Samsung

Samsung Galaxy Z Flip 5 | സാംസങ്ങിന്റെ മടക്കാവുന്ന സ്ക്രീനുള്ള അടുത്ത തലമുറ ഫോണുകൾ വരുന്നു

മടക്കാവുന്ന സ്മാർട്ട്ഫോണുകളുടെ വിപണിയിലേക്ക് പുതിയ നിരവധി സ്മാർട്ട്ഫോണുകൾ വരുന്നുണ്ട് എങ്കിലും സാംസങ് ഗാലക്സി Z വിഭാഗത്തിൽ വരുന്ന ഫോണുകൾക്കുള്ള ജനപ്രിതി മറ്റൊന്നിനും ലഭിച്ചിട്ടില്ല. ഈ വിഭാഗത്തിൽ പുതിയ ഡിവൈസുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സാംസങ്. ഗാലക്സി Z ഫോൾഡ് 5 (Samsung Galaxy Z Fold 5), ഗാലക്സി Z ഫ്ലിപ്പ് 5 (Samsung Galaxy Z Flip 5) എന്നിവ ജൂലൈ മാസത്തിൽ വിപണിയിലെത്തിക്കുമെന്നാണ് സൂചനകൾ. ജൂൺ ആദ്യവാരം ഈ ഫോണുകളുടെ ഉത്പാദനം ആരംഭിക്കുമെന്നും ജൂലൈയിൽ ലോഞ്ച് ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

പുതിയ സാംസങ് സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി Z ഫോൾഡ് 4 ഉം ഗാലക്സി Z ഫ്ലിപ്പ് 4 എന്നിവയുടെ ഉത്പാദനം 2022 ജൂൺ അവസാനത്തോടെയാണ് ആരംഭിച്ചത്. ഓഗസ്റ്റ് പകുതിയോടെയാണ് ഈ ഡിവൈസുകൾ ലോഞ്ച് ചെയ്തത്. ഇത്തവണ തങ്ങളുടെ മടക്കാവുന്ന സ്മാർട്ട്ഫോണുകൾ കൂടുതൽ നേരത്തെ തന്നെ പുറത്തിറക്കാനാണ് സാംസങ് പദ്ധതിയിടുന്നത് എന്ന സൂചനയാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്നത്. സാംസങ്ങിന്റെ മടക്കാവുന്ന ഫോണുകളുടെ ലോഞ്ച് ജൂലൈയിൽ നടക്കുന്ന അൺപായ്ക്ക്ഡ് ഇവന്റിൽ വച്ച് നടക്കും.

സാംസങ് ഫോൾഡബിൾ ഫോണുകൾ

സാംസങ്ങിന്റെ പുതിയ ഫോൾഡബിൾ ഫോണുകൾ ആദ്യമേ തന്നെ ഇന്ത്യയിലും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. സാംസങ്ങിന്റെ ലോകത്തിലെ തന്നെ പ്രധാന വിപണികളിലൊന്നാണ് എന്നതിനാൽ ഇതുവരെയുള്ള എല്ലാ ഫോൾഡബിൾ ഫോണുകളും രാജ്യത്ത് ലോഞ്ച് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫോൾഡബിൾ സ്മാർട്ട്ഫോണുകൾക്ക് സമാനമായി ഉയർന്ന വിലയായിരിക്കും ഗാലക്സി Z ഫ്ലിപ്പ്5, ഗാലക്സി Z ഫോൾഡ് 5 എന്നിവയ്ക്ക് ഉണ്ടായിരിക്കുക.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5

മടക്കാവുന്ന സ്മാർട്ട്ഫോണുകളുടെ വിപണി വളരെ വേഗത്തിൽ വളർന്നുവരികയാണ്. അതുകൊണ്ട് തന്നെ സാംസങ് ഈ ഡിവൈസ് കുറഞ്ഞ വിലയിൽ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 ലോഞ്ച് ചെയ്തത് 89,999 രൂപയ്ക്കും ഗാലക്സി Z ഫോൾഡ് 4 ലോഞ്ച് ചെയ്തത് 1,54,999 രൂപയ്ക്കുമാണ്. ഇത്തവണ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 വരുന്നത് നിരവധി ഡിസൈൻ മാറ്റങ്ങളോടെയായിരിക്കും. 3.4 ഇഞ്ച് കവർ ഡിസ്പ്ലേയാകും ഫോണിലുണ്ടാവുക. മുൻവശത്ത് ഡ്യുവൽ ക്യാമറ സെറ്റപ്പും പ്രതീക്ഷിക്കുന്നു.

സാംസങ് ഗാലക്സി Z ഫോൾഡ് 5 |Samsung Galaxy Z Flip 5

സാംസങ് ഗാലക്സി Z സീരിസിൽ വരാനിരിക്കുന്ന ഫോണുകളുടെ സവിശേഷതകൾ ഇതിനകം ലീക്ക് റിപ്പോർട്ടുകളായി പുറത്ത് വന്നിട്ടുണ്ട്. ഗാലക്സി Z ഫോൾഡ് 5 തുറക്കുമ്പോൾ 7.6 ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക എന്നും പാനലിൽ 2K റെസല്യൂഷൻ ഉണ്ടാകുമെന്നും സൂചനകളുണ്ട്. ഈ ഫോൺ മടക്കുമ്പോൾ 6.2 ഇഞ്ച് സ്‌ക്രീനായിരിക്കും ഉണ്ടാവുക. പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനുമായി വരുന്ന ഫോണിന്റെ ഡിസ്പ്ലേ സ്പെസിഫിക്കേഷനുകൾ ഗാലക്സി Z ഫോൾ 4ന് സമാനമായിരിക്കും.

ഗാലക്സി Z ഫോൾഡ് 5 ഫോണിന്റെ സവിശേഷതകൾ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പായിരിക്കും ഗാലക്സി Z ഫോൾഡ് 5ജിയിൽ ഉണ്ടാവുകയെന്നാണ് ലീക്ക് റിപ്പോർട്ട് നൽകുന്ന സൂചനകൾ. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയായിരിക്കും ഫോണിലെ ക്യാമറകൾ. 10 മെഗാപിക്സൽ സെൽഫി ക്യാമറ തന്നെയാകും പുതിയ ഫോണിലും സാംസങ് നൽകുന്നത്. 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 15W വയർലെസ് ചാർജിങ് സപ്പോർട്ടുമുള്ള 4,400mAh ബാറ്ററിയായിരിക്കും ഫോണിലുണ്ടാവുക.

സാംസങ് ഗാലക്സി Z ഫോൾഡ് 5സ്പെസിഫിക്കേഷനുകള്

പെർഫോമൻസ്Qualcomm Snapdragon 888
ഡിസ്പ്ലേ7.6 inches (19.30 cm)
സ്റ്റോറേജ്256 GB
ക്യാമറ12 MP + 12 MP + 12 MP
ബാറ്ററി4500 mAh
ഇന്ത്യയിലെ വില182400
റാം12 GB

 

Similar Posts