Tecno Camon 20 Premier

Tecno Camon 20 Premier 5G | വമ്പന്മാരെ പോലും വിറപ്പിക്കുന്ന ഫീച്ചറുകളുമായി ടെക്നോയുടെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

കുറഞ്ഞ വിലയിൽ പോലും മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചുകൊണ്ട് ജനപ്രിതി നേടിയ ടെക്നോ ഇന്ത്യയിൽ പുതിയൊരു ഫോൺ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ടെക്നോ കാമൺ 20 പ്രിമിയർ 5ജി (Tecno Camon 20 Premier 5G) എന്ന ഡിവൈസാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. മെയ് മാസത്തിൽ ലോഞ്ച് ചെയ്ത് ടെക്നോ കാമൺ 20 5ജി, ടെക്നോ കാമൺ 20 പ്രോ 5ജി എന്നീ ഫോണുകളുടെ നിരയിലേക്കാണ് കൂടുതൽ മികച്ച സവിശേഷതകളുമായി കാമൺ 20 പ്രീമിയർ 5ജി വരുന്നത്.

Tecno Camon 20 Premier | ടെക്നോ കാമൺ 20 പ്രിമിയർ 5ജി

ടെക്നോ കാമൺ 20 പ്രിമിയർ 5ജി സ്മാർട്ട്ഫോൺ ഒരു റാം, സ്റ്റോറേജ് കോൺഫിഗറേഷനിലും ഒരു കളർ വേരിയന്റിലും മാത്രമേ നിലവിൽ ലഭ്യമാവുകയുള്ളു. 6.67-ഇഞ്ച് ഫുൾ എച്ച്ഡി+ AMOLED ഡിസ്പ്ലെ, മീഡിയടെക് ഡൈമൻസിറ്റി പ്രോസസർ, ആൻഡ്രോയിഡ് 13 ഒഎസ്, 50 എംപി, 108 എംപി ക്യാമറകൾ, 5000 mAh ബാറ്ററി തുടങ്ങിയ സവിശേഷതകളും ഈ ഡിവൈസിലുണ്ട്. ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

വിലയും ലഭ്യതയും

ടെക്നോ കാമൺ 20 പ്രിമിയർ 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റ് മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന് 29,999 രൂപയാണ് വില. സെറിനിറ്റി ബ്ലൂ കളർ ഓപ്ഷനിലാണ് ഹാൻഡ്‌സെറ്റ് വിൽപ്പനയ്ക്ക് എത്തുന്നത്. ഫോണിന്റെ വിൽപ്പന ഇന്നലെ മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. ആമസോൺ വഴി മാത്രമേ ഈ ഡിവൈസ് ലഭ്യമാവുകയുള്ളു. ടെക്നോ കാമൺ 20 5ജിയുടെ വില 14,999 രൂപ മുതലാണ് ആരംഭിക്കുന്നത്. ടെക്നോ കാമൺ 20 പ്രോ 5ജിയുടെ വില ആരംഭിക്കുന്നത് 19,999 രൂപ മുതലാണ്.

ഡിസ്പ്ലെയും പ്രോസസറും

ടെക്നോ കാമൺ 20 പ്രിമിയർ 5ജി സ്മാർട്ട്ഫോണിൽ 6.67-ഇഞ്ച് ഫുൾ എച്ച്ഡി+ (2400 x 1080 പിക്‌സൽ) AMOLED ഡിസ്‌പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 8 ജിബി റാമും 512 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായി വരുന്ന ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 8050 പ്രോസസറാണ്. ടെക്നോ കാമൺ 20 പ്രിമിയർ 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 13 ബേസ്ഡ് ഹൈഒഎസ് 13 ഔട്ട്-ഓഫ്-ബോക്‌സിൽ പ്രവർത്തിക്കുന്നു.

ക്യാമറ യൂണിറ്റ്

രണ്ട് പിൻക്യാമറകളാണ് ടെക്നോ കാമൺ 20 പ്രിമിയർ 5ജി സ്മാർട്ട്ഫോണിലുള്ളത്. സെൻസർ-ഷിഫ്റ്റ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടുള്ള 50 മെഗാപിക്സൽ RGBW പ്രൈമറി ക്യാമറയും അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 108 മെഗാപിക്സൽ സെൻസറുമടങ്ങുന്നതാണ് പിൻക്യാമറ സെറ്റപ്പ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണുള്ളത്. ആകർഷകമായ ക്യാമറ സെറ്റപ്പ് തന്നെയാണ് ടെക്നോ ഈ ഡിവൈസിൽ നൽകിയിരിക്കുന്നത്.

ബാറ്ററിയും ചാർജിങ് സപ്പോർട്ടും

ടെക്നോ കാമൺ 20 പ്രിമിയർ 5ജി സ്മാർട്ട്ഫോണിൽ 45W വയേഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയുമായിട്ടാണ് വരുന്നത്. ഈ ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി, 5ജി, ഒടിജി, എൻഎഫ്സി, ജിപിഎസ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നീ ഓപ്ഷനുകളും ടെക്നോ നൽകിയിട്ടുണ്ട്. ബയോമെട്രിക്‌ ഓതന്റിക്കേഷനായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ടെക്നോ കാമൺ 20 പ്രിമിയർ 5ജിയിലുണ്ട്.

 

Similar Posts