതാണ്. സ്മാർട്ട്ഫോണിന്റെ വിൽപ്പന മെയ് 18 മുതൽ ആരംഭിക്കും.
ഓഫറുകൾ
ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാർഡുകൾ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മറ്റ് പ്രമുഖ ബാങ്കുകൾ എന്നിവയുടെ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് മെയ് 18 മുതൽ മെയ് 31 വരെ 10% ക്യാഷ് ബാക്കും 6 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐയും ലഭ്യമാകും. ഓപ്പോ ഉപഭോക്താക്കൾക്ക് 2500 രൂപ വരെ എക്‌സ്‌ചേഞ്ച് + ലോയൽറ്റി ബോണസ് ലഭിക്കും. മറ്റ് ബ്രാന്റുകളുടെ ഫോണുകൾക്ക് 1500 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. സീറോ ഡൗൺ പേയ്‌മെന്റ് ഉൾപ്പെടെയുള്ള ആകർഷകമായ ഇഎംഐ സ്കീമുകളും ഓപ്പോ എഫ്23 5ജി വാങ്ങുന്നവർക്ക് ലഭിക്കും.
ഡിസ്പ്ലെയും പ്രോസസറും
ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിൽ 1080×2400 പിക്സൽ റെസല്യൂഷനോട് കൂടിയ 6.72 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് 120Hz വരെ റിഫ്രഷ് റേറ്റുണ്ട്. ഈ ഡിസ്പ്ലെയിൽ സുരക്ഷയ്ക്കായി പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനാണുള്ളത്. 8 ജിബി റാമുമായി വരുന്ന ഫോണിൽ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് 5ജി എനേബിഡ് ചിപ്പ്സെ്റ്റാണ്. 256 ജിബി ഇന്റേണൽ സ്‌റ്റോറേജും ഫോണിലുണ്ട്.
ഓപ്പറേറ്റിങ് സിസ്റ്റം
ഓപ്പോ എഫ്23 5ജിയിലെ സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്ക് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. 1 ടിബി വരെ സ്റ്റോറേജാണ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്നത്. ആൻഡ്രോയിഡ് 13 ഒഎസ് ബേസ്ഡ് കളർ ഒഎസ് 13.1ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 4 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സ്മാർട്ട്‌ഫോണിന് നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ക്യാമറ
മൂന്ന് പിൻക്യാമറകളുമായിട്ടാണ് ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിലുള്ളത്. ഈ മിഡ്-റേഞ്ച് ഓപ്പോ സ്മാർട്ട്‌ഫോണിൽ 64 എംപി മെയിൻ ക്യാമറയാണുള്ളത്. 2 എംപി ഡെപ്ത് സെൻസറും 2 എംപി മാക്രോ ഷൂട്ടറുമാണ് ഡിവൈസിലുള്ള മറ്റ് രണ്ട് ക്യാമറകൾ. സെൽഫികൾക്കും വീഡിയോകൾക്കും 32 എംപി സെൽഫി ഷൂട്ടറാണുള്ളത്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററിയും ഓപ്പോ എഫ്23 5ജിയിലുണ്ട്.