Pebble Game of Thrones

ഇത് കിടിലൻ തന്നെ; Pebble Game of Thrones തീം സ്മാർട്ട് വാച്ച് ഇന്ത്യയിലെത്തി 2023

ജനപ്രിയ വെയറബിൾ നിർമ്മാതാക്കളായ പെബിൾ ഇന്ത്യയിൽ പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചു. ജനപ്രിയ സീരീസായ ഗെയിം ഓഫ് ത്രോൺസ് അടിസ്ഥാനമാക്കിയുള്ള വാച്ചാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പെബിൾ ഗെയിം ഓഫ് ത്രോൺസ് തീം സ്മാർട്ട് വാച്ചിൽ (Pebble Game of Thrones Smartwatch) 1.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. വൃത്താകൃതിയിലുള്ള ചേസിസുമായി വരുന്ന വാച്ചിൽ ഓൾവേയ്സ് ഓൺ ഡിസ്പ്ലെയും കമ്പനി നൽകിയിട്ടുണ്ട്. പെബിൾ ഗെയിം ഓഫ് ത്രോൺസ് ആരാധകരെ ആകർഷിക്കുന്ന വിധത്തിലാണ് ഈ വാച്ച് ഡിസൈൻ ചെയ്തിരിക്കുന്നത്.

പെബിൾ ഗെയിം ഓഫ് ത്രോൺസ് സ്മാർട്ട് വാച്ച്

പെബിൾ ഗെയിം ഓഫ് ത്രോൺസ് തീം സ്മാർട്ട് വാച്ചിൽ റെസ്‌പോൺസീവ് ജിഒടി തീം വാച്ച് ഫെയ്‌സുകളും ലെതർ സ്‌ട്രാപ്പുകളുമുണ്ട്. ബ്ലൂടൂത്ത് കണക്ഷൻ വഴി നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ നിന്ന് കോളുകൾ എടുക്കാനുള്ള സംവിധാനവുമായിട്ടാണ് വാച്ച് വരുന്നത്. സ്‌പോർട്‌സ്, ഫിറ്റ്‌നസ് ആക്റ്റിവിറ്റികളുടെ ഒരു വലിയ നിരയും ഈ സ്മാർട്ട് വാച്ചിന്റെ പ്രത്യേകതയാണ്. പെബിൾ ഗെയിം ഓഫ് ത്രോൺസ് സ്മാർട്ട് വാച്ചിൽ 250എംഎഎച്ച് ബാറ്ററിയാണുള്ളത്. ഏഴ് ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈം നൽകാൻ വാച്ചിന് സാധിക്കും.

Pebble Game of Thrones | വിലയും ലഭ്യതയും

പെബിൾ ഗെയിം ഓഫ് ത്രോൺസ് സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ 5,499 രൂപയാണ് വില. പെബിളിന്റെ വെബ്‌സൈറ്റിലൂടെയും ആമസോണിലൂടെയും ഈ വാച്ച് വിൽപ്പനയ്ക്കെത്തും. പെബിളിൽ നിന്നുള്ള ഗെയിം ഓഫ് ത്രോൺസ് തീം സ്മാർട്ട് വാച്ച് ബ്ലാക്ക്, ഗ്രേ, ഗോൾഡ് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ഡിസൈനിനൊപ്പം മികച്ച സവിശേഷതകളും ഈ വാച്ചിൽ നൽകാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. വാച്ചിന്റെ സവിശേഷതകൾ വിശദമായി നോക്കാം.

സവിശേഷതകൾ

പെബിൾ ഗെയിം ഓഫ് ത്രോൺസ് സ്മാർട്ട് വാച്ചിൽ ലെതർ സ്ട്രാപ്പുകളും ക്രൌൺ ആകൃതിയിലുള്ള ബട്ടണും വൃത്താകൃതിയിലുള്ള ഡയലുമാണുള്ളത്. വാച്ചിൽ 1.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ വാച്ചിൽ ഓപ്‌ഷണൽ ഓൺ മോഡും നൽകിയിട്ടുണ്ട്. പെബിളിന്റെ ഏറ്റവും പുതിയ വാച്ച് കണക്റ്റ് ചെയ്‌ത സ്മാർട്ട്‌ഫോൺ വഴി ബ്ലൂടൂത്ത് കോളിങ് സപ്പോർട്ട് ചെയ്യുന്നു. ഫോൺ പോക്കറ്റിൽ വച്ചുകൊണ്ട് തന്നെ വാച്ചിലൂടെ കോളുകൾ എടുക്കാനും വിളിക്കാനും ഇതിലൂടെ സാധിക്കുന്നു. ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ വാച്ച് കണക്റ്റ് ചെയ്യാം.

ഹെൽത്ത് ഫീച്ചറുകൾ

പെബിൾ ഗെയിം ഓഫ് ത്രോൺസ് സ്മാർട്ട് വാച്ചിൽ രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ അറിയാനുള്ള എസ്പിഒ2 മോണിറ്റർ, ഹൃദയമിടിപ്പ് അറിയാനുള്ള മോണിറ്റർ, സ്ലീപ്പ് ഡിറ്റക്ഷൻ എന്നിവയുൾപ്പെടെ വിവിധ ഹെൽത്ത് ഫീച്ചറുകൾ കമ്പനി നൽകിയിട്ടുണ്ട്. ഒന്നിലധികം സ്‌പോർട്‌സ്, ഫിറ്റ്‌നസ് ആക്‌റ്റിവിറ്റികളും വാച്ചിലുണ്ട്. റെസ്‌പോൺസീവ് ജിഒടി വാച്ച് ഫെയ്‌സുകളുടെ ഒരു നിര തന്നെ ഈ വാച്ചിലുണ്ട്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കാൻ ഐപി67 റേറ്റിങ്ങുമായിട്ടാണ് ഈ വാച്ച് വരുന്നത്.

ബാറ്ററിയും മറ്റ് ഫീച്ചറുകളും

പെബിൾ ഗെയിം ഓഫ് ത്രോൺസ് സ്മാർട്ട് വാച്ചിൽ 250mAh ബാറ്ററിയാണ് കമ്പനി നൽകിയിട്ടുള്ളത്. ഒറ്റ ചാർജിൽ ഏഴ് ദിവസം വരെ ബാറ്ററി ബാക്ക് അപ്പ് നൽകുന്ന വാച്ചാണ് ഇത്. കമ്പനി പറയുന്നതനുസരിച്ച് ഈ വെയറബിൾ മാഗ്നറ്റിക് ചാർജിങ് സപ്പോർട്ടുമായി വരുന്നു. കാൽക്കുലേറ്റർ ആപ്പ്, അലാറം ക്ലോക്ക്, വാച്ച് ഡിസ്‌പ്ലേയിൽ തന്നെ ടോർച്ച്, സ്റ്റോപ്പ് വാച്ച്, മ്യൂസിക്ക് കൺട്രോളുകൾ എന്നിവയെല്ലാം വാച്ചിന്റെ സവിശേഷതകളാണ്. 172 ഗ്രാം ഭാരമാണ് ഈ വാച്ചിനുള്ളത്.

Similar Posts