Realme Narzo

Realme Narzo | 100 എംപി ക്യാമറയുമായി റിയൽമി നാർസോ 60, നാർസോ 60 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ നാർസോ സീരീസിലെ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റിയൽമി നാർസോ 60 5ജി (Realme Narzo 60 5G), നാർസോ 60 പ്രോ 5ജി (Realme Narzo 60 Pro 5G) എന്നീ ഫോണുകളാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ആകർഷകമായ സവിശേഷതകളുമായി വരുന്ന ഈ രണ്ട് ഫോണുകളും മറ്റ് നാർസോ സീരീസ് ഫോണുകളെ പോലെ കുറഞ്ഞ വിലയിൽ ലഭിക്കും. പുറകിൽ ഒരു വെഗൻ ലെതർ ഫിനിഷുമായിട്ടാണ് റിയൽമി നാർസോ 60 സീരീസിലെ രണ്ട് ഫോണുകളും വരുന്നത്.

Realme Narzo | വിലയും ലഭ്യതയും

റിയൽമി നാർസോ 60 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 23,999 രൂപയാണ് വില. ഫോണിന്റെ 12 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള ഹൈഎൻഡ് വേരിയന്റിന് 29,999 രൂപ വിലയുണ്ട്. റിയൽമി നാർസോ 60 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,999 രൂപയാണ് വില. ഈ ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപ വിലയുണ്ട്. ഫോണുകളുടെ വിൽപ്പന ജൂലൈ 15 മുതൽ ആരംഭിക്കും.

റിയൽമി നാർസോ 60 പ്രോ 5ജി: സവിശേഷതകൾ

റിയൽമി നാർസോ 60 പ്രോ 5ജി സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് FHD+ അമോലെഡ് ഡിസ്പ്ലെയാണുള്ളത്. ഈ ഫോണിന് 183 ഗ്രാം ഭാരവും 8.2 മില്ലിമീറ്റർ കനവുമാണുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് നാർസോ 60 പ്രോ പ്രവർത്തിക്കുന്നത്. 12 ജിബി വരെ LPDDR4X റാമും 1 ടിബി വരെ UFS 2.2 സ്റ്റോറേജുമാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

നാർസോ 60 പ്രോ 5ജിയുടെ ക്യാമറകൾ

മൂന്ന് പിൻക്യാമറകളാണ് റിയൽമി നാർസോ 60 പ്രോ 5ജി സ്മാർട്ട്ഫോണിലുള്ളത്. 100 എംപി ഒഐഎസ് പ്രൈമറി ക്യാമറയ്ക്കൊപ്പം 8 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി ടെർഷ്യറി സെൻസർ എന്നിവയടങ്ങുന്നതാണ് ഈ ഡിവൈസിന്റെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറയും റിയൽമി നൽകിയിട്ടുണ്ട്. 67W ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് നാർസോ 60 പ്രോ 5ജി സ്മാർട്ട്ഫോണിലുള്ളത്.

റിയൽമി നാർസോ 60 5ജി: സവിശേഷതകൾ

റിയൽമി നാർസോ 60 5ജി സ്മാർട്ട്ഫോണിൽ 6.43-ഇഞ്ച് FHD+ അമോലെഡ് ഡിസ്പ്ലെയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റുണ്ട്. 183 ഗ്രാം ഭാരവും 7.98 എംഎം കനവുമാണ് സ്മാർട്ട്ഫോണിലുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 6020 എസ്ഒസിയുടെ കരുത്തിലാണ് റിയൽമി നാർസോ 60 5ജി പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0 ഈ ഫോണിലുണ്ട്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമാണ് ഈ ഡിവൈസിൽ ഉള്ളത്.

നാർസോ 60 5ജിയുടെ ബാറ്ററിയും ക്യാമറകളും

33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്ന റിയൽമി നാർസോ 60 5ജി സ്മാർട്ട്ഫോണിൽ 5000mAh ബാറ്ററിയാണുള്ളത്. ഈ ഡിവൈസിൽ രണ്ട് പിൻക്യാമറകളുണ്ട്. 64 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കന്ററി ക്യാമറയുമാണ് ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയാണ് ഫോണിൽ നൽകിയിട്ടുള്ളത്. സുരക്ഷയ്ക്കായി റിയൽമി നാർസോ 60 സീരീസ് ഫോണുകളിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് റീഡറും നൽകിയിട്ടുണ്ട്.

 

Similar Posts