Noise Buds VS103 Pro | 2,099 രൂപയ്ക്ക് കിടിലനൊരു ഇയർബഡ്സുമായി നോയിസ്
ജനപ്രിയ ഗാഡ്ജറ്റ് നിർമ്മാതാക്കളായ നോയിസ് ഇന്ത്യൻ വിപണിയിൽ പുതിയൊരു ഇയർബഡ്സ് കൂടി പുറത്തിറക്കി. നോയിസ് ബഡ്സ് വിഎസ്103 പ്രോ (Noise Buds VS103 Pro) എന്ന ട്രൂ വയർലെസ് ഇയർഫോൺസ് ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (എഎൻസി) ഫീച്ചറുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. കുറഞ്ഞ വിലയുള്ള ഈ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർബഡ്സിൽ ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റിയും വേഗത്തിലുള്ള ചാർജിങ്ങിനായി ഇൻസ്റ്റാചാർജ് സാങ്കേതികവിദ്യയുമുണ്ട്.
നോയിസ് ബഡ്സ് വിഎസ് 103 പ്രോ
നോയിസ് ബഡ്സ് വിഎസ്103 പ്രോ വയർലസ് ഇയർബഡ്സ് വെറും 10 മിനിറ്റ് മാത്രം ചാർജ് ചെയ്താൽ 150 മിനിറ്റ് വരെ പ്ലേ ടൈം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. നോയിസ് ബഡ്സ് വിഎസ് 103 പ്രോയുടെ വിൽപ്പന ഔദ്യോഗിക നോയ്സ് വെബ്സൈറ്റിലൂടെയാണ് നടക്കുന്നത്. ഈ ഇയർബഡ്സ് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ പെയർ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. 10 എംഎം ഡ്രൈവറുമായിട്ടാണ് നോയിസ് ബഡ്സ് വിഎസ് 103 പ്രോ വരുന്നത്. ഈ ഇയർബഡ്സിന്റെ വിലയും സവിശേഷതകളും നോക്കാം.
Noise Buds VS103 Pro | വിലയും ലഭ്യതയും
നോയിസ് ബഡ്സ് വിഎസ് 103 പ്രോ ആക്ടീവ് നോയിസ് ക്യാൻസലേഷൻ ഇയർബഡ്സിന് ഇന്ത്യയിൽ 2,099 രൂപയാണ് വില. നിലവിൽ ഈ ഡിവൈസ് ഗോനോയിസ് ഓൺലൈൻ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ട്രൂ വയർലെസ് ഇയർബഡ് മൂന്ന് നിറങ്ങളിലാണ് ലഭ്യമാകുന്നത്. ജെറ്റ് ബ്ലാക്ക്, ഐവറി വൈറ്റ്, ഫോറസ്റ്റ് ഗ്രീൻ എന്നിവയാണ് നോയിസ് ബഡ്സ് വിഎസ് 103 പ്രോയുടെ നിറങ്ങൾ. 2000 രൂപ വില വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ഇയർബഡ്സ് ആണ് ഇത്.
കണക്റ്റിവിറ്റിയും ഗെയിം മോഡും
നോയിസ് ബഡ്സ് വിഎസ് 103 പ്രോ ഇയർബഡ്സിൽ സ്‌പോർട്ട് സ്റ്റെം ഡിസൈനാണുള്ളത്. 10 എംഎം ഡ്രൈവറും ഡിവൈസിൽ ഉണ്ട്. നോയിസ് ബഡ്സ് വിഎസ് 103 പ്രോ ടിഡബ്ല്യുഎസ് ഇയർബഡ്സിൽ ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റിയാണുള്ളത്. എളുപ്പത്തിൽ പെയർ ചെയ്യാൻ സാധിക്കുന്ന ഹൈപ്പർ സിങ്കിങ് സാങ്കേതികവിദ്യയും നോയിസ് ബഡ്സ് വിഎസ് 103 പ്രോയിൽ ഉണ്ട്. ഗെയിമിങ്ങിനായി ഇയർബഡ്സിൽ പ്രത്യേകമായി ഡെഡിക്കേറ്റഡ് ഗെയിമിങ് മോഡും ഉണ്ട്.
എഎൻസിയും മൈക്കും
നോയിസ് ബഡ്സ് വിഎസ് 103 പ്രോയിൽ 25dB വരെ ആക്ടീവ് നോയിസ് ക്യാൻസലേഷൻ ഫീച്ചറുണ്ട്. വ്യക്തമായ ഓഡിയോ പിടിച്ചെടുക്കാനായി ഇന്റഗ്രേറ്റഡ് ക്വാഡ് മൈക്ക് സിസ്റ്റവും ഇഎൻസി (എൻവയോൺമെന്റൽ നോയിസ് ക്യാൻസലേഷൻ) എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. ഈ ഇയർബഡ്സ് വിയർപ്പ്, വെള്ളം എന്നിവയെ പ്രതിരോധിക്കാനായി ഐപിഎക്സ്5 റേറ്റിങ്ങും നൽകിയിട്ടുണ്ട്. ഹാൻഡ്‌സ് ഫ്രീ കോളിങ്, സിരി, ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ട് എന്നിവയാണ് നോയിസ് ബഡ്സ് വിഎസ് 103 പ്രോയിലുള്ള മറ്റ് ഫീച്ചറുകൾ.
കൺട്രോൾസും ബാറ്ററിയും
നോയിസ് ബഡ്സ് വിഎസ് 103 പ്രോയിൽ വോളിയം, മ്യൂസിക്ക്, കോളുകൾ എന്നിവ നിയന്ത്രിക്കാനായി ഓൺ-ഇയർ ടച്ച് കൺട്രോൾസും കമ്പനി നൽകിയിട്ടുണ്ട്. ഈ ഇയർബഡ്സിൽ ചാർജിങ് കെയ്‌സ് അടക്കം ഒറ്റ ചാർജിൽ 40 മണിക്കൂർ വരെ മൊത്തം പ്ലേ ടൈം നൽകുന്നു. 10 മിനിറ്റ് ചാർജ് ചെയ്താൽ 150 മിനിറ്റ് വരെ പ്ലേടൈമും നോയിസ് ബഡ്സ് വിഎസ് 103 പ്രോ നൽകുന്നുണ്ട്. ഇൻസ്റ്റാ ചാർജ് സാങ്കേതികവിദ്യയുമായിട്ടാണ് ഇയർബഡ്സ് വരുന്നത്. ബഡ്സ് പൂർണ്ണമായി ചാർജ് ചെയ്യാൻ 60 മിനിറ്റ് വരെ സമയം എടുക്കും. ചാർജിങ് കേസ് പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 90 മിനിറ്റ് വരെ എടുക്കും.