Noise Luna Ring

സ്മാർട്ട് മോതിരവുമായി നോയിസും; Noise Luna Ring സ്മാർട്ട് റിങ് ഇന്ത്യയിൽ അവതരിപ്പിച്ചു

നോയിസ് ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് മോതിരം അവതരിപ്പിച്ചു. നോയിസ് ലൂണ റിങ് (Noise Luna Ring) എന്ന സ്മാർട്ട് റിങ്ങാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇത് ബ്രാന്റിന്റെ ആദ്യത്തെ സ്മാർട്ട് റിങ്ങാണ്. ഈ പുതിയ സ്മാർട്ട് വെയറബിൾ ഹാർട്ട്ബീറ്റ് മോണിറ്റർ, ടെമ്പറേച്ചർ സെൻസർ, എസ്പിഒ2 സെൻസർ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ സെൻസറുകളാണ് ഈ വെയറബിളിൽ ഉള്ളത്. സൺലിറ്റ് ഗോൾഡ്, റോസ് ഗോൾഡ്, സ്റ്റാർഡസ്റ്റ് സിൽവർ, ലൂണാർ ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട് മോതിരം…

Samsung Galaxy Watch 6

സ്മാർട്ട് വാച്ച് വിപണിയിൽ സാംസങ് വിപ്ലവം; Samsung Galaxy Watch 6 സീരീസ് വിപണിയിൽ

സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വച്ച് പുതിയ സ്മാർട്ട് വാച്ച് സീരീസ് പുറത്തിറക്കി. സാംസങ് ഗാലക്‌സി വാച്ച് 6 സീരീസാണ് (Samsung Galaxy Watch 6 Series) കമ്പനി ലോഞ്ച് ചെയ്തത്. ഗാലക്‌സി വാച്ച് 6, ഗാലക്‌സി വാച്ച് 6 ക്ലാസിക് മോഡലുകളാണ് ഈ സീരീസിൽ ഉൾപ്പെടുന്നത്. 40എംഎം മുതൽ 47എംഎം വരെ വലിപ്പമുള്ള ഡയലുകളുമായിട്ടാണ് ഈ വാച്ചുകൾ വരുന്നത്. എൽടിഇ, ബ്ലൂടൂത്ത് വി5.3 കണക്റ്റിവിറ്റി സപ്പോർട്ടുള്ള ഈ വാച്ചുകളിൽ മികച്ച ഹെൽത്ത്, ഫിറ്റ്നസ് ഫീച്ചറുകളും സാംസങ്…

Samsung Galaxy Z Fold 5

Samsung Galaxy Z Fold 5 വിപണിയിലെത്തി; വിലയും സവിശേഷതകളും

ഈ വർഷത്തെ രണ്ടാമത്തെ സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വച്ച് പുതിയ മടക്കാവുന്ന സ്മാർട്ട്ഫോൺ പുറത്തിറക്കി. സാംസങ് ഗാലക്സി Z ഫോൾഡ് 5 (Samsung Galaxy Z Fold 5) എന്ന ഫോണാണ് കമ്പനി അവതരിപ്പിച്ചത്. കമ്പനിയുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. 7.6 ഇഞ്ച് അമോലെഡ് ഇന്നർ ഡിസ്‌പ്ലേയും 6.2 ഇഞ്ച് കവർ സ്‌ക്രീനുമുള്ള ഫോണാണ് ഇത്. സാംസങ്ങിന്റെ പുതിയ ഫ്ലെക്‌സ് ഹിഞ്ചും ഈ…

