Poco X5 Pro

Poco X5 Pro സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ടിൽ വമ്പിച്ച വിലക്കിഴിവ്

അടുത്തിടെ ഇന്ത്യൻ വിപണിയിലെത്തിയ പോക്കോ എക്സ്5 പ്രോ (Poco X5 Pro) സ്മാർട്ട്ഫോൺ ഇപ്പോൾ വമ്പിച്ച വിലക്കിഴിവിൽ ലഭിക്കും. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഈ 5ജി ഫോണിന് കിഴിവ് ലഭിക്കുന്നത്. 22,999 രൂപ മുതൽ ആരംഭിക്കുന്ന വിലയുമായി വിപണിയിലെത്തിയ സ്മാർട്ട്ഫോൺ ഇപ്പോൾ 19,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഫോണിന് മൊത്തം 3,000 രൂപ കിഴിവാണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ നൽകുന്നത്. ഈ ഓഫർ എത്ര ദിവസത്തേക്കാണ് നൽകുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

Poco X5 Pro | വിലക്കിഴിവ്

പോക്കോ എക്സ്5 പ്രോ സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 22,999 രൂപയാണ് യഥാർത്ഥ വില. ഈ മോഡൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ നിങ്ങൾക്ക് 19,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫോണിന്റെ ഹൈ എൻഡ് വേരിയന്റിൽ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമാണുള്ളത്. ഈ വേരിയന്റിന് 24,999 രൂപയായിരുന്നു ലോഞ്ച് ചെയ്തപ്പോൾ വില. ഫ്ലിപ്പ്കാർട്ടിലൂടെ ഈ മോഡൽ നിങ്ങൾക്ക് 21,999 രൂപയ്ക്ക് സ്വന്തമാക്കാം. രണ്ട് വേരിയന്റുകൾക്കും ഫ്ലിപ്പ്കാർട്ട് ഇപ്പോൾ 3000 രൂപ കിഴിവാണ് നൽകുന്നത്.

ബാങ്ക് ഓഫറുകൾ

വിലക്കിഴിവിന് പുറമേ ആകർഷകമായ ബാങ്ക് ഓഫറുകളും പോക്കോ എക്സ്5 പ്രോ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്കായി ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള 3 മാസത്തെ വരെ ഇഎംഐ ട്രാൻസാക്ഷന് 200 രൂപ കിഴിവ് ലഭിക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 750 രൂപ വരെ 10 ശതമാനം ഡിസ്കൌണ്ടും ലഭിക്കും. എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 6 മാസത്തെ ഇഎംഐ എടുക്കുന്നവർക്ക് 500 രൂപ കിഴിവ് ലഭിക്കും.

ഡിസ്പ്ലെ

സൂപ്പർനോവ ഗ്രീൻ, വൈൽഡ്കാറ്റ് ബ്ലൂ, ജാഗ്വാർ ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് പോക്കോ എക്സ്5 പ്രോ ലഭ്യമാകുന്നത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് എക്സ്ഫിനിറ്റി അമോലെഡ് ഡിസ്‌പ്ലേയും ഈ ഫോണിലുണ്ട്. ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുമുണ്ട്. 8 ജിബി വരെ LPDDR4x റാമുമായി വരുന്ന ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 778ജി പ്രോസസറാണ്. അഡ്രിനോ 642L ജിപിയുവും ഫോണിലുണ്ട്.

ക്യാമറ

108 മെഗാപിക്സൽ ISOCELL HM2 പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് പോക്കോ എക്സ്5 പ്രോയിൽ ഉള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ മാക്രോ ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ14ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 2 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഫോണിന് ലഭിക്കും.

ബാറ്ററി

67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 5W വയേഡ് റിവേഴ്സ് ചാർജിങ് സപ്പോർട്ടുമുള്ള 5,000mAh ബാറ്ററിയാണ് പോക്കോ എക്സ്5 പ്രോ 5ജി സ്മാർട്ട്ഫോണിലുള്ളത്. 256 ജിബി വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജുമായി വരുന്ന ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, 12 ലെയറുള്ള ഗ്രാഫൈറ്റ് ഹീറ്റ് ഡിസ്‌സിപ്പേഷൻ സിസ്റ്റവും ഒരു എക്സ്-ആക്സിസ് ലീനിയർ മോട്ടോറുമായിട്ടാണ് ഈ ഫോൺ വരുന്നത്.

Similar Posts