മികച്ച സവിശേഷതകളുമായി Vivo Y36 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി
വിവോ ഏറ്റവും പുതിയ വൈ സീരീസ് സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വിവോ വൈ36() (Vivo Y36) എന്ന പുതിയ ഡിവൈസ് 4ജി സ്മാർട്ട്ഫോണാണ്. മിഡ്റേഞ്ച് വിഭാഗത്തിലേക്കാണ് വിവോ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 5ജി കണക്റ്റിവിറ്റിയില്ല എന്ന പോരായ്മയാണ് ഈ ഡിവൈസിനുള്ളത്. എങ്കിലും ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ പ്രോസസർ, വെർച്വൽ റാം, വലിയ ബാറ്ററി, സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തുടങ്ങിയ സവിശേഷതകൾ ഈ ഡിവൈസിനുണ്ട്. വിവോ വൈ36 സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും നോക്കാം.
Vivo Y36 | വിലയും ഓഫറുകൾ
വിവോ വൈ36 4ജി സ്മാർട്ട്ഫോൺ വിവോ ഇ-സ്റ്റോർ വഴിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഈ ഡിവൈസ് ഒരു വേരിയന്റിൽ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിലാണ് വിവോ വൈ36 ലഭ്യമാകുന്നത്. ഈ ഡിവൈസിന് 16,999 രൂപയാണ് വില. ഗിറ്റർ അക്വ, മെറ്റിയോർ ബ്ലാക്ക്, വൈബ്രന്റ് ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിൽ വിവോ വൈ36 സ്മാർട്ട്ഫോൺ വാങ്ങാം. ഈ ഡിവൈസ് വാങ്ങുന്നവർക്ക് മികച്ച ഓഫറുകളും വിവോ നൽകുന്നുണ്ട്.
ഓഫറുകൾ
ജൂൺ 30 വരെയുള്ള കാലയളവിൽ വിവോ വൈ36 സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾ ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഈ ഓഫർ ഫുൾ സ്വൈപ്പിനും ഇഎംഐ ഇടപാടുകൾക്കും ലഭ്യമാണ്. വിവോ ബജാജ് കാർഡ് ഉപയോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും വിവോ നൽകുന്നുണ്ട്. 15 ദിവസത്തെ റീപ്ലേസ്‌മെന്റ് പോളിസിയുമായാണ് വിവോ വൈ36 സ്മാർട്ട്ഫോൺ വരുന്നത്.
ഡിസ്പ്ലെയും പ്രോസസറും
വിവോ വൈ36 സ്മാർട്ട്ഫോണിൽ നേർത്ത ബെസലുകളും മുകളിൽ ടിയർഡ്രോപ്പ് നോച്ചുമുള്ള ഡിസൈനാണുള്ളത്. ആകർഷകമായ ഡിസൈനാണ് ഇത്. 90Hz റിഫ്രഷ് റേറ്റുള്ള 6.64-ഇഞ്ച് ഫുൾ എച്ച്ഡി+ (2388 x 1080 പിക്സൽസ്) ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ വിവോ നൽകിയിട്ടുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന വിവോ വൈ36 സ്മാർട്ട്ഫോണിൽ 8 ജിബി റാമും ഉണ്ട്. എക്സ്റ്റെൻഡഡ് റാം 3.0 ഫീച്ചറിലൂടെ റാം എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.
ക്യാമറകൾ
കണ്ട് പിൻ ക്യാമറകളുമായിട്ടാണ് വിവോ വൈ36 സ്മാർട്ട്ഫോൺ വരുന്നത്. എഫ്/1.8 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി ക്യാമറയാണ് റിയർ ക്യാമറ സെറ്റപ്പിലുള്ളത്. ഇതിനൊപ്പം എഫ്/2.4 അപ്പേർച്ചറുള്ള 2 എംപി ബൊക്കെ ക്യാമറയും വിവോ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.0 അപ്പേർച്ചറുള്ള 16 എംപി സെൻസറാണ് ഈ ഡിവൈസിലുള്ളത്. വിവോ വൈ36 സ്മാർട്ട്ഫോണിൽ 128 ജിബി സ്റ്റോറേജ് സ്‌പേസാണുള്ളത്.
ബാറ്ററിയും കണക്റ്റിവിറ്റിയും
5,000mAh ബാറ്ററിയാണ് വിവോ വൈ36 സ്മാർട്ട്ഫോണിലുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 44W ഫ്ലാഷ്ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസ് 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകൾ, യുഎസ്ബി ടൈപ്പ് സി പോർട്ട്, ബ്ലൂട്ടൂത്ത് 5.0, 2.4 GHz/5 GHz വൈഫൈ എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും വിവോയുടെ പുതിയ വൈ സീരീസ് ഫോണിലുണ്ട്.