Realme 11 Pro

Realme 11 Pro 5G | 200 എംപി ക്യാമറകളുമായി റിയൽമി 11 പ്രോ 5ജി, 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

റിയൽമി ഇന്ത്യൻ വിപണിയിൽ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി പുറത്തിറക്കി. റിയൽമി 11 പ്രോ (Realme 11 Pro 5G), റിയൽമി 11 പ്രോ+ (Realme 11 Pro+ 5G) എന്നീ 5ജി സ്മാർട്ട്ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. ഈ രണ്ട് ഫോണുകളും ഈ വർഷം ആദ്യം മെയ് മാസത്തിൽ തന്നെ ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തിരുന്നു. 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ കർവ്ർഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസി, 12 ജിബി വരെ റാം എന്നിങ്ങനെ മികച്ച സവിശേഷതകളുമായിട്ടാണ് സ്മാർട്ട്ഫോണുകൾ വരുന്നത്. ഇവ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ വേരിയന്റുകളിലും ലഭ്യമാകും.

Realme 11 Pro | റിയൽമി 11 പ്രോ 5ജിയുടെ വിലയും ലഭ്യതയും

റിയൽമി 11 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 23,999 രൂപയാണ് വില. ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 24,999 രൂപ വിലയുണ്ട്. റിയൽമി 11 പ്രോയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈഎൻഡ് മോഡലിന് 27,999 രൂപയാണ് വില. ആമസോൺ, റിയൽമി വെബ്‌സൈറ്റ്, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ ഫോൺ വിൽപ്പനയ്ക്കെത്തും. ജൂൺ 16ന് ഉച്ചയ്ക്ക് 12 മണി മുതലാണ് റിയൽമി 11 പ്രോ 5ജിയുടെ വിൽപ്പന നടക്കുന്നത്.

റിയൽമി 11 പ്രോ+ 5ജിയുടെ വിലയും ലഭ്യതയും

റിയൽമി 11 പ്രോ+ 5ജി സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 27,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള റിയൽമി 11 പ്രോ+ സ്മാർട്ട്ഫോണിന് 29,999 രൂപ വിലയുണ്ട്. ആമസോൺ, റിയൽമി വെബ്സൈറ്റ് എന്നിവയിലൂടെ ജൂൺ 15ന് ഉച്ചയ്ക്ക് 12 മണി മുതൽ ഈ ഡിവൈസ് വിൽപ്പനയ്ക്കെത്തും. രണ്ട് ഫോണുകളും ജൂൺ 8ന് വൈകുന്നേരം 6 മുതൽ 8 മണി വരെ ഏർലി ആക്സസ് വിൽപ്പനയ്ക്കെത്തും. ഇതിലൂടെ ഫോണുകൾക്ക് 2,000 രൂപ കിഴിവും ലഭിക്കും.

ഓഫറുകളും കളർ വേരിയന്റുകളും

റിയൽമി 11 പ്രോ 5ജി സീരീസിലെ ഫോണുകൾ വാങ്ങുമ്പോൾ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 2000 രൂപ വരെ അധിക കിഴിവുകൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. റിയൽമി 11 പ്രോ+ സ്മാർട്ട്ഫോണിന് 2,000 രൂപയും റിയൽമി 11 പ്രോ സ്മാർട്ട്ഫോണിന് 1,500 രൂപയുമാണ് കിഴിവ് ലഭിക്കുന്നത്. ആസ്ട്രൽ ബ്ലാക്ക്, ഒയാസിസ് ഗ്രീൻ, സൺറൈസ് ബീജ് എന്നീ മൂന്ന് കളർ വേരിയന്റുകളിലാണ് ഈ ഡിവൈസുകൾ ലഭ്യമാകുന്നത്.

സവിശേഷതകൾ

റിയൽമി 11 പ്രോ 5ജി സീരീസിലെ രണ്ട് ഫോണുകളിലും 360Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080 x 2,412 പിക്സൽസ്) കർവ്ഡ് ഡിസ്പ്ലേകളാണുള്ളത്. മാലി-G68 ജിപിയുവുള്ള ഫോണുകൾക്ക് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 6nm മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസി പ്രോസസറാണ്. 12 ജിബി വരെ റാമും 512 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും ഈ റിയൽമി 11 പ്രോ+ സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. സൂപ്പർ ഒഐഎസ് സപ്പോർട്ടുള്ള 200 മെഗാപിക്സൽ സാംസങ് എച്ച്പി 3 പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും അടങ്ങുന്നതാണ് ഈ പിൻ ക്യാമറ സെറ്റപ്പ്. 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് റിയൽമി 11 പ്രോ+ൽ നൽകിയിട്ടുള്ളത്.

ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും

ഡിവൈസുകളിൽ ഉണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ലാണ് ഈ ഡിവൈസുകൾ പ്രവർത്തിക്കുന്നത്.

റിയൽമി 11 പ്രോയുടെ ക്യാമറ സെറ്റപ്പ്

റിയൽമി 11 പ്രോ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് രണ്ട് ക്യാമറകളാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമടങ്ങുന്നതാണ് ഈ ഫോണിന്റെ ക്യാമറ സെറ്റപ്പ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. ഡിസ്പ്ലേയുടെ മുകൾഭാഗത്ത് നടുവിലുള്ള പഞ്ച്-ഹോൾ സ്ലോട്ടിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്.

റിയൽമി 11 പ്രോ+ന്റെ ക്യാമറകൾ

റിയൽമി 11 പ്രോ+ സ്മാർട്ട്ഫോൺ വരുന്നത് 100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയുമായിട്ടാണ്. റിയൽമി 11 പ്രോയിലെ ബാറ്ററി സമാനമാണ് എങ്കിലും ഈ ഡിവൈസിൽ 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് മാത്രമാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ രണ്ട് ഡിവൈസുകളും തമ്മിൽ ഫാസ്റ്റ് ചാർജിങ്, ക്യാമറ എന്നിവയുടെ കാര്യത്തിൽ തന്നെയാണ് പ്രധാനമായും വ്യത്യാസപ്പെടുന്നത്.

Similar Posts