WhatsApp For iPhone

WhatsApp For iPhone 2023 | ഐഫോൺ കൈയ്യിലുള്ളവരുടെ ശ്രദ്ധയ്ക്ക്, വാട്സ്ആപ്പിൽ ഈ മാറ്റങ്ങൾ വരും

ആപ്പിൾ ഐഫോൺ ഉപയോഗിക്കുന്ന ആളുകൾക്കായി വാട്സ്ആപ്പ് (WhatsApp For iPhone) പുതിയ അപ്ഡേറ്റ് പുറത്തിറക്കുന്നു. ഐഒഎസിനുള്ള പുതിയ ആപ്പ് അപ്ഡേറ്റിലൂടെ പ്ലാറ്റ്ഫോം കൂടുതൽ സുരക്ഷിതമാക്കാനും മെച്ചപ്പെടുത്താനുമുള്ള ഫീച്ചറുകളാണ് വാട്സ്ആപ്പ് നൽകുന്നത്. നേരത്തെ ആൻഡ്രോയിഡിനുള്ള വാട്സ്ആപ്പ് അപ്ഡേറ്റിൽ ലഭ്യമായ ചില ഫീച്ചറുകളും ഈ പുതിയ ഐഒഎസ് അപ്ഡേറ്റിലൂടെ ലഭിക്കും. യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്താനുള്ള പുതിയ അപ്ഡേറ്റ് എല്ലാവർക്കും ലഭ്യമാകും.

WhatsApp For iPhone | വാട്സ്ആപ്പ് അപ്ഡേറ്റ്

അൺനോൺ കോളേഴ്സിനെ മ്യൂട്ട് ചെയ്യാനുള്ള ഫീച്ചർ, ട്രാൻസ്‌ഫർ ചാറ്റ്സ് ഫീച്ചർ എന്നിവയാണ് ഐഫോണിനായുള്ള പുതിയ വാട്സ്ആപ്പ് അപ്ഡേറ്റിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ അപ്ഡേറ്റ് എല്ലാവർക്കും ലഭ്യമാകും. ഒരുമിച്ചല്ല അപ്ഡേറ്റ് പുറത്തിറക്കുന്നത് എന്നതിനാൽ ഓരോ മോഡൽ ഐഫോണിലും വരും ദിവസങ്ങളിൽ പുതിയ അപ്ഡേറ്റ് ലഭിക്കും. ചില ഫോണുകളിൽ അല്പം വൈകിയായിരിക്കും അപ്ഡേറ്റ് ലഭ്യമാവുക. ഐഒഎസിനായുള്ള 23.14.79 ആപ്പ് പതിപ്പാണ് ഈ ഫീച്ചറുകളുമായി വരുന്നത്.

ടാൻസ്ഫർ ചാറ്റ്സ്

പഴയ ഐഫോണിൽ നിന്ന് പുതിയ ഐഫോണിലേക്ക് മെസേജുകൾ, മീഡിയ, സെറ്റിങ്സ് എന്നിവയുൾപ്പെടെയുള്ള ചാറ്റ് ഹിസ്റ്ററി എളുപ്പത്തിൽ കൈമാറാൻ പുതിയ അപ്ഡേറ്റിലുള്ള ട്രാൻസ്ഫർ ചാറ്റ്സ് ഫീച്ചർ നിങ്ങളെ സഹായിക്കും. ഇനി വാട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററി ട്രാൻസ്ഫർ ചെയ്യാൻ ഐക്ലൗഡിനെയോ ലോക്കൽ ബാക്കപ്പിനെയോ ആശ്രയിക്കുന്നത് ഒഴിവാക്കാൻ പുതിയ അപ്ഡേറ്റിലുള്ള ഫീച്ചർ സഹായിക്കും. ഐഒഎസ് 15ലും അതിനുശേഷമുള്ള ഐഒഎസ് അപ്ഡേറ്റുകളിലും പ്രവർത്തിക്കുന്ന ഐഫോണുകളിൽ വാട്സ്ആപ്പിന്റെ പുതിയ പതിപ്പ് ലഭ്യമാകും.

