സ്‌നിഗ്ദ്ധം

ടൈറ്റിൽ കാർഡിൽ നിന്നും സ്ക്രീനിലേക്ക്; ഫിലിം പി.ആർ.ഒ. എ.എസ്. ദിനേശ് നായകനായി ‘സ്‌നിഗ്ദ്ധം’ 2023

സ്‌നിഗ്ദ്ധം: ടൈറ്റിൽ കാർഡിൽ കണ്ടു പരിചയിച്ച പേര് ഇനി സ്‌ക്രീനിൽ. മലയാള ചലച്ചിത്ര മേഖലയിലെ മുതിർന്ന പി.ആര്‍.ഒ. എ.എസ്. ദിനേശിനെ കേന്ദ്ര കഥാപാത്രമാക്കി ഫീല്‍ ഗുഡ് ഫിലിംസിനുവേണ്ടി രവി കേശവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സ്‌നിഗ്ദ്ധം’ എന്ന ഹ്രസ്വ ചിതം സൈന മൂവീസ്സിലൂടെ റിലീസായി.

സ്‌നിഗ്ദ്ധം

പ്രിയപ്പെട്ട മകള്‍ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം വീട് വിട്ടിറങ്ങിയപ്പോഴും ശേഷം മകളുടെ തകര്‍ന്ന ജീവിതാവസ്ഥയും നേരിടാന്‍ കഴിയാതെ മനസിന്റെ താളം തെറ്റിയ ഒരച്ഛന്റെ നേര്‍ക്കാഴ്ചകളാണ് ഈ ഹ്രസ്വ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. മാനസിക നിലതെറ്റിയ അച്ഛനായി ദിനേശും, മകളായി അഖില അനോക്കിയും വേഷമിടുന്നു.

നിഷ അരവിന്ദ്, ശീലശ്രീ, സുധി എബ്രഹാം, റഊഫ്, സുരേഷ് മിത്ര, ഷാജി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ക്യാമറ- ജെയിംസ് ക്രിസ്, എഡിറ്റര്‍- അഖില്‍ ഏലിയാസ്, കല- ദേവരാജ്, മേക്കപ്പ്- രാജേഷ് ജയന്‍, കോസ്റ്റ്യൂം- അഫ്സല്‍, സംഗീതം- ജെയ്ക്സ്, പശ്ചാത്തല സംഗീതം- വിനു തോമസ്, അസോസിയേറ്റ് ഡയറക്ടര്‍- കെ.കെ. മോഹന്‍ദാസ്, അസിസ്റ്റന്റ് ഡയറക്ടര്‍- അരവിന്ദ് രവി, അസോസിയേറ്റ് സിനിമാറ്റോഗ്രാഫി- ജോയ് സേവ്യര്‍, അസോസിയേറ്റ് ആര്‍ട്ട്- സുരേഷ് മിത്ര, പ്രൊഡക്ഷൻ- അനില്‍ദാസ് കെ. ശിവന്‍, അജേഷ് മുഹമ്മ, മനോഷ്, ക്യാമറ- സിനി ഫോക്കസ്, കൊച്ചി; യൂണിറ്റ്- മദര്‍ലാന്‍ഡ് വണ്‍ യൂണിറ്റ്, കൊച്ചി, റെക്കോര്‍ഡിംഗ് സ്റ്റുഡിയോസ്- നോയ്‌സ്‌ഗേറ്റ്, കൊച്ചി & വാക്ക്മാന്‍, കൊച്ചി. സി.ജി. & ടൈറ്റില്‍സ്- സാജന്‍ ജോണി, സ്റ്റില്‍- അമല്‍ ബാവ കൊട്ടാരക്കര, ഡബ്ബിംഗ്-കീന്‍ – ബൈജി ജോര്‍ജ്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

Similar Posts