Infinix Hot 30 5G സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് മുതൽ ആരംഭിക്കും; വിലയും ഓഫറുകളും
ഇൻഫിനിക്സ് ഹോട്ട് 30 5ജി (Infinix Hot 30 5G) സ്മാർട്ട്ഫോൺ ജൂലൈ 14നാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് മുതൽ ആരംഭിക്കും. ആകർഷകമായ സവിശേഷതകളുമായിട്ടാണ് സ്മാർട്ട്ഫോൺ വരുന്നത്. ഇൻഫിനിക്സ് ഹോട്ട് 30 5ജിയുടെ വിൽപ്പന ഫ്ലിപ്പ്കാർട്ട് വഴിയാണ് നടക്കുന്നത്. വലിയ FHD+ ഡിസ്‌പ്ലേ, ഒരു പുതിയ മീഡിയടെക് ചിപ്‌സെറ്റ്, 6,000mAh ബാറ്ററി, IP53 റേറ്റിങ് എന്നിങ്ങനെയുള്ള സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.
വിലയും വേരിയന്റുകളും
ഇൻഫിനിക്സ് ഹോട്ട് 30 5ജി സ്മാർട്ട്‌ഫോൺ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,499 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 13,499 രൂപ വിലയുണ്ട്. എന്നാൽ ഇന്ന് മുതൽ ആരംഭിക്കുന്ന വിൽപ്പനയിലൂടെ ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. പ്രത്യേക ബാങ്ക് ഓഫറുകളാണ് ഇൻഫിനിക്സ് ഹോട്ട് 30 5ജി വാങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.
Infinix Hot 30 5G | ഓഫറുകൾ
ഇൻഫിനിക്സ് ഹോട്ട് 30 5ജി വാങ്ങുമ്പോൾ ആക്സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 1000 രൂപ ഡിസ്കൌണ്ട് ലഭിക്കും. ഈ ഓഫറിലൂടെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് നിങ്ങൾക്ക് 11,499 രൂപയ്ക്ക് സ്വന്തമാക്കാം. ഫോണിന്റെ 8 ജിബി റാമുള്ള മോഡൽ വാങ്ങുമ്പോൾ ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 12,499 രൂപയ്ക്ക് സ്മാർട്ട്ഫോൺ ലഭിക്കും. ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ലഭിക്കും.
ഡിസ്പ്ലെയും പ്രോസസറും
ഇൻഫിനിക്‌സ് ഹോട്ട് 30 5ജി സ്മാർട്ട്‌ഫോണിൽ FHD+ റെസല്യൂഷനുള്ള 6.78 ഇഞ്ച് സെന്റർ-പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണുള്ളത്. ഈ എൽസിഡി പാനലിന് 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 580 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6020 5ജി ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമും 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജും ഇൻഫിനിക്‌സ് ഹോട്ട് 30 5ജി സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് എക്സ്ഒഎസ് 13ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ക്യാമറ സെറ്റപ്പ്
രണ്ട് പിൻക്യാമറകളുമായിട്ടാണ് ഇൻഫിനിക്‌സ് ഹോട്ട് 30 5ജി സ്മാർട്ട്ഫോൺ വരുന്നത് 30fpsൽ 1440p വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിവുള്ള 50 എംപി സാംസങ് സെൻസറാണ് പ്രൈമറി ക്യാമറയായി നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സെന്റർ-പഞ്ച്-ഹോൾ കട്ട്-ഔട്ടിൽ 8 എംപി സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറുമായിട്ടാണ് ഇൻഫിനിക്‌സ് ഹോട്ട് 30 5ജി സ്മാർട്ട്ഫോൺ വരുന്നത്.
ബാറ്ററിയും കണക്റ്റിവിറ്റിയും
18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000mAh ബാറ്ററിയാണ് ഇൻഫിനിക്‌സ് ഹോട്ട് 30 5ജി സ്മാർട്ട്ഫോണിലുള്ളത്. ഈ ബാറ്ററി 53 മണിക്കൂർ കോളിങ് ടൈമും 21 മണിക്കൂർ വീഡിയോ സ്ട്രീമിങ് ടൈമും 31 മണിക്കൂർ ഗെയിമിങ് ടൈമും നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാനുള്ള IP53 റേറ്റിങ്ങാണ് ഈ ഫോണിലുള്ള മറ്റൊരു സവിശേഷത. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ചാർജിങ്ങിനായി ടൈപ്പ്-സി പോർട്ടും നൽകിയിട്ടുണ്ട്. 14 5ജി ബാൻഡുകൾ, വൈഫൈ, ബ്ലൂടൂത്ത് എന്നിവയാണ് ഫോണിലുള്ള മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.