Threads

Threads | ത്രെഡ്സിലെ നോട്ടിഫിക്കേഷനുകൾ ശല്യമാകുന്നോ?, നിയന്ത്രിക്കാൻ വഴികളുണ്ട് 2023

മെറ്റ തങ്ങളുടെ പുതിയ പ്ലാറ്റ്ഫോമായ ത്രെഡ്സ് (Threads) കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറക്കിയത്. ട്വിറ്ററിന് എതിരാളിയായി എത്തുന്ന ഈ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം ലോഞ്ചിന് പിന്നാലെ വിവാദങ്ങളിൽ കുടുങ്ങിയിരുന്നു. ഇതിനകം തന്നെ യൂസേഴ്സിന്റെ എണ്ണത്തിൽ വൻ കുതിപ്പാണ് ത്രെഡ്സ് ഉണ്ടാക്കിയിരിക്കുന്നത്. ത്രെഡ്സിൽ ലോഗിൻ ചെയ്താൽ നിങ്ങളുടെ ഇൻസ്റ്റഗ്രാം കോൺടാക്റ്റിലുള്ള ആളുകൾ നിങ്ങളെ ഫോളെ ചെയ്യുമ്പോഴെല്ലാം ആപ്പ് നിങ്ങളെ ഇക്കാര്യം അറിയിക്കും.

നോട്ടിഫിക്കേഷൻ

ത്രെഡ്സിൽ ഫോളോവേഴ്സ് വരുമ്പോൾ നോട്ടിഫിക്കേഷൻ വരുന്നത് പോലെ ഓരോ പോസ്റ്റിലും ലൈക്കുകളോ റിപ്ലെകളോ റീപോസ്റ്റുകളോ വരുമ്പോഴും നിങ്ങൾക്ക് നോട്ടിഫിക്കേഷനുകൾ വരും. ഇത്തരത്തിൽ നിരന്തരം നോട്ടിഫിക്കേഷനുകൾ വരുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുക. അതുകൊണ്ട് തന്നെ നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ തിരയുകയാണ് ആളുകൾ. നിങ്ങൾക്ക് ത്രെഡ്സിനെ നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കാനും ആവശ്യമെങ്കിൽ മ്യൂട്ട് ചെയ്ത് വയ്ക്കാനും സാധിക്കും.

ലോഗിൻ

നിങ്ങളുടെ ഇൻസ്റ്റഗ്രാം ക്രെഡൻഷ്യലുകൾ ഉപയോഗിച്ചാണ് ത്രെഡ്സിലേക്ക് ലോഗിൻ ചെയ്യേണ്ടത്. ഇങ്ങനെ ലോഗിൻ ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ഇൻസ്റ്റാഗ്രാം കോൺടാക്‌റ്റുകൾക്ക് നിങ്ങളെ ത്രെഡ്സിൽ ഫോളോ ചെയ്യാൻ സാധിക്കും. ട്വിറ്ററിന് എതിരാളിയായി മെറ്റ പുറത്തിറക്കിയിരിക്കുന്ന ത്രെഡ്സ് ഇൻസ്റ്റാഗ്രാമിന്റെ അക്കൗണ്ട് സിസ്റ്റം തന്നെയാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ യൂസർനെയിമും ഫോളോവേഴ്‌സും വേരിഫിക്കേഷൻ സ്റ്റാറ്റസും അറിയാൻ സാധിക്കും. Threads.net എന്ന വെബ്സൈറ്റിലൂടെയും ഐഒഎസ്, ആൻഡ്രോയിഡ് ആപ്പുകളിലൂടെയും ത്രെഡ്സ് ആക്സസ് ചെയ്യാം.

ത്രെഡ്സ് നോട്ടിഫിക്കേഷൻ സെറ്റിങ്സ്

നിലവിൽ ഇൻസ്റ്റഗ്രാം ത്രെഡ്സിൽ ലൈക്കുകൾ, റിപ്ലെകൾ, മെൻഷൻ, റീപോസ്റ്റുകൾ, ക്വാട്ട്സ്, ന്യൂ ടു ത്രെഡ്സ്, ന്യൂ ഫോളോവേഴ്‌സ്, ഫോളോ റിക്വസ്റ്റ് ആക്സപ്റ്റ്, അക്കൗണ്ട് സജഷൻസ്, എന്നിങ്ങനെ 10 വ്യത്യസ്ത തരം നോട്ടിഫിക്കേഷനുകളാണ് വരുന്നത്. ഈ നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കാനുള്ള വഴികളാണ് നമ്മളിന്ന് നോക്കുന്നത്. നിങ്ങൾക്ക് നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്യാനും ഓഫ് ചെയ്യാനുമുള്ള ഓപ്ഷൻ മെറ്റ നൽകുന്നുണ്ട്. ആൻഡ്രോയിഡ് ആപ്പിൽ നോട്ടിഫിക്കേഷൻ നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

നോട്ടിഫിക്കേഷൻ നിയന്ത്രിക്കാം

  • ത്രെഡ്സിലെ നിങ്ങളുടെ പ്രൊഫൈൽ പേജിലേക്ക് പോയി മുകളിൽ വലത് കോണിലുള്ള മെനു ബട്ടണിൽ ടാപ്പ് ചെയ്യുക.● എല്ലാ നോട്ടിഫിക്കേഷനുകളും ഓഫ് ചെയ്യാനോ ഓരോന്നായി നിയന്ത്രിക്കാനോ ഉള്ള ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്.

    ● നിങ്ങൾക്ക് ആവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകൾ തിരഞ്ഞെടുക്കുക

    ● നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്യേണ്ട കാലയളവിനായി അഞ്ച് ഓപ്‌ഷനുകളിൽ ലഭിക്കും.

    ● 15 മിനിറ്റ്, 1 മണിക്കൂർ, 2 മണിക്കൂർ, 4 മണിക്കൂർ, 8 മണിക്കൂർ എന്നീ ഓപ്ഷനുകളാണ് ലഭിക്കുക

    ● ഏതൊക്കെ നോട്ടിഫിക്കേഷൻ ഓഫ് ചെയ്യണം എന്നതിൽ മൂന്ന് ഓപ്ഷനുകളാണുള്ളത്, ഇതിൽ എല്ലാ നോട്ടിഫിക്കേഷനും ഓഫ് ചെയ്യനും ഓപ്ഷനുണ്ട്.

മറ്റ് സവിശേഷതകൾ

നിങ്ങൾ ത്രെഡ്സ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എങ്കിൽ ഇതിനകം തന്നെ ആപ്പിൽ നിന്ന് തുടർച്ചയായി വരുന്ന നോട്ടിഫിക്കേഷനുകൾ ശല്യമായി തുടങ്ങിയിട്ടുണ്ടാകും. ഇത്തരം ആളുകൾക്ക് മുകളിൽ സൂചിപ്പിച്ച രീതിയിൽ നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാം. ലിങ്കുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയോടൊപ്പം ആപ്പിൽ 500 അക്ഷരങ്ങൾ വരെയാണ് പോസ്റ്റ് ചെയ്യാൻ സാധിക്കുന്നത്. ഇവയെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലേക്കും ക്രോസ്-പോസ്റ്റ് ചെയ്യാവുന്നതാണ്.

Similar Posts