Coolpad Cool 3 Plus

Coolpad Cool 3 Plus : പോക്കറ്റിലൊതുങ്ങുന്ന വിലക്ക് ഒരു സ്റ്റൈലൻ ഫോൺ

ദിനംപ്രതി മാറുന്നതാണ് സ്മാര്‍ട്ട് ഫോണ്‍ വിപണി. ഓരോ ആഴ്ചയും നിരവധി പുതിയ മോഡലുകളാണ് വിപണിയിലെത്തുന്നത്. എന്നാൽ റിലയൻസ് ജിയോ, ഷവോമി, നോക്കിയ എന്നിവയല്ലാതെ 6,000 രൂപ നിലവാരത്തിൽ സാധാരണക്കാരുടെ പോക്കറ്റിന് കുടുതല്‍ ഭാരമാവാത്ത പാക്കേജുകൾ അവതരിപ്പിക്കുന്ന ഫോണുകൾ വളരെ കുറവാണ്. അധികം സ്മാർട്ഫോൺ നിർമാതാക്കൾ കടന്നു ചെല്ലാത്ത ഈ വിപണിയിലേക്കാണ് ചൈനീസ് മൊബൈൽ കമ്പനിയായ കൂൾപാഡ്‌ എൻട്രി ലെവൽ ഹാൻഡ്‌സെറ്റായ കൂൾപാഡ്‌ കൂൾ 3 പ്ലസ് (Coolpad Cool 3 Plus) അവതരിപ്പിക്കുന്നത്. ശ്രദ്ധിച്ചൊന്നു നോക്കിയാൽ ഈ…

Gpay Split Bill

Gpay Split Bill | ബില്ല് കൊടുക്കുന്നത് ഒരാളാണെങ്കിലും ആ ബിൽ ഗൂഗിൾ പേ എല്ലാവർക്കും തുല്യമായി വിഭജിച്ച് തരും 2023

സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുമ്പോഴും ഭക്ഷണം കഴിക്കാൻ പോയാലുമെല്ലാം ബിൽ കൊടുക്കുന്നത് ഒരാളായിരിക്കും. സാധാരണ രീതിയിൽ ഒരാൾ തന്നെ ചിലവുകളെല്ലാം എടുത്ത് പിന്നീട് ആ തുക കൃത്യമായി വിഭജിച്ച് ഓരോ ആളിൽ നിന്നും വാങ്ങാറായിരിക്കും ചെയ്യുക. ഇത്തരത്തിൽ ബില്ലുകൾ അടയ്ക്കുന്ന ആളുകൾക്ക് തുക കൃത്യമായി വിഭജിക്കാനും സുഹൃത്തുക്കളോട് വാങ്ങാനും ഗൂഗിൾ പേയിൽ (Gpay Split Bill) തന്നെ സംവിധാനം ഉണ്ട്. നമ്മൾ കൊടുക്കുന്ന ബില്ലുകൾ വിഭജിക്കാനുള്ള മികച്ചൊരു ഫീച്ചറാണ് ജിപേ (GPay) നൽകുന്നത്. Gpay Split Bill |…

Moto G14

ഫോൺ വാങ്ങുന്നവർ അല്പം കാത്തിരിക്കൂ; കിടിലൻ ഫീച്ചറുകളുമായി Moto G14 ആഗസ്റ്റ് 1ന് ഇന്ത്യയിലെത്തും

ബജറ്റ് സ്മാർട്ട്ഫോണുകളുടെ വിഭാഗം ഇന്ത്യയിൽ വളരെ സജീവമാണ്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ തിരയുന്ന നിരവധി ആളുകൾ രാജ്യത്തുണ്ട്. അതുകൊണ്ട് തന്നെ ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മോട്ടറോള. ബ്രാന്റിന്റെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി14 (Moto G14) അടുത്തയാഴ്ച ഇന്ത്യയിൽ അവതരിപ്പിക്കും. ഓഗസ്റ്റ് 1ന് മോട്ടോ ജി14 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. Moto G14 | മോട്ടോ ജി14 വരുന്നു ഫ്ലിപ്പ്കാർട്ട് ലാൻഡിങ് പേജ് ഇതിനകം തന്നെ മോട്ടോ…

WhatsApp For iPhone

WhatsApp For iPhone 2023 | ഐഫോൺ കൈയ്യിലുള്ളവരുടെ ശ്രദ്ധയ്ക്ക്, വാട്സ്ആപ്പിൽ ഈ മാറ്റങ്ങൾ വരും

