Samsung Galaxy M14

Samsung Galaxy M14 5G, Samsung Galaxy S21 FE | സാംസങ് ഗാലക്സി എം14 5ജി, ഗാലക്സി എസ്21 എഫ്ഇ എന്നീ ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്

സാംസങ് ഗാലക്സി എം14 5ജി (Samsung Galaxy M14 5G), സാംസങ് ഗാലക്സി എസ്21 എഫ്ഇ (Samsung Galaxy S21 FE) എന്നീ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിൽ നടക്കുന്ന പ്രത്യേക സെയിലിലൂടെ ഈ സാംസങ് (Samsung) സ്മാർട്ട്ഫോണുകൾ നിങ്ങൾക്ക് വിലക്കിഴിവിൽ വാങ്ങാം. രണ്ട് 5ജി ഫോണുകളും ആകർഷകമായ ഓഫറുകളോടെയാണ് വിൽപ്പന നടത്തുന്നത്.

Samsung Galaxy M14| സാംസങ് ഗാലക്സി എം14 5ജിയുടെ ഓഫറുകൾ

സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വില 14,990 രൂപയാണ്. ഇപ്പോൾ ആമസോണിലൂടെ ഈ ഡിവൈസ് നിങ്ങൾക്ക് 13,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം. ഈ സാംസങ് ഫോൺ ആമസോണിൽ ഇപ്പോൾ 13,990 രൂപ വിലയിലാണ് വിൽപ്പന നടത്തുന്നത്. 128 ജിബി സ്റ്റോറേജുള്ള മോഡലിനാണ് ഈ വിലക്കിഴിവ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 1,500 രൂപ അധിക കിഴിവ് ലഭിക്കും. ഇതോടെ നിങ്ങൾക്ക് ഈ ഡിവൈസ് 12,490 രൂപയ്ക്ക് വാങ്ങാം.

സാംസങ് ഗാലക്സി എസ്21 എഫ്ഇയുടെ ഓഫറുകൾ

സാംസങ് ഗാലക്സി എസ്21 എഫ്ഇ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 31,999 രൂപയ്ക്കാണ്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. 49,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ മിഡ് റേഞ്ച് സാംസങ് 5ജി സ്മാർട്ട്ഫോണിന് ലഭിക്കുന്ന ഓഫർ മികച്ച ഡീൽ തന്നെയാണ്. മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണാണ് ഇത്.

സാംസങ് ഗാലക്സി എം14 5ജിയുടെ സവിശേഷതകൾ

15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ ആവശ്യമുള്ള ആളുകൾക്ക് മികച്ച ചോയിസാണ് സാംസങ് ഗാലക്സി എം14. സെഗ്‌മെന്റിലെ മികച്ച ക്യാമറയുള്ള സ്മാർട്ട്ഫോണാണിത്. 20,000 രൂപ വില വിഭാഗത്തിലുള്ള ജനപ്രിയ ഫോണുകൾക്ക് മിക്കതിനും മികച്ച പെർഫോമൻസ് നൽകാൻ സാധിക്കുന്നില്ല. ലോവർ സെഗ്‌മെന്റിലെ ക്യാമറ വിഭാഗത്തിലും കമ്പനി വളരെയധികം പ്രാധാന്യം നൽകുന്നുണ്ട് എന്നതിനാൽ ഈ ഡിവൈസ് സാംസങ് ഗാലക്സി എം14 മികച്ച ചോയിസാണ്.

സാംസങ് ഗാലക്സി എം14 5ജി വാങ്ങണോ

സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിൽ 6,000mAh ബാറ്ററിയാണുള്ളത്. അതുകൊണ്ട് തന്നെ മികച്ച ബാറ്ററി ലൈഫും ഈ ഡിവൈസ് നൽകുന്നു. എൽസിഡി സ്‌ക്രീൻ വീഡിയോ സ്ട്രീമിങ്ങിന് മികച്ചതാണ്. പെർഫോമൻസിന്റെ കാര്യത്തിലും ഈ ഡിവൈസ് മികവ് പുലർത്തുന്നു. കുറഞ്ഞ ഗ്രാഫിക്സ് സെറ്റിങ്സിൽ ചില മികച്ച ഗെയിമുകൾ കളിക്കാനും ഡിവൈസിലൂടെ സാധിക്കും.

സാംസങ് ഗാലക്സി എസ്21 എഫ്ഇയുടെ സവിശേഷതകൾ

മികച്ച സോഫ്‌റ്റ്‌വെയറും ആകർഷകമായ AMOLED 120Hz ഡിസ്‌പ്ലേയുമായിട്ടാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ വരുന്നത്. മികച്ച വേഗയും പെർഫോമൻസും നൽകാൻ ഈ ഡിവൈസിന് സാധിക്കും. ജെൻഷിൻ ഇംപാക്റ്റ്, കോൾ ഓഫ് ഡ്യൂട്ടി എന്നിവ പോലുള്ള ഗെയിമുകൾ പോലും ഈ ഫോണിൽ കളിക്കാം. മാന്യമായ ബാറ്ററി ലൈഫ് നൽകുന്ന ഡിവൈസാണിത്. നിങ്ങളുടെ ഉപയോഗത്തിന് അനുസരിച്ച് പെർഫോമൻസിൽ മാറ്റങ്ങൾ ഉണ്ടായേക്കും.

സാംസങ് ഗാലക്സി എസ്21 എഫ്ഇ വാങ്ങണോ

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയുടെ ക്യാമറയുടെ പെർഫോമൻസും മികച്ചതാണ്. ഓട്ടോഫോക്കസും വേഗമേറിയ ഡൈനാമിക് സീരീസും മികച്ച ഫോട്ടോകൾ നൽകുന്നു. 30,000 രൂപ വില വിഭാഗത്തിലുള്ള മറ്റ് ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച ക്യാമറ തന്നെയാണ് ഫോണിലുള്ളത്. ലോ-ലൈറ്റ് ഫോട്ടോഗ്രാഫിയുടെ കാര്യത്തിലും മികച്ച റിസൾട്ട് നൽകുന്നു.

സാംസങ് ഗാലക്സി S21 FEസ്പെസിഫിക്കേഷനുകള്

പെർഫോമൻസ്Samsung Exynos 2100
ഡിസ്പ്ലേ6.40 inches (16.26 cm)
സ്റ്റോറേജ്128 GB
ക്യാമറ12 MP + 12 MP + 8 MP
ബാറ്ററി4500 mAh
ഇന്ത്യയിലെ വില52190
റാം6 GB

 

Similar Posts