Tecno Camon 20 Pro

ഓഫർ രണ്ട് ദിവസം കൂടി മാത്രം; Tecno Camon 20 Pro 5G സ്മാർട്ട്ഫോണിന് ആമസോണിൽ വമ്പിച്ച വിലക്കിഴിവ്

20,000 രൂപയിൽ താഴെ വിലയിൽ പുതിയൊരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇപ്പോൾ ലഭിക്കുന്നത്. ടെക്നോ കാമൺ 20 പ്രോ (Tecno Camon 20 Pro) എന്ന മികച്ച സ്മാർട്ട്ഫോൺ ഇപ്പോൾ ആകർഷകമായ വിലക്കിഴിവിൽ ലഭിക്കും. ആമസോണിലാണ് ഈ ഡിവൈസിന് കിഴിവ് ലഭിക്കുന്നത്. ഈ ഓഫർ അടുത്ത രണ്ട് മാസം കൂടി മാത്രമേ ലഭിക്കുകയുള്ളു. ഈ മാസം ആദ്യമാണ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്.

Tecno Camon 20 Pro | ടെക്നോ കാമൺ 20 പ്രോ

ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളിൽ തന്നെ ടെക്നോ കാമൺ 20 പ്രോ 5ജി സ്മാർട്ട്ഫോണിന് മികച്ച വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ്. മീഡിയടെക് ചിപ്‌സെറ്റ്, ഉയർന്ന റിഫ്രഷ് റേറ്റുള്ള AMOLED ഡിസ്‌പ്ലേ, ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള വലിയ ബാറ്ററി, ഒഐഎസുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളുമായിട്ടാണ് ടെക്നോ കാമൺ 20 പ്രോ സ്മാർട്ട്ഫോൺ വരുന്നത്. ഈ ഡിവൈസിന് ഇപ്പോൾ ലഭിക്കുന്ന ഓഫറുകളും ഡിസ്കൌണ്ടുകളും വിശദമായി നോക്കാം.

വില

ടെക്നോ കാമൺ 20 പ്രോ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. ഈ ഡിവൈസിന്റെ ബേസ് വേരിയന്റായ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില. ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 21,999 രൂപ വിലയുണ്ട്. ടെക്നോ കാമൺ 20 പ്രോ 5ജിയുടെ വിൽപ്പന ആമസോണിലൂടെ മാത്രമാണ് നടക്കുന്നത്. ഫോണിന്റെ രണ്ട് വേരിയന്റുകൾക്കും ഇപ്പോൾ ആമസോൺ വിലക്കിഴിവ് നൽകുന്നുണ്ട്.

ഓഫർ

2023 ജൂൺ 30ന് മുമ്പ് ടെക്നോ കാമൺ 20 പ്രോ സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് എല്ലാ ബാങ്കുകളുടെയും കാർഡുകളിലും 2,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഈ കിഴിവ് ലഭിക്കുന്നതോടെ ടെക്നോ കാമൺ 20 പ്രോ 5ജിയുടെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റ് നിങ്ങൾക്ക് 17,999 രൂപയ്ക്ക് ലഭിക്കും. ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപയാണ് ഇപ്പോൾ വില. രണ്ട് വേരിയന്റുകളുടെയും ഓഫറുകൾ ജൂൺ 30ന് തന്നെ അവസാനിക്കും.

ഫോണിന്റെ ഡിസ്പ്ലെയും പ്രോസസറും

ടെക്നോ കാമൺ 20 പ്രോ 5ജി സ്മാർട്ട്ഫോണിൽ 1080 x 2400 പിക്സൽ റെസല്യൂഷനുള്ള 6.67 ഇഞ്ച് AMOLED ഡിസ്പ്ലേയാണുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഇൻ-ഡിസ്പ്ലെ ഫിങ്കർപ്രിന്റ് സ്കാനറും ഈ ഡിസ്പ്ലെൽ തന്നെ നൽകിയിട്ടുണ്ട്. 2.5D “വെയർ റെസിസ്റ്റന്റ് സെറാമിക്” ബാക്ക് പാനലാണ് ഫോണിലുള്ളത്. ഡാർക്ക് വെൽകിൻ, സെറിനിറ്റി ബ്ലൂ ഷേഡുകളിൽ ഈ ഡിവൈസ് ലഭ്യമാകും. മീഡിയടെക് ഡൈമെൻസിറ്റി 8050 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

സ്റ്റോറേജും ഒഎസും

8 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ടെക്നോ കാമൺ 20 പ്രോ 5ജിയിൽ ഉള്ളത്. ഈ ഫോൺ റാം എക്സ്പാൻഡ് ചെയ്യാനുള്ള സവിശേഷതയും നൽകുന്നുണ്ട്. 8 ജിബി വരെ റാമാണ് നിങ്ങൾക്ക് എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്നത്. സ്റ്റോറേജ് തികയാത്ത ആളുകൾക്ക് സ്റ്റോറേജും വർധിപ്പിക്കാം. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെയാണ് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുന്നത്. ആൻഡ്രോയിഡ് 13 ബേസ്ഡ് ഹൈഒഎസ് 13ലാണ് ടെക്നോ കാമൺ 20 പ്രോ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറകൾ

ടെക്നോ കാമൺ 20 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഒഐഎസ് സപ്പോർട്ടുള്ള 64 എംപി RGBW പ്രൈമറി സെൻസറടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. 2 എംപി മാക്രോ ലെൻസും 2 എംപി ഡെപ്ത് സെൻസറുമാണ് മറ്റ് രണ്ട് ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ടെക്നോ കാമൺ 20 പ്രോ 5ജിയിലുള്ളത്.

Similar Posts