BSNL | വാലിഡിറ്റി തേടുന്നവർക്കുള്ള പ്ലാൻ; ബിഎസ്എൻഎൽ വെറും 797 രൂപയ്ക്ക് 300 ദിവസം വാലിഡിറ്റി നൽകുന്നു
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) സെക്കന്ററി സിം കാർഡ് ആയി ഉപയോഗിക്കുന്ന ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. വേഗതയുള്ള ഇന്റർനെറ്റിനായി ജിയോ, എയർടെൽ തുടങ്ങിയ സിം കാർഡുകൾ ഉപയോഗിക്കുമ്പോൾ തന്നെ വർഷങ്ങളായി ബിഎസ്എൻഎൽ കണക്ഷൻ നിലനിർത്തുന്നവരായിരിക്കും ഇതിൽ മിക്കവാറും ആളുകളും. ഇത്തരം ആളുകൾക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ സർവ്വീസ് വാലിഡിറ്റിയുള്ള പ്ലാനുകളാണ് ആവശ്യമായി വരുന്നത്. 797 രൂപ പ്ലാൻ ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിൽ മികച്ച വാലിഡിറ്റി നൽകുന്ന ധാരാളം പ്ലാനുകൾ ലഭ്യമാക്കുന്നുണ്ട്. ഇത്തരമൊരു പ്ലാനാണ് 797 രൂപയുടേത്….