Meta Threads | ട്വിറ്ററിനെ വെട്ടാൻ പുതിയ അടവ്; ഇൻസ്റ്റഗ്രാം ത്രെഡ്സിൽ ഇനി കൂടുതൽ ഫീച്ചറുകൾ 2023
ട്വിറ്ററിന് എതിരാളിയായി മെറ്റ പുറത്തിറക്കിയ ത്രെഡ്സിൽ (Meta Threads) പുതിയ ഫീച്ചറുകൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കമ്പനി. ലോഞ്ച് ചെയ്ത ഉടനെ തന്നെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ നേടിയ പ്ലാറ്റ്ഫോം ഇപ്പോൾ ആക്ടീവ് യൂസേഴ്സിന്റെ കാര്യത്തിൽ പിന്നോട്ട് പോവുകയാണ്. ആവേശത്തിൽ പ്ലാറ്റ്ഫോമിലേക്ക് കയറി വന്നവരിൽ മിക്കവരും ത്രെഡ്സ് കാര്യമായി ഉപയോഗിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ പ്ലാറ്റ്ഫോമിനെ പുതിയ സവിശേഷതകളിലൂടെ കൂടുതൽ ആകർഷകമാക്കാനാണ് മെറ്റ ശ്രമിക്കുന്നത്. രണ്ട് പുതിയ സവിശേഷതകളാണ് ത്രെഡ്സിൽ മെറ്റ കൊണ്ടുവരുന്നത്. ഫീഡിനും ട്രാൻസലേഷനുമുള്ള ഓപ്ഷനാണ്…