Samsung Galaxy Z Flip 5

Samsung Galaxy Z Flip 5 | ഫോൾഡബിൾ ഫോണെന്ന ആഗ്രഹം മടക്കി പോക്കറ്റിലിടണോ?, വരാനിരിക്കുന്ന സാംസങ് ഫോണുകളുടെ വില പുറത്ത്

ജൂലൈ 26 ന് നടക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വച്ച് സാംസങ് അവതരിപ്പിക്കാൻ പോകുന്ന ഡിവൈസുകളിൽ ഏറ്റവും ശ്രദ്ധേയം പുതിയ തലമുറ ഫോൾഡബിൾ ഫോണുകൾ തന്നെയാണ്. സാംസങ് ഗാലക്സി Z ഫോൾഡ് 5 (Samsung Galaxy Z Fold 5 Price), സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 (Samsung Galaxy Z Flip 5) എന്നീ ഫോണുകളാണ് ഈ ഇവന്റിൽ വച്ച് ലോഞ്ച് ചെയ്യാൻ പോകുന്നത്. ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ ഡിവൈസുകളുടെ വില വിവരങ്ങൾ ലിക്കായിരിക്കുകയാണ്. യൂറോയിലാണ് ഈ വില നൽകിയിട്ടുള്ളത്.

Samsung Galaxy Z Flip 5: വില

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്മാർട്ട്ഫോണിന്റെ 256 ജിബി സ്റ്റോറേജുള്ള വേരിയന്റിന് 1,199 യൂറോയാണ് വില. ഇത് ഏകദേശം 1,09,830 രൂപയോളമാണ്. മുൻഗാമിയായ ഗാലക്സി Z ഫ്ലിപ്പ് 4 ഫോണിന്റെ 256 ജിബി മോഡലിന് 89,999 രൂപ മാത്രമാണ് ഇന്ത്യയിൽ വില. ഈ വർഷത്തെ മോഡലിന് 2023 പതിപ്പിന്റെ വില തന്നെയായിരിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ പുതിയ ലീക്ക് റിപ്പോർട്ടാണ് കൂടിയ വിലയ്ക്ക് ഫോൺ പുറത്തിറങ്ങുമെന്ന സൂചനകൾ നൽകുന്നത്.

സാംസങ് ഗാലക്സി Z ഫോൾഡ് 5: വില

256 ജിബി സ്റ്റോറേജുള്ള സാംസങ് ഗാലക്‌സി Z ഫോൾഡ് 5 സ്‌മാർട്ട്‌ഫോണിന് 1,899 യൂറോ ആയിരിക്കും വിലയെന്നും ലീക്ക് റിപ്പോർട്ടിൽ പറയുന്നു. ഇത് യുഎസ് കറൻസിയിൽ 2120 ഡോളറോളം വരും. ഇന്ത്യൻ കറൻസിയിൽ ഇത് 1,73,960 രൂപയാണ്. ഈ വിലയിലാണ് ഇന്ത്യയിൽ ഫോൺ എത്തുകയെങ്കിൽ ഫോണിനായി കാത്തിരിക്കുന്ന പലരെയും ഇത് നിരാശരാക്കും. കഴിഞ്ഞ വർഷം സാംസങ് ഗാലക്സി Z ഫോൾഡ് 4 256 ജിബി സ്റ്റോറേജ് വേരിയന്റ് 1,54,999 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.

വില കൂടാൻ സാധ്യത

പുതിയ ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നത് സാംസങ്ങിന്റെ അടുത്ത തലമുറ മടക്കാവുന്ന ഫോണുകൾക്ക് വില വൻതോതിൽ ഉയർത്താൻ സാധ്യതയുണ്ട് എന്ന് തന്നെയാണ്. ഇന്ത്യൻ വില സാധാരണയായി യൂറോപ്യൻ വിപണികളിലെ വിലയെക്കാൾ അൽപ്പം കുറവായിട്ടാണ് കാണാറുള്ളത്. അതുകൊണ്ട് തന്നെ മുകളിൽ സൂചിപ്പിച്ച വിലയെക്കാൾ കുറഞ്ഞ നിരക്കിൽ ഫോൾഡ്, ഫ്ലിപ്പ് ഫോണുകൾ രാജ്യത്ത് അവതരിപ്പിക്കും. ഈ ലീക്ക് റിപ്പോർട്ടുകളെ പൂർണമായും വിശ്വസിക്കാനും സാധിക്കില്ല.

ഗാലക്സി Z ഫ്ലിപ്പ് 5ന്റെ സവിശേഷതകൾ

വരാനിരിക്കുന്ന സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോമിന്റെ ഏറ്റവും മികച്ച സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്സെറ്റായിരിക്കും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ഫോണിന് 6.2-ഇഞ്ച് HD+ AMOLED ഔട്ടർ ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റുള്ള 7.6-ഇഞ്ച് QXGA+ AMOLED ഫോൾഡിങ് ഡിസ്‌പ്ലേയും ഉണ്ടായിരിക്കുമെന്നും സൂചനകളുണ്ട്. 4,400mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഫോണിന്റെ കൂടുതൽ സവിശേഷതകൾ പുറത്ത് വന്നിട്ടില്ല.

ഗാലക്സി Z ഫോൾഡ് 5ന്റെ സവിശേഷതകൾ

സാംസങ് ഗാലക്സി Z ഫോൾഡ് 5ൽ 108 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 64 മെഗാപിക്‌സൽ 2x ടെലിഫോട്ടോ ലെൻസ്, 12 മെഗാപിക്‌സൽ വൈഡ് ആംഗിൾ ക്യാമറ എന്നിവയടങ്ങുന്ന ക്യാമറ സെറ്റപ്പ് ഉണ്ടാകുമെന്ന് സൂചനകളുണ്ട്. എന്നാൽ ചില ലീക്ക് റിപ്പോർട്ടുകളിൽ ഗാലക്‌സി Z ഫോൾഡ് 4ന് സമാനമായ ക്യാമറ സെറ്റപ്പായിരിക്കും പുതിയ ഫോൾഡ് ഫോണിലും ഉണ്ടാവുക എന്നാണ് പറയുന്നത്. Z ഫോൾഡ് 5ൽ അണ്ടർ ഡിസ്‌പ്ലേ സെൽഫി ക്യാമറയും ഫ്രണ്ട് പാനലിൽ മറ്റൊരു ക്യാമറയും ഉണ്ടായിരിക്കും. ഈ ഫോണുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലോഞ്ച് അടുക്കുന്നതോടെ പുറത്ത് വരും.

മുഴുവന്‍ സ്പെസിഫിക്കേഷനുകളും കാണുക

പെർഫോമൻസ്Qualcomm Snapdragon 888
ഡിസ്പ്ലേ7.6 inches (19.30 cm)
സ്റ്റോറേജ്256 GB
ക്യാമറ12 MP + 12 MP + 12 MP
ബാറ്ററി4500 mAh
ഇന്ത്യയിലെ വില182400
റാം12 GB

 

Similar Posts