Samsung Galaxy S24 Ultra

ഐഫോണിന് പണികിട്ടും; Samsung Galaxy S24 Ultra പുറത്തിറങ്ങുക കിടിലൻ ക്യാമറകളുമായി

സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളടങ്ങുന്ന ഗാലക്സി എസ് വിഭാഗം ക്യാമറകളുടെ കാര്യത്തിൽ എല്ലായിപ്പോഴും ഐഫോണുകൾക്ക് വെല്ലുവിളിയാകുന്നുണ്ട്. ഈ വർഷം ആദ്യമാണ് സാംസങ് ഗാലക്സി എസ്23 സീരീസ് കമ്പനി പുറത്തിറക്കിയത്. ഇപ്പോഴിതാ പുതിയ തലമുറ എസ് സീരീസ് ഫോണുകൾ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. സാംസങ് ഗാലക്സി എസ്24 സീരീസ് (Samsung Galaxy S24 Ultra) ഫോണുകളെ സംബന്ധിച്ച സൂചനകൾ ഇതിനകം തന്നെ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. സാംസങ് ഗാലക്സി എസ്24, ഗാലക്സി എസ്24 പ്ലസ്, ഗാലക്സി എസ്24 അൾട്ര എന്നിവയായിരിക്കും ഈ സീരീസിലെ ഫോണുകൾ.

Samsung Galaxy S24 Ultra | ഗാലക്സി എസ്24 അൾട്ര

വരാനിരിക്കുന്ന സാംസങ് ഗാലക്സി എസ്24 സീരീസ് ഫോണുകളിലെ ഏറ്റവും വില കൂടിയ ഡിവൈസായ ഗാലക്സി എസ്24 അൾട്ര ക്യാമറയിലൂടെ സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ ഫോണിൽ വലിയ ക്യാമറ അപ്‌ഗ്രേഡ് ലഭിക്കുമെന്ന് പുതിയ ലീക്ക് റിപ്പോർട്ടിൽ പറയുന്നു. സീരീസിലെ മറ്റ് മോഡലുകളുമായി ബന്ധപ്പെട്ട ചില വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഫോട്ടോഗ്രാഫി അനുഭവം മെച്ചപ്പെടുത്തുന്നതിനായി സാംസങ് ഗാലക്‌സി എസ് 24 അൾട്രായ്ക്ക് പുതിയ ടെലിഫോട്ടോ ക്യാമറ സെൻസർ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതിയ ടെലിഫോട്ടോ ക്യാമറ

ടിപ്‌സ്റ്റർ ഐസ് യൂണിവേഴ്‌സ് അവകാശപ്പെടുന്നത് അനുസരിച്ച് സാംസങ് ഗാലക്സി എസ്24 അൾട്ര സ്മാർട്ട്ഫോണിൽ 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയായിരിക്കും ഉണ്ടാവുക. നിലവിൽ വിൽപ്പനയിലുള്ള ഗാലക്‌സി എസ്23 അൾട്ര മോഡലിലുള്ള 10 മെഗാപിക്‌സൽ 3x ടെലിഫോട്ടോ ക്യാണറയിൽ നിന്നും നേരിട്ട് 50 എംപിയിലേക്ക് കടക്കുന്നു എന്നത് വലിയ അപ്ഗ്രേഡ് തന്നെയാണ്. കൂടുതൽ മികച്ച ഇമേജിങ്, സൂമിങ് എന്നിവയ്ക്ക് ഈ ക്യാമറ അപ്ഗ്രേഡ് സഹായിക്കുമെന്ന് ഉറപ്പാണ്.

പോട്രൈറ്റ് ഫോട്ടോകൾ എടുക്കാൻ

മികച്ച പോട്രൈയ്റ്റ് ഫോട്ടോകൾ എടുക്കാൻ 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ സഹായിക്കും. സാംസങ് ഗാലക്സി എസ്24 അൾട്ര സ്മാർട്ട്ഫോണിലെ മറ്റുള്ള സെൻസറുകൾ ഏതൊക്കെയായിരിക്കും എന്നത് സംബന്ധിച്ച സൂചനകളൊന്നും ലഭ്യമല്ല. 50 എംപി ടെലിഫോട്ടോ ഉണ്ടായിരിക്കുമെന്ന കാര്യം തന്നെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഇത് ലീക്ക് റിപ്പോർട്ട് ആയതിനാൽ തന്നെ തെറ്റാനും സാധ്യത കൂടുതലാണ്. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ ലോഞ്ച് വരെ കാത്തിരിക്കേണ്ടി വരും.

200 എംപി ക്യാമറ

ഈ വർഷം പുറത്തിറങ്ങിയ സാംസങ് ഗാലക്സി എസ്23 അൾട്ര സ്മാർട്ട്ഫോണിൽ 200 മെഗാപിക്സൽ സെൻസറും 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുമാണ് ഉൾപ്പെടുന്നത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. ഗാലക്സി എസ്24 അൾട്ര സ്മാർട്ട്ഫോണിലെ പ്രൈമറി ക്യാമറ 200 എംപി തന്നെയാകാനാണ് സാധ്യത. മറ്റ് സെൻസറുകളുടെ കാര്യത്തിലും വ്യക്തത ഉണ്ടായിട്ടില്ല. ഐഫോണുകളുടെ ഏറ്റവും പുതിയ പതിപ്പുകളെ പോലും വെല്ലുവിളിക്കുന്ന ക്യാമറ സെറ്റപ്പായിരിക്കും ഫോണുകളിൽ ഉണ്ടാവുക.

ചിപ്പ്സെറ്റ്

സംസങ് ഗാലക്സി എസ്24 സീരീസ് ഫോണുകളിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 എന്ന ചിപ്‌സെറ്റായിരിക്കും കമ്പനി ഉപയോഗിക്കുന്നത്. ഈ ചിപ്പ്സെറ്റ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. വരും മാസങ്ങളിൽ ചിപ്പ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 2024ലെ മിക്ക മുൻനിര ഫോണുകളിലും സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ്സെറ്റ് തന്നെയായിരിക്കും ഉണ്ടാവുക. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ സാംസങ് ഫോണുകൾ പുറത്തിറങ്ങുക ടൈറ്റാനിയം ഫ്രെയിമുകളുമായിട്ടായിരിക്കും. ഇത് മുൻ മോഡലുകളിൽ കണ്ട അലുമിനിയം ഷാസിയിൽ നിന്ന് വ്യത്യസ്തവും വില കൂടിയതുമായിരിക്കും.

Similar Posts