Samsung Galaxy Z Fold 5

Samsung Galaxy Z Fold 5 വിപണിയിലെത്തി; വിലയും സവിശേഷതകളും

ഈ വർഷത്തെ രണ്ടാമത്തെ സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വച്ച് പുതിയ മടക്കാവുന്ന സ്മാർട്ട്ഫോൺ പുറത്തിറക്കി. സാംസങ് ഗാലക്സി Z ഫോൾഡ് 5 (Samsung Galaxy Z Fold 5) എന്ന ഫോണാണ് കമ്പനി അവതരിപ്പിച്ചത്. കമ്പനിയുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. 7.6 ഇഞ്ച് അമോലെഡ് ഇന്നർ ഡിസ്‌പ്ലേയും 6.2 ഇഞ്ച് കവർ സ്‌ക്രീനുമുള്ള ഫോണാണ് ഇത്. സാംസങ്ങിന്റെ പുതിയ ഫ്ലെക്‌സ് ഹിഞ്ചും ഈ ഡിവൈസിലുണ്ട്.

Samsung Galaxy Z Fold 5 | സാംസങ് ഗാലക്സി Z ഫോൾഡ് 5

സാംസങ് ഗാലക്സി Z ഫോൾഡ് 5 12 ജിബി + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലും 512 ജിബി, 1 ജിബി സ്റ്റോറേജ് വേരിയന്റുകളിലും ലഭ്യമാണ്. ക്രീം, ഐസി ബ്ലൂ, ഫാന്റം, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഈ ഫോണിന്റെ ഇന്ത്യയിലെ വിലയും ലഭ്യതയും വൈകാതെ പ്രഖ്യാപിക്കും. മുൻതലമുറ ഫോൾഡബിൾ ഫോണിനെക്കാൾ മികച്ച ഫീച്ചറുകളുമായിട്ടണ് സാംസങ് ഗാലക്സി Z ഫോൾഡ് 5 വരുന്നത്.

ഡിസ്പ്ലെകൾ

സാംസങ് ഗാലക്സി Z ഫോൾഡ് 5 സ്മാർട്ട്ഫോണിൽ 7.6-ഇഞ്ച് QXGA+ (2,176 x 1,812 പിക്‌സൽ) ഡൈനാമിക് അമോലെഡ് 2X ഇൻഫിനിറ്റി ഫ്ലെക്‌സ് ഡിസ്‌പ്ലേയാണുള്ളത്. 1Hzനും 120Hzനും ഇടയിലുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയ്ക്കുണ്ട്. 374 പിപിഐ പിക്സൽ ഡെൻസിറ്റിയും 12.6:18 ആസ്പാക്റ്റ് റേഷിയോയുമുള്ള ഡിസ്പ്ലെയാണിത്. 48Hzനും 120Hzനും ഇടയിലുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 412 പിപിഐ പിക്‌സൽ ഡെൻസിറ്റി 23.1:9 സ്പെക്‌ട്രേറ്റ് റേറ്റ് എന്നിവയുള്ള 6.2-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2,316 x 904 പിക്‌സൽ) ഡൈനാമിക് അമോലെഡ് 2X എക്സ്റ്റേണൽ ഡിസ്പ്ലെയും ഈ മടക്കാവുന്ന ഫോണിലുണ്ട്.

പ്രോസസറും ഒഎസും

12 ജിബി റാമുമായി വരുന്ന സാംസങ് ഗാലക്സി Z ഫോൾഡ് 5 സ്മാർട്ട്ഫോൺ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 മൊബൈൽ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു. ഡ്യുവൽ സിം സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 13 ബേസ്ഡ് വൺ യുഐ 5.1.1ൽ പ്രവർത്തിക്കുന്നു. സാംസങ് ഗാലക്സി Z ഫോൾഡ് 5 ഫോണിന് നാല് ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് സാംസങ് അറിയിച്ചിട്ടുണ്ട്. കരുത്തിലും ഒഎസിലും ഈ ഡിവൈസ് മികവ് പുലർത്തുന്നു.

ക്യാമറ സെറ്റപ്പ്

സാംസങ് ഗാലക്സി Z ഫോൾഡ് 5 സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണുള്ളത്. ഡ്യുവൽ പിക്‌സൽ ഓട്ടോഫോക്കസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, എഫ്/1.8 അപ്പേർച്ചർ എന്നിവയുള്ള 50 മെഗാപിക്‌സൽ വൈഡ് ആംഗിൾ ക്യാമറയ്ക്കൊപ്പം എഫ്/2.2 അപ്പേർച്ചറുള്ള 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഫേസ് ഡിറ്റക്ഷൻ ഓട്ടോഫോക്കസ്, ഒഐഎസ്, എഫ്/2.4 അപ്പേർച്ചർ എന്നിവയുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയുമാണ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുള്ളത്.

ഫ്രണ്ട് ക്യാമറ സെറ്റപ്പും കണക്റ്റിവിറ്റിയും

സാംസങ് ഗാലക്സി Z ഫോൾഡ് 5യുടെ കവർ ഡിസ്‌പ്ലേയിൽ എഫ്/2.2 അപ്പേർച്ചറുള്ള 10 മെഗാപിക്‌സൽ ക്യാമറയാണ് സാംസങ് നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി അകത്തെ സ്‌ക്രീനിൽ 4 മെഗാപിക്‌സൽ അണ്ടർ ഡിസ്‌പ്ലേ ക്യാമറയുണ്ട്. എഫ്/1.8 അപ്പേർച്ചറുള്ള ക്യാമറയാണിത്. ഈ ഡിവൈസ് 256 ജിബി, 512 ജിബി, 1 ടിബി എന്നീ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. 5ജി, 4ജി എൽടിഇ, വൈഫൈ 6ഇ, ബ്ലൂടൂത്ത് 5.3 എന്നിവയാണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ.

ബാറ്ററിയും ചാർജറും

4,400mAh ബാറ്ററിയാണ് സാംസങ് ഗാലക്സി Z ഫോൾഡ് 5 സ്മാർട്ട്ഫോണിലുള്ളത്. 25W അഡാപ്റ്റർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ ബാറ്ററി 50 ശതമാനം വരെ ചാർജ് ചെയ്യാനാകും. ഫാസ്റ്റ് വയർലെസ് ചാർജിംഗ് 2.0, ആക്‌സസറികൾക്കും മറ്റ് ഉപകരണങ്ങൾക്കുമായി വയർലെസ് പവർഷെയർ എന്നിവയും ഫോണിലുണ്ട്. IPX8 റേറ്റിങ്ങുമായിട്ടാണ് ഫോൺ വരുന്നത്. ആക്‌സിലറോമീറ്റർ, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് സെൻസർ, സൈഡ് മൗണ്ടഡ് കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ.

പെർഫോമൻസ്Qualcomm Snapdragon 888
ഡിസ്പ്ലേ7.6 inches (19.30 cm)
സ്റ്റോറേജ്256 GB
ക്യാമറ12 MP + 12 MP + 12 MP
ബാറ്ററി4500 mAh
ഇന്ത്യയിലെ വില182400
റാം12 GB

 

Similar Posts