Motorola Edge 40 | വെള്ളത്തിനടിയിലും ഫോട്ടോ എടുക്കാം; 29,999 രൂപ വിലയുമായി മോട്ടറോള എഡ്ജ് 40 ഇന്ത്യൻ വിപണിയിലെത്തി
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് മോട്ടറോള പുതിയൊരു ഡിവൈസ് കൂടി അവതരിപ്പിച്ചു. മോട്ടറോള എഡ്ജ് 40 (Motorola Edge 40) എന്ന ഫോണാണ് കമ്പനി പുറത്തിറക്കിയത്. 30000 രൂപ വില വിഭാഗത്തിൽ വരുന്ന ഈ ഡിവൈസ് ഐപി68 റേറ്റിങ്ങുള്ള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണാണ് എന്ന് കമ്പനി അവകാശപ്പെടുന്നു. മീഡിയടെക് ഡൈമെൻസിറ്റി 8020 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ കൂടിയാണ് ഇത്. ഈ വില വിഭാഗത്തിൽ വയർലെസ് ചാർജിങ് സപ്പോർട്ടുമായി വരുന്ന ആദ്യത്തെ ഫോണും…