സ്റ്റിക്കറുകൾ

ഐഒഎസിനായുള്ള പുതിയ വാട്സ്ആപ്പ് അപ്ഡേറ്റിലെ മറ്റൊരു ശ്രദ്ധേയമായ മാറ്റം സ്റ്റിക്കറുകൾ കണ്ടെത്താനും അയയ്‌ക്കാനും സഹായിക്കുന്ന പുതിയ ലേഔട്ടാണ്. റീ ഡിസൈൻ ചെയ്ത സ്റ്റിക്കർ ട്രേ ഉപയോഗിക്കാൻ എളുപ്പമാണ്. കീവേഡ് ടൈപ്പ് ചെയ്ത് സ്റ്റിക്കറുകൾ സെർച്ച് ചെയ്യാനുള്ള സൌകര്യം ഇതിലൂടെ ലഭിക്കുന്നു. പുതിയ അപ്ഡേറ്റിലൂടെ അവതാർ സ്റ്റിക്കറുകളുടെ വലിയ നിര തന്നെ വാട്സ്ആപ്പിൽ ലഭ്യമായിട്ടുണ്ട്. ഇതിൽ പുതിയ ഭാവങ്ങളും പോസുകളും ഉൾപ്പെടുന്നു. സ്റ്റിക്കർ ട്രേയിലെ “+” ബട്ടണിൽ ടാപ്പ് ചെയ്ത് ഉപയോക്താക്കൾക്ക് അവതാർ ഉണ്ടാക്കാൻ സാധിക്കും.

കോൾ മ്യൂട്ട് ഫീച്ചർ

ഒരു സെൽഫി എടുത്ത് ആ സെൽഫിയെ സ്റ്റിക്കറാക്കി മാറ്റുന്ന കസ്റ്റമൈസ്ഡ് അവതാർ ഫീച്ചർ രസകരമാണ്. ലാൻഡ്‌സ്‌കേപ്പ് മോഡിൽ വാട്സ്ആപ്പ് വീഡിയോ കോളുകൾ ഉപയോഗിക്കാനുള്ള ഫീച്ചറാണ് ഐഫോണുകൾക്കായുള്ള അപ്ഡേറ്റിൽ വന്നിരിക്കുന്ന മറ്റൊരു പ്രധാന ഫീച്ചർ. വാട്സ്ആപ്പ് ഐഒഎസ് ഉപയോക്താക്കൾക്ക് അനാവശ്യ കോളുകൾ ഒഴിവാക്കാൻ സേവ് ചെയ്യാത്ത നമ്പരുകളിൽ നിന്നും വരുന്ന കോളുകൾ മ്യൂട്ട് ചെയ്യാൻ സാധിക്കും. സ്പാം കോളുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. തട്ടിപ്പ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഈ ഫീച്ചർ ഉപയോഗപ്രദമാണ്.

പുതിയ അപ്ഡേറ്റ്

നിങ്ങൾ ഐഫോണിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആളാണെങ്കിൽ മുകളിൽ സൂചിപ്പിച്ച ഫീച്ചറുകളെല്ലം ലഭിക്കാനായി ഏറ്റവും പുതിയ വാട്സ്ആപ്പ് വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക. പുതിയ അപ്‌ഡേറ്റ് ലഭിക്കാൻ ആപ്പ് സ്റ്റോർ ഓപ്പൺ ചെയ്ത് വാട്സ്ആപ്പ് എന്ന് സെർച്ച് ചെയ്ത് അപ്ഡേറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഈ അപ്‌ഡേറ്റ് ലഭ്യമാണെങ്കിൽ മാത്രമേ അപ്ഡേറ്റ് ഓപ്ഷൻ ലഭിക്കുകയുള്ളു. സുരക്ഷിതവും രസകരമായി വാട്സ്ആപ്പ് ഉപയോഗിക്കാൻ പുതിയ അപ്ഡേറ്റ് നിങ്ങളെ സഹായിക്കും.

Similar Posts