ആപ്പിൾ ഐഫോൺ ഉപയോഗിക്കുന്ന ആളുകൾക്കായി വാട്സ്ആപ്പ് (WhatsApp For iPhone) പുതിയ അപ്ഡേറ്റ് പുറത്തിറക്കുന്നു. ഐഒഎസിനുള്ള പുതിയ ആപ്പ് അപ്ഡേറ്റിലൂടെ പ്ലാറ്റ്ഫോം കൂടുതൽ സുരക്ഷിതമാക്കാനും മെച്ചപ്പെടുത്താനുമുള്ള ഫീച്ചറുകളാണ് വാട്സ്ആപ്പ് നൽകുന്നത്. നേരത്തെ ആൻഡ്രോയിഡിനുള്ള വാട്സ്ആപ്പ് അപ്ഡേറ്റിൽ ലഭ്യമായ ചില ഫീച്ചറുകളും ഈ പുതിയ ഐഒഎസ് അപ്ഡേറ്റിലൂടെ ലഭിക്കും. യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്താനുള്ള പുതിയ അപ്ഡേറ്റ് എല്ലാവർക്കും ലഭ്യമാകും. WhatsApp For iPhone | വാട്സ്ആപ്പ് അപ്ഡേറ്റ് അൺനോൺ കോളേഴ്സിനെ മ്യൂട്ട് ചെയ്യാനുള്ള ഫീച്ചർ, ട്രാൻസ്‌ഫർ ചാറ്റ്സ് ഫീച്ചർ…

Vivo Y27

പുത്തൻ സ്മാർട്ട്ഫോണുമായി വീണ്ടും വിവോ; Vivo Y27 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ പുതിയൊരു വൈ സീരീസ് സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വിവോ വൈ27 (Vivo Y27) എന്ന ഡിവൈസാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. 15000 രൂപയിൽ താഴെ വിലയുള്ള വിവോ വൈ27 സ്മാർട്ട്ഫോൺ ഒരു വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. Vivo Y27 | വിവോ വൈ27 വിവോ വൈ27 സ്മാർട്ട്ഫോണിൽ ഗ്ലാസ് ബോഡിയാണുള്ളത്. FHD+ ഡിസ്‌പ്ലേയും ഫോണിലുണ്ട്. മീഡിയടെക്…

Oppo Reno 10 5G

Oppo Reno 10 5G ഇന്ത്യയിലെ വില പ്രഖ്യാപിച്ചു, ഒപ്പം ആകർഷകമായ ഓഫറുകളും

ജൂലൈ 10ന് ഇന്ത്യൻ വിപണിയിലെത്തിയ ഓപ്പോ റെനോ 10 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ഓപ്പോ റെനോ 10 5ജി (Oppo Reno 10 5G) സ്മാർട്ട്ഫോണിന്റെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സീരീസിൽ ഓപ്പോ റെനോ 10 5ജി, റെനോ 10 പ്രോ 5ജി, റെനോ 10 പ്രോ പ്ലസ് 5ജി എന്നീ മൂന്ന് സ്മാർട്ട്ഫോണുകളാണുള്ളത്. ഇതിൽ പ്രോ മോഡലുകളുടെ വില ലോഞ്ച് ചെയ്തപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു. സ്റ്റാൻഡേർഡ് മോഡൽ ഓപ്പോ റെനോ 10…

JioBook

അംബാനിയുടെ അടുത്ത ലക്ഷ്യം ലാപ്ടോപ്പ് വിപണി; പുതിയ JioBook ജൂലൈ 31ന് ലോഞ്ച് ചെയ്യും

റിലയൻസ് ജിയോ ഇന്ത്യയിൽ പുതിയ ലാപ്ടോപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ജിയോബുക്ക് ലാപ്‌ടോപ്പ് (JioBook) ജൂലൈ 31ന് രാജ്യത്ത് അവതരിപ്പിക്കും. ആമസോണിലെ ടീസറിലാണ് ലാപ്ടോപ്പിന്റെ ലോഞ്ച് തിയ്യതി നൽകിയിട്ടുള്ളത്. കമ്പനി കഴിഞ്ഞ ഒക്ടോബർ മാസത്തിൽ അവതരിപ്പിച്ച ജിയോബുക്ക് ലാപ്ടോപ്പിന്റെ പുതുക്കിയ പതിപ്പായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. അതല്ലെങ്കിൽ പഴയ ജിയോബുക്ക് ലാപ്ടോപ്പ് ആമസോൺ വഴി കൂടി വിൽപ്പന നടത്താൻ തുടങ്ങുന്നതിന്റെ ഭാഗമായിട്ടുള്ള ടീസറായിരിക്കും ഇത്. JioBook | പുതിയ ലാപ്ടോപ്പ് 2022ൽ പുറത്തിറങ്ങിയ ജിയോബുക്ക് ലാപ്‌ടോപ്പ് നിലവിൽ…