OnePlus Green Line Screen

OnePlus Green Line Screen | പച്ച വരയ്ക്ക് പരിഹാരം, ഇത്തരം ഫോണുകൾക്ക് വൺപ്ലസ് ആജീവനാന്ത വാറന്റി നൽകുന്നു 2023

കഴിഞ്ഞ കുറച്ച് കാലമായി വൺപ്ലസ് (OnePlus Green Line Screen) കടുത്ത വിമർശനങ്ങൾ നേരിടുന്ന കാര്യമാണ് സ്മാർട്ട്ഫോൺ സ്ക്രീനുകളിലെ പച്ച വരകൾ. ഇത്തരം ഫോണുകൾക്ക് കമ്പനി ഇപ്പോൾ ആജീവനാന്ത വാറന്റി പ്രഖ്യാപിച്ചിരിക്കുകയാണ്. “ഗ്രീൻ-സ്ക്രീൻ” പ്രശ്നം ബാധിച്ച ഉപയോക്താക്കൾക്ക് വൺപ്ലസ് ആജീവനാന്ത വാറന്റി നൽകുന്നുവെന്നും ഈ വാറന്റി എല്ലാ മോഡലുകൾക്കും ബാധകമാണെന്നും കമ്പനി അറിയിച്ചു. വാറന്റിക്ക് പുറമേ ഈ പ്രശ്നമുള്ള പഴയ വൺപ്ലസ് ഫോണുകൾ മാറ്റി വാങ്ങുന്നവർക്ക് പ്രത്യേക കിഴിവുകളും കമ്പനി നൽകുന്നുണ്ട്.

അപ്ഗ്രേഡ് ബോണസ്

വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8 ടി, വൺപ്ലസ് 9, വൺപ്ലസ് 9ആർ എന്നിവയുൾപ്പെടെയുള്ള പഴയ വൺപ്ലസ് ഫോണുകളിലെ പ്രശ്നം പരിഹരിക്കാൻ “സ്പെയർ പാർട്സ്” ഇല്ലാത്ത സാഹചര്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം ഫോണുകൾ കൈയ്യിലുള്ള ആളുകൾ പുതിയ വൺപ്ലസ് ഫോണുകളിലേക്ക്, പ്രത്യേകിച്ച് വൺപ്ലസ് 10ആർ എന്ന ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണെങ്കിൽ 30,000 രൂപ വരെ കിഴിവ് ലഭിക്കും. 5,000 രൂപ മുതൽ 10,000 രൂപ വരെ നൽകി നിങ്ങൾക്ക് പുതിയ വൺപ്ലസ് 10ആർ വാങ്ങാം.

ആജീവനാന്ത വാറന്റി

ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് മാത്രമേ ആജീവനാന്ത വാറന്റി ലഭിക്കുകയുള്ളു. ഗ്രീൻ സ്ക്രീൻ പ്രശ്നമുള്ള ഫോണുകൾ ഉപയോഗിക്കുന്നവർക്ക് വലിയ അസൗകര്യം ഉണ്ടായതായി കമ്പനി മനസ്സിലാക്കുന്നുവെന്നും, ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്നും വൺപ്സസ് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഏറ്റവും അടുത്തുള്ള വൺപ്ലസ് സർവ്വീസ് സന്ദർശിച്ചാൽ ഡിവൈസ് പരിശോധിച്ച് ആവശ്യമെങ്കിൽ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് നൽകുമെന്നും വൺപ്ലസ് വ്യക്തമാക്കി.

പുതിയ ഫോണിലേക്ക് മാറാം

തിരഞ്ഞെടുത്ത വൺപ്ലസ് 8, വൺപ്ലസ് 9 സീരീസ് ഫോണുകളിൽ നിന്നും പുതിയ സ്മാർട്ട്ഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ആളുകൾക്ക് ഫോണിന്റെ മൂല്യത്തിന്റെ ന്യായമായ ശതമാനം നൽകുന്ന ഒരു വൗച്ചറും വൺപ്ലസ് അവതരിപ്പിച്ചിട്ടുണ്ട് എന്ന് കമ്പനി വ്യക്തമാക്കി. പുതിയ വൺപ്ലസ് സ്മാർട്ട്ഫോണുകളിൽ ഗ്രീൻ സ്ക്രീൻ പ്രശ്നം വന്ന എല്ലാ ഡിവൈസുകൾക്കും കമ്പനി ഇപ്പോൾ ലൈഫ് ടൈം സ്‌ക്രീൻ വാറന്റി നൽകുന്നുവെന്നും വൺപ്ലസ് അധികൃതർ അറിയിച്ചതായി ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്തു.

വൌച്ചർ

വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് ഗ്രീൻ ലൈൻ പ്രശ്നം ഉണ്ടെങ്കിൽ പുതിയ വൺപ്ലസ് ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ 25,500 രൂപയുടെ വൗച്ചർ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് 20,000 രൂപയുടെ വൗച്ചറാണ് ലഭിക്കുന്നത്. വൺപ്ലസ് 9, വൺപ്ലസ് 9ടി എന്നിവയ്ക്ക് യഥാക്രമം 23,500 രൂപയും 19,000 രൂപയുമുള്ള വൌച്ചർ ലഭിക്കുന്നു. ഈ ഓഫറുകളെല്ലാം പുതിയ വൺപ്ലസ് ഫോൺ വാങ്ങുമ്പോഴാണ് ലഭിക്കുക എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

വൺപ്ലസ് 10ആർ

പഴയ വൺപ്ലസ് ഫോണുകളുള്ള ഉപയോക്താക്കൾ വൺപ്ലസ് 10ആർ എന്ന പുതിയ ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണെങ്കിൽ, 4,500 രൂപയുടെ അധിക ഓഫറും ലഭിക്കും. മുകളിൽ സൂചിപ്പിച്ച ഓരോ ഫോണുകൾക്കും ലഭിക്കുന്ന ഓഫറിന് പുറമേയാണ് ഈ കിഴിവ്. 34,999 രൂപ മുതൽ 39,999 രൂപ വരെ വിലയുള്ള വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ ഇതോടെ കുറഞ്ഞ വിലയിൽ ലഭിക്കും. ഡിസ്‌കൗണ്ട് വൗച്ചറിന് അർഹതയുള്ള സ്‌മാർട്ട്‌ഫോണിന്റെ കേടുപാടുകളെ കുറിച്ച് വൺപ്ലസ് യാതൊന്നും പറഞ്ഞിട്ടില്ല.

OnePlus Green Line Screen | ഗ്രീൻ സ്ക്രീൻ പ്രശ്നം

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വൺപ്ലസ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് ഗ്രീൻ സ്‌ക്രീൻ പ്രശ്‌നം ഉണ്ടാകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു. ഫോണുകൾ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട് എങ്കിലും ഗ്രീൻ ലൈൻ നിലനിൽക്കുകയും മൊത്തത്തിലുള്ള സ്ക്രോളിങ് എക്സ്പീരിയൻസ് തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പല ഉപയോക്താക്കളും പരാതിപ്പെട്ടു. അമോലെഡ് ഡിസ്‌പ്ലേയുള്ള വൺപ്ലസ് ഫോണുകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടത്.

Similar Posts