Samsung Galaxy A34

Samsung Galaxy A34 സ്മാർട്ട്ഫോണിന് 4000 രൂപ കിഴിവ്, ഓഫർ കുറച്ച് ദിവസം മാത്രം

സാംസങ് ഗാലക്സി എ34 (Samsung Galaxy A34) എന്ന ജനപ്രിയ സ്മാർട്ട്ഫോണിന് വിലക്കിഴിവ്. സാംസങ്ങിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലാണ് ഈ ഡിവൈസ് കുറഞ്ഞ വിലയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഈ മിഡ് റേഞ്ച് ഫോൺ അടുത്തിടെയാണ് ഇന്ത്യയിലെത്തുന്നത്. 4,000 രൂപയുടെ താൽക്കാലിക വിലക്കുറവാണ് സാംസങ് ഗാലക്സി എ34 സ്മാർട്ട്ഫോണന് ലഭിക്കുന്നത്. അമോലെഡ് ഡിസ്‌പ്ലേ, ഐപി റേറ്റിങ്, സ്റ്റീരിയോ സ്പീക്കറുകൾ എന്നിങ്ങനെ മികച്ച സവിശേഷതകളുമായി വരുന്ന ഫോണാണ് ഇത്.

വിലക്കിഴിവ്

സാംസങ് ഗാലക്സി എ34 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റാണ് വിലക്കിഴിവ് ലഭിച്ചിരിക്കുന്നത്. ഈ ഡിവൈസ് ഇപ്പോൾ സാംസങ് ഓൺലൈൻ സ്റ്റോറിലൂടെ 26,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ വേരിയന്റ് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചത് 30,999 രൂപ വിലയുമായിട്ടാണ്. ഇപ്പോൾ സാംസങ് ഗാലക്സി എ34 ഫോൺ വാങ്ങുന്ന ആളുകൾക്ക് 4,000 രൂപ കിഴിവാണ് ലഭിക്കുന്നത്. ഈ എ സീരീസ് ഫോൺ ലോഞ്ച് ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു കിഴിവ് ലഭിക്കുന്നത്.

Samsung Galaxy A34 | സവിശേഷതകൾ

സാംസങ് ഗാലക്സി എ34 സ്മാർട്ട്ഫോണിൽ FHD+ റെസല്യൂഷനുള്ള 6.6 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഇതൊരു സൂപ്പർ അമോലെഡ് ഡിസ്പ്ലെയാണ്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയിൽ വിഷൻബൂസ്റ്റർ സാങ്കേതികവിദ്യയുമുണ്ട്. കൂടുതൽ വെളിച്ചമുള്ള അവസരത്തിൽ പോലും കാഴ്ചയ്ക്ക് കുഴപ്പമുണ്ടാക്കാത്ത രീതിയിൽ പ്രവർത്തിക്കുന്ന ടോൺ മാപ്പിങ്ങും ഡിസ്പ്ലെയുടെ പ്രത്യേകതയാണ്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഈ ഡിസ്പ്ലെയിൽ സാംസങ് നൽകിയിട്ടുണ്ട്. 2.6GHz ഒക്ടാകോർ പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്.

ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്സി എ34 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 5 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും സാംസങ് എ സീരീസ് ഫോണിലുണ്ട്. മികച്ച ക്വാളിറ്റിയുള്ള ഫോട്ടോകളും വീഡിയോകളും എടുക്കാൻ ഈ ക്യാമറകൾക്ക് സാധിക്കും.

ബാറ്ററി

5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എ34 സ്മാർട്ട്ഫോണിലുള്ളത്. 22 മണിക്കൂർ വരെ ഇന്റർനെറ്റ് യൂസേജ് ടൈമും 84 മണിക്കൂർ വരെ ഓഡിയോ പ്ലേബാക്ക് ടൈമും നൽകാൻ സാധിക്കുന്ന ബാറ്ററിയാണിത്. പൊടിയം വെള്ളവും പ്രതിരോധിക്കാനായി IP67 റേറ്റിങ്ങും ഈ സ്മാർട്ട്ഫോണിലുണ്ട്. സ്റ്റീരിയോ ഇഫക്റ്റിനായി സാംസങ് ഡ്യൂവൽ സ്പീക്കറുകളുമായിട്ടാണ് വരുന്നത്. നാല് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് സപ്പോർട്ടും അഞ്ച് വർഷത്തെ സുരക്ഷാ പാച്ചുകളും ഫോണിന് ലഭിക്കും.

ഈ ഫോൺ വാങ്ങണോ?

ഡ്യൂറബിലിറ്റി, ദീർഘകാല ആൻഡ്രോയിഡ് സോഫ്‌റ്റ്‌വെയർ സപ്പോർട്ട്, മികച്ച ഡിസ്‌പ്ലേ, വലിയ ബാറ്ററി എന്നിവ നൽകാൻ കഴിയുന്ന 5ജി സ്മാർട്ട്ഫോൺ അന്വേഷിക്കുന്ന ആളുകൾക്ക് മികച്ച ചോയിസാണ് സാംസങ് ഗാലക്സി എ34. ദീർഘകാലം ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ഫോൺ അപ്ഡേറ്റായി നിലനിർത്താൻ സാംസങ് സഹായിക്കുന്നു. ഫോണിനൊപ്പം റീട്ടെയിൽ ബോക്സിൽ ചാർജർ ലഭിക്കില്ല എന്നതൊരു പോരായ്മയാണ്. 25W ഫാസ്റ്റ് ചാർജർ സപ്പോട്ടാണ് ഫോണിനുള്ളത്. നിലവിൽ ലഭിക്കുന്ന ഓഫറുകളിൽ സാംസങ് ഗാലക്സി എ34 മികച്ച ചോയിസാണ്.

Similar Posts